‘NDA അധികാരത്തിൽ വന്നാൽ 2 വർഷത്തിനുള്ളിൽ കേരളത്തിൽ എയിംസ്, ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം’; അമിത് ഷാ

കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വന്നാൽ രണ്ടു വർഷത്തിനുള്ളിൽ എയിംസ് (AIIMS) യാഥാർഥ്യമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. തിരുവനന്തപുരത്തെ കാട്ടാക്കടയിൽ ബിജെപി പ്രചാരണ വേദിയിലായിരുന്നു പരാമർശം. സുരക്ഷിതമായ ആധുനിക കേരളം നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കെട്ടിപ്പടുക്കും. തിരുവനന്തപുരത്തിന് വലിയ വികസനമാണ് കേന്ദ്രം സമ്മാനിച്ചത്. പക്ഷെ
പിണറായി വിജയൻ എന്താണ് നൽകിയത്? പേര് മാറ്റുന്ന നടപടിയാണ് പിണറായി വിജയൻ ചെയ്തുകൊണ്ടിരിക്കുന്നത്.പ്രധാനമന്ത്രി ആവാസ് യോജന എന്ന പദ്ധതിയുടെ പേര് മാറ്റി ലൈഫ് മിഷൻ എന്നാക്കി, റോഡുകൾ നൽകിയത് കേന്ദ്രം പക്ഷേ ഫ്ലക്സ് വെച്ചതാകട്ടെ പിണറായി വിജയന്റേതും
ജനങ്ങൾക്ക് എല്ലാം മനസ്സിലായി ഉടൻ പിണറായി ജനങ്ങൾ ടാറ്റാ പറയുമെന്നും അമിത്ഷാ പരിഹസിച്ചു.

വിഴിഞ്ഞം തുറമുഖത്തിന്റെ ഭാഗമായി ഒരു വ്യവസായ മേഖല കൊണ്ടുവരും. തിരുവനന്തപുരത്തെ ഐ ടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയായി ഉയർത്തും. കേരളത്തിൽ വരാൻ പോകുന്നത് എൻ ഡി എ സർക്കാർ ആണ്. ഇനി എൻ ഡി എയുടെ കാലമാണ് വരാൻ പോകുന്നത് തിരുവനന്തപുരത്ത് ഒരു മേയറെ നമുക്ക് കിട്ടിഎന്നും അമിത്ഷാ കൂട്ടിച്ചേർത്തു.

2014 ലേതിനേക്കാൾ വോട്ട് വർധിപ്പിക്കാൻ ഇന്ന് എൻ ഡി എയ്ക്ക് സാധിച്ചിട്ടുണ്ട്. കേരളത്തിൽ മാറി മാറി വരുന്ന സർക്കാർ അഴിമതി മാത്രമാണ് സമ്മാനിച്ചത്. ക്ഷേത്രങ്ങളിലെ സ്വർണം പോലും കട്ട് കൊണ്ട് പോകുന്ന അവസ്ഥ എൻ ഡി എ സർക്കാർ അധികാരത്തിൽ വന്നാൽ 2 മാസത്തിനകം സ്വർണക്കൊളള നടത്തിയവരെ ജയിലിലാക്കും. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്ന സമയം എൽഡിഎഫും യുഡിഎഫും എതിർത്തു വഖഫ് ഫേദഗതി ബില്ലിനെയും ഇവർ എതിർത്തു.
മുനമ്പം വിഷയത്തിൽ എൽഡിഎഫും യുഡിഎഫും ഒന്നും ചെയ്തില്ല. വയനാട്ടിൽ നിന്ന് വിജയിച്ച് പോയ സഹോദരനും സഹോദരിയും കേരളത്തിന് വേണ്ടി എന്ത് ചെയ്തുവെന്നും അമിത്ഷാ ചോദിച്ചു.

Hot this week

ശസ്ത്രക്രിയാനന്തര മസ്തിഷ്‌ക വികസനം: അമൃതയിൽ ദേശീയ സെമിനാർ ശ്രദ്ധേയമായി

ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള കുട്ടികളുടെ മസ്തിഷ്‌ക വികസനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ...

‘900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കി’; എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ പത്ത് വര്‍ഷത്തെ നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പ്രോഗ്രസ് റിപ്പോര്‍ട്ട്...

‘ട്രക്കിങ്ങ് ഇനിയും തുടരും; കുടകിലെ വനമേഖല പരിചയമില്ലാത്തതാണ് പ്രതിസന്ധിയായത്’ ; ജി എസ് ശരണ്യ

ട്രക്കിംഗ് ഇനിയും തുടരുമെന്ന് കര്‍ണാടക കുടകിലെ കാട്ടില്‍ കുടുങ്ങിയ ജി എസ്...

ഇറാൻ കരാറിന് തയ്യാറാവുകയോ ഹോർമുസ് തുറന്നുകൊടുക്കുകയോ ചെയ്തില്ലെങ്കിൽ കടുത്ത സൈനിക നടപടി നേരിടേണ്ടി വരും; മുന്നറിയിപ്പ് നൽകി ട്രംപ്

ആണവകാര്യത്തിൽ ഇറാൻ ഇതിനോടകം തന്നെ വിട്ടുവീഴ്ച ചെയ്തുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

വോട്ടിംഗ് മെഷീനിൽ പേര് മാറ്റണം; NDA സ്ഥാനാർഥി അഞ്ജലി നായർ ഇന്ന് വീണ്ടും ഹൈക്കോടതിയെ സമീപിക്കും

വോട്ടിംഗ് മെഷീനിൽ പേര് മാറ്റണം എന്ന ആവശ്യവുമായി തൃപ്പൂണിത്തുറയിലെ എൻ ഡി...

Topics

ശബരിമല യുവതി പ്രവേശനം; ഹർജികൾ സുപ്രീംകോടതി നാളെ പരിഗണിക്കും

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹർജികൾ സുപ്രീംകോടതി നാളെ പരിഗണിക്കും....

ടിവികെ അധ്യക്ഷൻ വിജയ്‌യുടെ നാളത്തെ ചെന്നൈ പര്യടനം റദ്ദാക്കി

ടിവികെ അധ്യക്ഷൻ വിജയ്‌യുടെ നാളത്തെ ചെന്നൈ പര്യടനം റദ്ദാക്കി. വില്ലവാക്കം, അണ്ണാ...

കേരളം പോളിങ് ബൂത്തിലെത്താൻ ഇനി മൂന്ന് നാൾ ; നാളെ കലാശക്കൊട്ട്

കേരളം പോളിങ് ബൂത്തിലെത്താൻ ഇനി മൂന്ന് നാൾ മാത്രം. പരസ്യപ്രചാരണം നാളെ...
spot_img

Related Articles

Popular Categories

spot_img