ജെൻ സി പ്രക്ഷോഭം: നേപ്പാൾ മുൻ പ്രധാനമന്ത്രി കെ പി ശർമ ഒലി അറസ്റ്റിൽ

നേപ്പാൾ മുൻ പ്രധാനമന്ത്രി കെ പി ശർമഒലി അറസ്റ്റിൽ. ജെൻ സി പ്രക്ഷോഭങ്ങൾ കൈകാര്യം ചെയ്തതിൽ വീഴ്ചവരുത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖാകും അറസ്റ്റിലായി. ഇരുവരേയും കാഠ്മണ്ഡുവിലെ ജില്ലാ പൊലീസ് റേഞ്ചിൽ എത്തിച്ചു. നേപ്പാളിൽ ബലേന്ദ്ര ഷായുടെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരത്തിന് വന്നതിന് പിന്നാലെയാണ് നടപടി. വീട്ടിൽ നിന്നാണ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്.

പ്രത്യേക കോടതി ജഡ്ജി ഗൗരി ബഹാദൂർ കാർക്കിയുടെ നേതൃത്വത്തിലുള്ള കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കുന്നതിനാണ് നടപടി സ്വീകരിക്കുന്നതെന്ന് പൊലീസ്. ഒലിയുടെ അറസ്റ്റിന് മിനിറ്റുകൾക്ക് പിന്നാലെ പുതുതായി നിയമിതനായ ആഭ്യന്തര മന്ത്രി സുഡാൻ ഗുരുങ് ആരും നിയമത്തിന് അതീതരല്ല എന്ന് പ്രതികരിച്ചു. എന്നാൽ തന്റെ അറസ്റ്റിനെ പ്രതികാര നടപടിയെന്നാണ് ഒലി പറഞ്ഞത്. നിയമ പോരാട്ടം നടത്തുമെന്നും അദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം സെപ്റ്റംബർ 8, 9 തീയതികളിൽ നടന്ന അഴിമതി വിരുദ്ധ യുവജന പ്രക്ഷോഭത്തിൽ 19 യുവാക്കളുൾപ്പെടെ 70-ലധികം പേർ കൊല്ലപ്പെട്ടു. സോഷ്യൽ മീഡിയ നിരോധനത്തെ തുടർന്നാണ് പ്രക്ഷോഭം ആരംഭിച്ചത്. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലമുണ്ടായ ദീർഘകാല പ്രതിഷേധത്തിന്റെ ഫലമാണിത്. പ്രക്ഷോഭത്തിനിടെ പാർലമെന്റും സർക്കാർ ഓഫീസുകളും അഗ്നിക്കിരയായിരുന്നു. പ്രതിഷേധം കനത്തതോടെ കെ പി ശർമ ഒലി പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കുകയായിരുന്നു.

Hot this week

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഡി വിവാഹം ഇന്ന്

നടൻ ബെല്ലംകൊണ്ട സായ് ശ്രീനിവാസും കാവ്യാ റെഡ്ഡിയും തിരുമലയിൽ വിവാഹിതരാകുന്നു. ഏപ്രിൽ...

വെറും പോക്കറ്റ് മണി; ജി- പേയിലെ പുതിയ സിംബൽ ഇതാണ്

അടുത്തകാലത്തായി ഗൂഗിൾപേയിൽ പ്രത്യക്ഷപ്പെട്ട പുതിയ സിംബൽ കണ്ട് ആശങ്കപ്പെട്ടവർ ഏറെയാണ്. എന്താ...

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം; സമയം വെട്ടിച്ചുരുക്കി പൊലീസ്

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം. രാത്രി 11 മണി ശേഷം പാർട്ടി...

പ്രതിസന്ധിക്ക് കാരണം കാലാവസ്ഥാ മാറ്റവും വൈദ്യുതി വാഹനങ്ങൾ കൂടിയതും; കെ.കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങില്ലെന്ന് ആവർത്തിച്ച് വൈദ്യുത മന്ത്രി കെ.കൃഷ്ണൻകുട്ടി. സംസ്ഥാനത്ത് ഓവർലോഡ്...

ഉഷ്ണതരംഗം കൂടുതൽ അപകടകരമാകുന്നതാർക്കൊക്കെ? എങ്ങനെ സുരക്ഷിതരാവാം?

കടുത്ത വേനൽ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും പിടിമുറുക്കി കഴിഞ്ഞു. കേരളത്തിലടക്കം അങ്ങോളമിങ്ങോളം...

Topics

സുരഭി ലക്ഷ്മി – ജയരാജ് ചിത്രം ‘അവൾ’ ഒടിടിയിലേക്ക്

 ദേശീയ അവാർഡ് ജേതാവായ സുരഭി ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി ജയരാജ് സംവിധാനം...

എഐ സ്റ്റാർട്ടപ്പായ മനുസിനെ ഏറ്റെടുക്കുന്നതിൽ നിന്നും മെറ്റയെ വിലക്കി ചൈന

എഐ സ്റ്റാർട്ടപ്പായ മനുസിനെ ഏറ്റെടുക്കുന്നതിൽ നിന്നും മെറ്റയെ തടഞ്ഞ് ചൈന. കഴിഞ്ഞ...
spot_img

Related Articles

Popular Categories

spot_img