ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തർവാഹിനി: INS അരിധമൻ നാവികസേനയുടെ ഭാഗമായി

ആണവായുധ ശേഷിയുള്ള അന്തർവാഹിനി INS അരിധമൻ നാവികസേനയുടെ ഭാഗമായി. അന്തർവാഹിനി കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിങ് രാജ്യത്തിന് സമർപ്പിച്ചു. ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തർവാഹിനിയാണ് INS അരിധമൻ. ആണവ അന്തർവാഹിനികളിൽ ഇന്ത്യയുടെ മുൻഗാമികളായ ഐഎൻഎസ് അരിഹന്ത്, ഐഎൻഎസ് അരിഘട്ട് എന്നിവയേക്കാൾ കൂടുതൽ കരുത്തുള്ളതാണ് ഐ എൻ എസ് അരിധമൻ.

ഏകദേശം 7,000 ടൺ ഭാരമുള്ള ഈ അന്തർവാഹിനി ഇന്ത്യയുടെ മറ്റ് രണ്ട് അന്തർവാഹിനികളേക്കാൾ വലുതും ശക്തിയുള്ളതും കൂടുതൽ മിസൈലുകൾ വഹിക്കാൻ ശേഷിയുള്ളതാണ്. ബാബ അറ്റോമിക് റിസർച്ച് സെന്റർ വികസിപ്പിച്ചെടുത്ത 83 മെഗാവാട്ട് ശേഷിയുള്ള പ്രഷറൈസ്ഡ് വാട്ടർ റിയാക്ടറാണ് അരിധമന് കരുത്ത് പകരുന്നത്. കൂടുതൽ സമയം വെള്ളത്തിനടിയിൽ കഴിയാനും നിശബ്ദമായി സഞ്ചരിച്ച് ആക്രമിക്കാനും ഇതിന് സാധിക്കും.എസ് എസ് ബി എൻ അഥവാ ഷിപ്പ്, സബ്‌മേഴ്‌സിബിൾ, ബാലിസ്റ്റിക്, ന്യൂക്ലിയർ വെസ്സൽസ് എന്ന വിഭാഗത്തിലാണ് ഈ അന്തർവാഹിനിയുമുള്ളത്. ഐ എൻ എസ് അരിധമനിൽ എട്ട് വെർട്ടിക്കൽ ലോഞ്ച് ട്യൂബുകൾ ഉണ്ട്. അരിഹന്തിൽ ഇത് നാലെണ്ണം മാത്രമായിരുന്നു. 3,500 കിലോമീറ്റർ ദൂരപരിധിയുള്ള എട്ട് കെ-4 ദീർഘദൂര മിസൈലുകളോ അല്ലെങ്കിൽ 750 കിലോമീറ്റർ ദൂരപരിധിയുള്ള 24 കെ-15 മിസൈലുകളോ വഹിക്കാൻ സാധിക്കും. ശത്രുരാജ്യങ്ങളിൽ നിന്നുള്ള ആണവാക്രമണമുണ്ടായാൽ തിരിച്ചടിക്കാനുള്ള ഇന്ത്യയുടെ ‘സെക്കൻഡ് സ്‌ട്രൈക്ക്’ ശേഷി ഇത് വർദ്ധിപ്പിക്കും.സമുദ്രത്തിനടിയിൽ ഒളിഞ്ഞിരുന്ന് ദീർഘദൂര ലക്ഷ്യങ്ങളിലേക്ക് ആണവ മിസൈലുകൾ തൊടുക്കാൻ ഇതിന് കഴിയും. ഐഎൻഎസ് അരിധമൻ കൂടി സേനയുടെ ഭാഗമാകുന്നതോടെ ഇന്ത്യൻ നാവികസേനയുടെ സെക്കൻഡ് സ്‌ട്രൈക്ക് ശേഷി കൂടുതൽ ശക്തമാകും. ഒരു സമയത്ത് കുറഞ്ഞത് ഒരു ആണവ അന്തർവാഹിനിയെങ്കിലും സമുദ്രത്തിൽ പട്രോളിംഗിനായി ഉറപ്പാക്കാൻ ഈ നീക്കം സഹായിക്കും. ഇന്ത്യയുടെ നാലാമത്തെ അന്തർവാഹിനിയുടെ നിർമ്മാണവും പുരോഗമിക്കുകയാണ്.

Hot this week

കള്ളപ്പണ ഇടപാട് കേസ്; സഞ്ജീവ് അറോറയെ അറസ്റ്റ് ചെയ്ത് ഇ ഡി

കള്ളപ്പണ ഇടപാട് കേസിൽ ആം ആദ്മി പാർട്ടി മുതിർന്ന നേതാവും രാജ്യസഭാ...

ആറന്മുളയിൽ വിമാനത്താവളം വരുന്നത് സംബന്ധിച്ച് ചർച്ച ഉണ്ടാകും, ഒരു പ്രദേശത്തിൻ്റെ നന്മയാണ് ആവശ്യം; അബിൻ വർക്കി

ആറന്മുളയിൽ വിമാനത്താവളം വരുന്നതിൽ തെറ്റില്ലെന്ന് അബിൻ വർക്കി എംഎൽഎ. പത്തനംതിട്ട പ്രസ്...

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് സാങ്കേതിക സഹായം നൽകി’; വെളിപ്പെടുത്തി ചൈന

ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്ഥാന് സാങ്കേതിക സഹായം നൽകിയതായി സമ്മതിച്ച് ചൈന....

സർക്കാരിന് ജനകീയ മുഖം ഉണ്ടായിരുന്നില്ല; CPIM ക്രോസ് വോട്ട് ചെയ്തു; ജോസ് കെ മാണി

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എൽഡിഎഫിൽ പൊട്ടിത്തെറി. സിപിഐയ്ക്ക് പിന്നാലെ സിപിഐഎമ്മിനെ രൂക്ഷമായി...

അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ഉടന്‍ നടന്നേക്കും

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന. ലോക് ഭവനിലാവും...

Topics

മുഖ്യമന്ത്രി ചര്‍ച്ച; നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചക്കായി നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി. വിഡി സതീശനും...

മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍ ആക്രമിച്ചതായി ട്രംപ്; പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം

പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം. മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍...

ഫിഫ വേൾഡ് കപ്പിനുള്ള ഔദ്യോഗിക ഗാനത്തിൻ്റെ ടീസർ പുറത്തിറക്കി ഷക്കീറ, വീഡിയോ

2026 ഫിഫ വേൾഡ് കപ്പിനുള്ള ഔദ്യോഗിക ഗാനത്തിൻ്റെ ടീസർ പുറത്തിറക്കി. കൊളംബിയൻ...
spot_img

Related Articles

Popular Categories

spot_img