പുതുചരിത്രമെഴുതി ആര്‍ട്ടിമിസ് 2 സംഘം; ഭൂമിയില്‍ നിന്ന് ഏറ്റവും അധികം ദൂരം സഞ്ചരിച്ചവരായി; മറികടന്നത് 1970ലെ റെക്കോര്‍ഡ്

പുതുചരിത്രമെഴുതി ആര്‍ട്ടിമിസ്-2. ഭൂമിയില്‍ നിന്ന് ഏറ്റവും അകലെ എത്തുന്ന മനുഷ്യരെന്ന റെക്കോര്‍ഡിട്ട് ആര്‍ട്ടിമെസ് 2 ദൗത്യ സംഘം.4,00,171 കിമീ എന്ന അപ്പോളോ ദൗത്യത്തിന്റെ റെക്കോര്‍ഡ് ആര്‍ട്ടിമിസ് 2 ദൗത്യ സംഘം മറികടന്നു. 

ഇന്ത്യന്‍ സമയം 11:26നാണ് ആര്‍ട്ടിമിസ്-2 ദൗത്യസംഘം ഭൂമിക്കകലെ അമ്പിളിക്ക് തൊട്ടരികില്‍ സുവര്‍ണ റെക്കോര്‍ഡിട്ടത്. ഭൂമിയില്‍ നിന്ന് നോക്കിയാല്‍ കാണാത്ത ചന്ദ്രന്റെ മറുഭാഗം ആദ്യമായി നേരില്‍ കാണുന്ന മനുഷ്യരായും ആര്‍ട്ടിമിസ് 2 സംഘം മാറി. ഇതിന്റെ ചിത്രങ്ങളും സംഘം പങ്കുവെച്ചു. മിഷന്‍ കമാന്‍ഡര്‍ നാസയുടെ റീഡ് വൈസ്മാന്‍, മിഷന്‍ പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍, മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ നാസയുടെ ക്രിസ്റ്റീന കോച്ച്, കനേഡിയന്‍ ബഹിരാകാശ ഏജന്‍സിയുടെ ജറെമി ഹാന്‍സന്‍ എന്നിവരാണ് പേടകത്തിലുള്ളത്.

ഭൂമിയില്‍ നിന്ന് ഏകദേശം 2,32,000 മൈല്‍ ദൂരം പിന്നിട്ട ആര്‍ട്ടിമിസ് ബഹിരാകാശ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ല് കൂടിയാണ് മറികടന്നത്. 54 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചന്ദ്രനെ വലംവയ്ക്കാന്‍ ഒരു മനുഷ്യപ്രയാണം ഉണ്ടായിരിക്കുന്നത്. ക്രിസ്റ്റീന കോച്ചിലൂടെ ഒരു സ്ത്രീ ഭാഗമാകുന്ന ചരിത്രത്തിലെ ആദ്യ ചാന്ദ്ര ദൗത്യത്തിന് കൂടിയാണ് ലോകം സാക്ഷ്യം വഹിച്ചത്. അതിവിദൂര താരകാനിലയം തേടിയുള്ള മനുഷ്യന്റെ യാത്രകള്‍ക്ക് ആര്‍ട്ടിമിസ് 2 കരുത്താകുകയാണ്.

Hot this week

ഇനി വാട്ട്സ്ആപ്പിലൂടെയും മൊബൈൽ റീചാർജ് ചെയ്യാം; ഇപ്രകാരം ചെയ്യൂ

വാട്ട്സ്ആപ്പിലൂടെ മൊബൈൽ റീചാർജ് ചെയ്യാനുള്ള പുതിയ സംവിധാനം അവതരിപ്പിച്ച് വാട്ട്സ്ആപ്പ്. നെതർലൻഡ്‌സ്...

“ഗഡ്യേ… ഇനി അടുത്ത വർഷം കാണാ!”; തൃശൂർ പൂരത്തിന് കൊടിയിറങ്ങി

ഒരാണ്ടിൻ്റെ കാത്തിരിപ്പിന് സമയം കുറിച്ച് പൂരങ്ങളുടെ പൂരത്തിന് കൊടിയിറങ്ങി. പതിനായിരങ്ങളെ സാക്ഷിയാക്കി...

‘വാഴ 2’ തൂക്കി! മോഹൻലാൽ ചിത്രത്തിന്റെ ലൈഫ്‍ടൈം കളക്ഷൻ മറികടന്ന് ഹാഷിറും പിള്ളേരും

ബോക്സ് ഓഫീസിൽ വിജയഗാഥ തുടർന്ന് യുവതാരനിര അണിനിരന്ന 'വാഴ 2- ബയോപിക്ക്...

ചലച്ചിത്രമേളകളിൽ തിളങ്ങിയ ‘ഇരുനിറം’ ഒടിടിയിൽ; എവിടെ കാണാം?

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവായ ബാല താരം തന്മയ സോൾ പ്രധാന...

എം. പത്മകുമാറിന്റെ പൊലീസ് ത്രില്ലർ; നായകൻ റോഷൻ മാത്യു, ‘ഉയിർ’ ഫസ്റ്റ് ലുക്ക്

എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ്...

Topics

കുഞ്ചാക്കോ ബോബൻ – ലിജോമോൾ ജോസ് ചിത്രം ‘ഉന്മാദം’; ഓഗസ്റ്റ് ഏഴിന് റിലീസ്, ഫസ്റ്റ് ലുക്ക് പുറത്ത്

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാം...

പശ്ചിമ ബംഗാൾ രണ്ടാംഘട്ട പോളിങ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

 ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പിന് മുന്നോടിയായുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. അവസാനവട്ട വോട്ടുറപ്പിക്കാനുള്ള...

ഹിമാലയത്തിൽ മഞ്ഞുരുകുന്നു; ഏഷ്യൻ രാജ്യങ്ങൾ ജലപ്രതിസന്ധിയിലേയ്ക്ക്

ഏഷ്യയിലെ ജലത്തിൻ്റെ ഉറവിടമെന്ന് വിശേഷിപ്പിക്കുന്ന ഹിമാലയൻ മലനിരകൾ കടുത്ത വരൾച്ചയിലേക്കെന്ന് റിപ്പോർട്ട്....
spot_img

Related Articles

Popular Categories

spot_img