ടിവികെ അധ്യക്ഷൻ വിജയ്‌യുടെ നാളത്തെ ചെന്നൈ പര്യടനം റദ്ദാക്കി. വില്ലവാക്കം, അണ്ണാ നഗർ, ടി നഗർ എന്നിവിടങ്ങളിലെ പ്രചാരണമാണ് റദ്ദാക്കിയത്. പൊലീസിൻ്റെ സുരക്ഷാ നിർദേശങ്ങളാണ് പര്യടനം റദ്ദാക്കാൻ കാരണമെന്നാണ് ടിവികെ നൽകുന്ന വിശദീകരണം. തിരഞ്ഞെടുപ്പ് കമ്മീഷനാണ് വിജയ്ക്ക് പ്രചാരണത്തിന് അനുമതി നൽകിയത്. ആവശ്യപ്പെട്ട സമയവും സ്ഥലവും നൽകിയില്ലെന്നും ടിവികെ ആരോപിച്ചു.
അതേസമയം, ബിജെപി – എൻആർ കോൺഗ്രസ് സഖ്യത്തിനും, ഇന്ത്യാ മുന്നണിക്കുമെതിരെ രൂക്ഷമായ വിമർശനങ്ങളാണ് വിജയ് ഉന്നയിച്ചിരിക്കുന്നത്. പുതുച്ചേരിക്ക് വേണ്ടി ഇരു മുന്നണികളും ഒന്നും ചെയ്തിട്ടില്ല. ഇവരിൽ സഖ്യമുണ്ടെന്ന് തെറ്റിധരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. മറിച്ച് ഇന്ത്യാ സഖ്യത്തിലുള്ള ഡിഎംകെയും കോൺഗ്രസും ഒരേ സീറ്റിൽ മത്സരിക്കുന്നുവെന്നും വിജയ് ആരോപിക്കുന്നു.
ടിവികെ ഭരണത്തിൽ വന്നാൽ പുതുച്ചേരിയിൽ സംസ്ഥാന പദവി കൊണ്ടുവരുമെന്നാണ് പ്രഖ്യാപനം. സംസ്ഥാന പദവി മാത്രമല്ല മറിച്ച് അധികാരത്തിൽ വന്നാൽ ആറ് മാസത്തിനുള്ളിൽ തദ്ദേശ തിരഞ്ഞെടുപ്പുകൾ നടത്തുമെന്നും വിജയ് പ്രഖ്യാപിച്ചു.ബദൽ രാഷ്ട്രീയ ചർച്ചയിലേക്ക് പുതുച്ചേരിയെ മാറ്റുകയാണ് വിജയ് ലക്ഷ്യമിടുന്നത്.



