ശസ്ത്രക്രിയാനന്തര മസ്തിഷ്‌ക വികസനം: അമൃതയിൽ ദേശീയ സെമിനാർ ശ്രദ്ധേയമായി

ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള കുട്ടികളുടെ മസ്തിഷ്‌ക വികസനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൊച്ചി അമൃത ആശുപത്രി, ദേശീയ സെമിനാർ സംഘടിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശിശുരോഗ വിദഗ്ധർ പങ്കെടുത്ത പരിപാടിയിൽ, കുട്ടികളുടെ ജീവൻ രക്ഷ മാത്രമല്ല, അവർ എങ്ങനെ വളരുന്നു, പഠിക്കുന്നു, ദൈനംദിന ജീവിതം കൈകാര്യം ചെയ്യുന്നു എന്നതിലേക്കും ശ്രദ്ധ നൽകേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. കോൺജെനിറ്റൽ ഹൃദയരോഗമുള്ള (CHD) കുട്ടികളിൽ ശ്രദ്ധ,  അഡാപ്റ്റീവ് സ്കിൽസ് തുടങ്ങിയ മേഖലകളിൽ പ്രത്യേകമായ ന്യൂറോ-ഡെവലപ്മെന്റൽ വെല്ലുവിളികൾ കാണപ്പെടുന്നുവെന്നും, കുട്ടി വളരുന്നതിനൊപ്പം ഇവ കൂടുതൽ വ്യക്തമായി പ്രകടമാകുന്നതാണെന്നും വിദഗ്ധർ വ്യക്തമാക്കി.

പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിന്റെ കീഴിലുള്ള ‘പ്രോജക്ട് മേധ’ യുടെ ആഭിമുഖ്യത്തിൽ മാർച്ച് 28-ന് നടന്ന പരിപാടി അമൃത വിശ്വവിദ്യാപീഠo റിസർച്ച് ഡീൻ ഡോ. ഡി.എം. വാസുദേവൻ ഉദ്ഘാടനം ചെയ്തു. യു.കെയിലെ റോയൽ ഹോസ്പിറ്റൽ ഫോർ സിക്ക് ചിൽഡ്രനിലെ ഡോ. കിർസ്റ്റൻ വെരിറ്റി, തിരുവനന്തപുരം CDC ഡയറക്ടർ ഡോ. ദീപ ഭാസ്കരൻ, ഭാരത സർക്കാർ RBSK മുൻ ദേശീയ ഉപദേഷ്ടാവ് ഡോ. അരുണ്‍ സിംഗ്, ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ സോഷ്യൽ സയൻസ് വിഭാഗം ഡീൻ ഡോ. ജയശങ്കര റെഡ്ഡി എന്നിവർ പങ്കെടുത്തു. പഠനം, എക്സിക്യൂട്ടീവ് സ്കിൽസ്, അഡാപ്റ്റീവ് പെരുമാറ്റം എന്നിവയ്ക്ക് പ്രാധാന്യം നൽകുകയും പ്രാരംഭ അസസ്‌മെന്റും തുടർച്ചയായ ഫോളോ-അപ്പും നിർണായകമാണെന്നും അവർ ചൂണ്ടിക്കാട്ടി.

ബാംഗ്ലൂരിലെ പ്രേംജി ഇൻവെസ്റ്റ് സാമ്പത്തിക പിന്തുണ നൽകുന്ന CSR പദ്ധതിയായ പ്രോജക്ട് മേധയുടെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്. കോൺജെനിറ്റൽ ഹൃദയരോഗമുള്ള കുട്ടികളുടെ ന്യൂറോ-ഡെവലപ്മെന്റൽ പരിചരണവും ചികിത്സാഫലങ്ങളും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പ്രവർത്തിക്കുന്നത്. കാർഡിയാക് പരിചരണത്തിന്റെ തുടർച്ചയായ ഘട്ടങ്ങളിലുടനീളം ന്യൂറോ-ഡെവലപ്മെന്റൽ അസസ്‌മെന്റ് സാധാരണ പ്രാക്ടീസായി ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചർച്ചകളിൽ ഊന്നിപ്പറഞ്ഞു.

കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവി ഡോ. ആർ. കൃഷ്ണകുമാറും പീഡിയാട്രിക്സ് വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ഡോ. മനു രാജും നേതൃത്വം നൽകിയ ഈ പ്രവർത്തനത്തിന് പ്രോജക്ട് മേധയുടെ നാഷണൽ കോർഡിനേറ്റർ മിസ് സോനം മനോജ് ആശയരൂപീകരണ പിന്തുണ നൽകി. ന്യൂറോഡെവലപ്മെന്റൽ & കോഗ്നിറ്റീവ് കെയർ യൂണിറ്റിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ഇന്ത്യയിൽ ഇത്തരം വിഷയങ്ങളെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന സെമിനാറുകളിൽ ഒന്നായ ഈ പരിപാടി, ഹൃദയരോഗമുള്ള കുട്ടികൾക്ക് ജീവൻ രക്ഷിക്കുന്നത് മാത്രമല്ല, അവരുടെ ദൈനംദിന ജീവിതത്തിൽ മികച്ച രീതിയിൽ മുന്നേറാൻ സഹായിക്കുന്ന പരിചരണ രീതികൾ രൂപപ്പെടുത്തുന്നതിന് വഴിയൊരുക്കുന്നതാണ്.

Hot this week

വിപണിയിൽ ആശ്വാസം; യുഎസ് ഇറാൻ വെടി നിർത്തലിന് പിറകേ കുത്തനെ ഇടിഞ്ഞ് എണ്ണവില

യുഎസ് - ഇറാൻ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ എണ്ണ വിപണിയിൽ ആശ്വാസമായി. ലോകത്തിലെ...

“സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണം”; യുഎസ്-ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

യുഎസും ഇറാനും തമ്മിലുണ്ടായ വെടിനിർത്തൽ കരാർ സ്വാഗതം ചെയ്ത് ഇന്ത്യ. ഇരുരാജ്യങ്ങളും...

12 – മത് എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റിന് ഏപ്രിൽ 11 നു തുടക്കം കുറിക്കും

ഹൂസ്റ്റണിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഇനി ആവേശത്തിന്റെയും ഉദ്വേഗത്തിന്റെയും രണ്ട് മാസങ്ങൾ! ഇന്ത്യൻ ക്രിസ്ത്യൻ...

ഇറാഖിൽ തടവിലാക്കപ്പെട്ട അമേരിക്കൻ മാധ്യമപ്രവർത്തകയെ മോചിപ്പിച്ചു

ന്യൂയോർക്  ഇറാഖിൽ സായുധ സംഘം തട്ടിക്കൊണ്ടുപോയ അമേരിക്കൻ ഫ്രീലാൻസ് മാധ്യമപ്രവർത്തക ഷെല്ലി...

ഈസ്റ്റ് ഹൂസ്റ്റണിൽ എഫ്.ബി.ഐയുടെ വൻ റെയ്ഡ്; നിരവധി പേർ കസ്റ്റഡിയിൽ

ഈസ്റ്റ് ഹൂസ്റ്റണിലെ ക്ലിന്റൺ പാർക്ക് മേഖലയിൽ ചൊവ്വാഴ്ച പുലർച്ചെ എഫ്.ബി.ഐയുടെ നേതൃത്വത്തിൽ...

Topics

ജോർജിയ ഉപതിരഞ്ഞെടുപ്പ്: റിപ്പബ്ലിക്കൻ പാർട്ടിക്ക് വിജയം; ഭൂരിപക്ഷത്തിൽ വൻ ഇടിവ്

ഏപ്രിൽ 7 നു ജോർജിയയിലെ 14-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിലേക്ക് നടന്ന ആവേശകരമായ...

ബാങ്കേഴ്സ് ക്ലബ് ഫുട്ബോൾ ടൂർണമെന്റ്; ഇസാഫ് ബാങ്ക് ജേതാക്കൾ

ബാങ്കേഴ്സ് ക്ലബ് സംഘടിപ്പിച്ച അഖില കേരള ഫുട്ബോൾ ടൂർണമെന്റിൽ ഇസാഫ് സ്‌മോൾ...

സംസ്കൃത സര്‍വ്വകലാശാലയില്‍ ദേശീയ ശാസ്ത്രാര്‍ത്ഥസഭ സംഘടിപ്പിച്ചു

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ സംസ്കൃതം വ്യാകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മേല്‍പ്പുത്തൂര്‍...
spot_img

Related Articles

Popular Categories

spot_img