ഏഷ്യയിലെ പ്രമുഖ ഇന്റർവെൻഷണൽ പൾമണോളജി കോൺഫറൻസ് കൊച്ചിയിൽ

ഏഷ്യയിലെ ഏറ്റവും വലിയ ഇന്റർവെൻഷണൽ പൾമണോളജി സമ്മേളനങ്ങളിൽ ഒന്നായ എബിഐപി 2026 (ABIP 2026) മാർച്ച് 28, 29 തീയതികളിൽ കൊച്ചിയിലെ ലെ മെറിഡിയൻ ഹോട്ടലിൽ നടക്കും. അമൃത ബ്രോങ്കോളജി & ഇന്റർവെൻഷണൽ പൾമണോളജി വിഭാഗത്തിന്റെ അഞ്ചാമത് ബിയന്നിയൽ കോൺഫറൻസായ ഈ സമ്മേളനം രാജ്യാന്തര നിലവാരത്തിലുള്ള ശാസ്ത്രീയ ചർച്ചകൾക്കും പരിശീലന പരിപാടികൾക്കും വേദിയാകും.

ഇന്റർവെൻഷണൽ പൾമണോളജി രംഗത്തെ 14 അന്താരാഷ്ട്ര വിദഗ്ധരും, വിവിധ രാജ്യങ്ങളിൽ നിന്നുള്ള 1000-ലധികം പ്രതിനിധികളും പങ്കെടുക്കും. പുതിയ സാങ്കേതിക വിദ്യകളും ചികിത്സാരീതികളും പങ്കുവെക്കുന്ന ശാസ്ത്രീയ സെഷനുകൾക്ക് പുറമെ, വിവിധ വിഷയങ്ങളിലായി ഹാൻഡ്സ്-ഓൺ പരിശീലന പരിപാടികളും ഒരുക്കിയിട്ടുണ്ട്.

റിജിഡ് ബ്രോങ്കോസ്കോപ്പി, എയർവേ സ്റ്റന്റിംഗ്, ഫ്ലെക്സിബിൾ ബ്രോങ്കോസ്കോപ്പി, ഇബസ് (EBUS) മാസ്റ്റർക്ലാസ്, റോബോട്ടിക് ബ്രോങ്കോസ്കോപ്പി, തോറക്കോസ്കോപ്പി, ചെസ്റ്റ് അൾട്രാസൗണ്ട് തുടങ്ങിയ മേഖലകളിലാണ് പരിശീലനം. സങ്കീർണ്ണമായ ചികിത്സാപ്രക്രിയകൾ തത്സമയം കാണാനാകുന്ന ലൈവ് കേസ് ഡെമോൺസ്ട്രേഷനുകൾ സമ്മേളനത്തിന്റെ പ്രത്യേക ആകർഷണമായിരിക്കും.

 ഇന്റർവെൻഷണൽ പൾമണോളജിയിലെ പുതിയ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്ന ഇന്നോവേറ്റേഴ്സ് ഹബ്, കൃത്രിമ ബുദ്ധി (AI) അധിഷ്ഠിത ചികിത്സാ സാധ്യതകൾ ചർച്ച ചെയ്യുന്ന പ്രത്യേക സെഷനുകൾ, ഫെലോഷിപ്പ് ഫോറങ്ങൾ എന്നിവയും സമ്മേളനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾ മുതൽ പരിചയസമ്പന്നരായ ഡോക്ടർമാർ വരെ എല്ലാവർക്കും അറിവും പരിചയവും വർധിപ്പിക്കാൻ സഹായകമായ ഈ സമ്മേളനം ഇന്റർവെൻഷണൽ പൾമണോളജി രംഗത്ത് പുതിയ വഴിത്തിരിവുകൾ സൃഷ്ടിക്കുമെന്ന് കോൺഫറൻസ് ഡയറക്ടറും, അമൃത ആശുപത്രിയിലെ ഇന്റർവെൻഷണൽ പൾമോണളജി വിഭാഗം മേധാവിയുമായ ഡോ. ടിങ്കു ജോസഫ് അറിയിച്ചു.

Hot this week

അങ്കത്തട്ട് @അമേരിക്ക : കേരള ഇലക്ഷൻ 2026 ഡിബേറ്റ് –  മാർച്ച് 29 ന് ഞായറാഴ്ച ഹൂസ്റ്റണിൽ  – ഒരുക്കങ്ങൾ പൂർത്തിയായി

ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള  പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ...

യുഎസ് കറൻസി നോട്ടുകളിൽ ട്രംപിന്റെ ഒപ്പ് വരുന്നു; ചരിത്രത്തിലാദ്യമായി ഒരു അമേരിക്കൻ പ്രസിഡന്റ്

 അമേരിക്കൻ ചരിത്രത്തിലാദ്യമായി ഒരു സിറ്റിംഗ് പ്രസിഡന്റിന്റെ ഒപ്പ് കറൻസി നോട്ടുകളിൽ (ഡോളർ)...

ഗർഭഛിദ്ര ഗുളികകളുടെ ഓൺലൈൻ വിൽപ്പനയ്‌ക്കെതിരെ യുഎസ് സെനറ്റർമാർ; ഇന്ത്യയിലെ വിതരണ ശൃംഖലയെക്കുറിച്ചും മുന്നറിയിപ്പ്

അനധികൃതമായി ഓൺലൈൻ വഴി ഗർഭഛിദ്ര ഗുളികകൾ വിൽക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്...

ട്രംപിന് ‘അമേരിക്ക ഫസ്റ്റ്’ പുരസ്കാരം; വിമർശനവുമായി ഡെമോക്രാറ്റുകൾ

ഇറാനുമായുള്ള യുദ്ധം, ഗവൺമെന്റ് ഷട്ട്ഡൗൺ തുടങ്ങിയ പ്രതിസന്ധികൾക്കിടയിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ്...

അമേരിക്കൻ ഹിന്ദു ഏകത സമ്മേളനം  മാർച്ച് 28ന്

   കെ.എച്ച്.എൻ.എ. യുടെ ആഭിമുഖ്യത്തിൽ ലോകസമാധാനത്തിന്റെ സന്ദേശമുണർത്തുന്ന സനാതനധർമ്മത്തിന്റെ സംരക്ഷണം, ഹൈന്ദവ...

Topics

വിൻസർ മലയാളി അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ് ഏപ്രിൽ 11-ന്

വിൻസർ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബാഡ്മിന്റൺ ഗ്രാൻഡ് ടൂർണമെന്റ് നടത്തപ്പെടുന്നു. ഏപ്രിൽ...

കാൻസർ രോഗികൾക്കുള്ള മെഡിക്കൽ സഹായം വിതരണം ചെയ്ത് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ

നിർധന കുടുംബങ്ങളിലെ കാൻസർ രോഗികൾക്ക് അവശ്യ മരുന്നുകൾ ലഭ്യമാക്കുന്ന മെഡിക്കൽ സഹായ...

മാരാകണ്ടത്തിൽ ജോർജ് ഇട്ടൻ ഇസാഫ് ബാങ്ക് നോൺ- എക്സിക്യുട്ടീവ് ഡയറക്ടർ

തൃശ്ശൂർ ആസ്ഥാനമായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ നോൺ- എക്സിക്യുട്ടീവ് ഡയറക്ടറായി...
spot_img

Related Articles

Popular Categories

spot_img