അമൃതയിൽ ദേശീയ സെമിനാർ 28-ന് ;ഹൃദയശസ്ത്രക്രിയക്ക് ശേഷമുള്ള കുട്ടികളുടെ മസ്തിഷ്ക വികാസം

ജന്മനായുള്ള ഹൃദയവൈകല്യങ്ങൾക്കായി ശസ്ത്രക്രിയക്ക് വിധേയരായ കുട്ടികളിലെ മസ്തിഷ്ക വികാസവും മാനസിക വളർച്ചയും ലക്ഷ്യമിട്ട് കൊച്ചി അമൃത ആശുപത്രിയിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിന് കീഴിലുള്ള ‘പ്രോജക്ട് മേധ’ (Project Medha) ന്യൂറോ ഡെവലപ്മെന്റൽ ആൻഡ് കോഗ്നിറ്റീവ് കെയർ യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി. മാർച്ച് 28 ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 5 വരെ അമൃത ആശുപത്രിയിലാണ് സെമിനാർ നടക്കുന്നത്. ഇന്ത്യയിൽ ഉടനീളം കോൺജെനിറ്റൽ ഹൃദയരോഗമുള്ള കുട്ടികൾ നേരിടുന്ന ന്യൂറോ-ഡെവലപ്മെന്റൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രവർത്തിക്കുന്ന CSR പദ്ധതിയായ പ്രോജക്ട് മേധയ്ക്ക് ബെംഗളൂരുവിലെ പ്രേംജി ഇൻവെസ്റ്റാണ് സാമ്പത്തിക പിന്തുണ നൽകുന്നത്.

‘ഹൃദയശസ്ത്രക്രിയക്ക് ശേഷം കുട്ടികളിലെ മസ്തിഷ്ക വികാസവും വിജ്ഞാനപരമായ വളർച്ചയും’ എന്ന വിഷയത്തിലാണ് ചർച്ചകൾ നടക്കുക. ശസ്ത്രക്രിയക്ക് ശേഷം കുട്ടികൾ നേരിടുന്ന പഠനപരമായ ബുദ്ധിമുട്ടുകൾ, പെരുമാറ്റ വൈകല്യങ്ങൾ, ശ്രദ്ധക്കുറവ് തുടങ്ങിയവ നേരത്തെ തിരിച്ചറിയുന്നതിനും പരിഹരിക്കുന്നതിനുമായി ആരോഗ്യപ്രവർത്തകർക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും അവബോധം നൽകുകയാണ് സെമിനാറിന്റെ ലക്ഷ്യം.

ഡോ. അരുണ് സിംഗ് (മുൻ നാഷണൽ അഡ്വൈസർ, RBSK), ഡോ. ദീപ ഭാസ്കരൻ (ഡയറക്ടർ, CDC തിരുവനന്തപുരം), ഡോ. ജയശങ്കര റെഡ്ഡി (ഡീൻ, സ്കൂൾ ഓഫ് സോഷ്യൽ സയൻസസ്, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, ബെംഗളൂരു) എന്നിവരടങ്ങുന്ന വിദഗ്ധസംഘം പങ്കെടുക്കും. അമൃത ആശുപത്രിയിലെ ഡോ. കൃഷ്ണകുമാർ, ഡോ. മനു രാജ് തുടങ്ങിയ വിദഗ്ധരും വിവിധ സെഷനുകളിൽ സംസാരിക്കും. യുകെയിലെ റോയൽ ഹോസ്പിറ്റലിൽ നിന്നുള്ള പ്രൊഫ. കിർസ്റ്റൺ വെരിറ്റിയും സെമിനാറിൽ പങ്കുചേരും.

ഡെവലപ്മെന്റൽ പീഡിയാട്രീഷ്യൻമാർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, നഴ്സുമാർ, അധ്യാപകർ, മെഡിക്കൽ വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് സെമിനാറിൽ പങ്കെടുക്കാം. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി ഓർഗനൈസിംഗ് സെക്രട്ടറി സോനം മനോജിനെ 9902422227, 7356088172 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img