“അങ്ങനെ ഞാൻ സിനിമ ഉപേക്ഷിച്ചു, ഒരു കോടീശ്വരനെ വിവാഹം കഴിച്ചു”; പരിഹാസ പോസ്റ്റുമായി തൃഷ

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളേയും വ്യാജ വാർത്തകളേയും പരിഹസിച്ച് നടി തൃഷ കൃഷ്ണൻ. നടി പുതിയ സിനിമകളിലൊന്നും ഒപ്പുവയ്ക്കുന്നില്ലെന്നും അഭിനയം നിർത്താൻ പോകുകയാണെന്നും ചില മാധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയായി. ഈ സാഹചര്യത്തിലാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയുള്ള നടിയുടെ പ്രതികരണം.

“അങ്ങനെ ഞാൻ സിനിമ ഉപേക്ഷിച്ചു, ഒരു കോടീശ്വരനായ ബിസിനസുകാരനെ വിവാഹം കഴിച്ചു, നാല് കുട്ടികളുണ്ട്, ഇന്നലെ അവർക്ക് രണ്ട് വയസ് തികഞ്ഞു! വേറെ എന്തെങ്കിലും ഇതിന്റെ കൂടെ ചേർക്കാനുണ്ടോ അതോ ഇന്നത്തെ സാങ്കൽപ്പിക കഥകളുടെ ക്വാട്ട കഴിഞ്ഞോ?,” എന്നാണ് തൃഷ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്.

നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യുമായി ബന്ധപ്പെടുത്തി താരത്തിന്റെ പേര് വിവാദങ്ങളിലേക്ക് വലിച്ചിഴയ്‌ക്കപ്പെട്ടിരുന്നു. എന്നാൽ, ഇത്തരം തർക്കങ്ങളിൽ ഏർപ്പെടാനോ വിശദീകരണം നൽകാനോ താനില്ല എന്ന് സൂചന നൽകിക്കൊണ്ടൊരു പോസ്റ്റ് കഴിഞ്ഞ ദിവസം താരം പങ്കുവച്ചിരുന്നു.

ഇവാങ്ക ഹിൽടൺ എന്ന കണ്ടന്റ് ക്രിയേറ്ററുടെ പോഡ്കാസ്റ്റ് റീലാണ് നടി പങ്കുവച്ചത്. “ജീവിതത്തിൽ ആരോടും തർക്കിക്കാൻ താൽപ്പര്യപ്പെടാത്ത ഒരു ഘട്ടത്തിലാണ് ഞാനിപ്പോൾ. ഒരു ആനയ്ക്ക് പറക്കാൻ സാധിക്കും എന്ന് നിങ്ങൾ പറഞ്ഞാൽ, അത് തീർത്തും ശരിയാണ്. ഞാൻ അതിനോട് യോജിക്കുന്നത് കൊണ്ടല്ല, മറിച്ച് നിങ്ങളെ അത് പറഞ്ഞ് ബോധ്യപ്പെടുത്താൻ ഞാൻ താൽപ്പര്യപ്പെടാത്തത് കൊണ്ടാണ്. ഒരു പ്രധാനപ്പെട്ട കാര്യം ഞാൻ പഠിച്ചു. ശരിയായി ഇരിക്കുന്നതിനെക്കാൾ മനഃസമാധാനത്തോടെ ഇരിക്കുന്നതിനാണ് പ്രധാന്യം. വിശദീകരിക്കുന്നതിനേക്കാൾ മൗനം പാലിക്കുന്നതാണ് നല്ലത്. നിങ്ങളുടെ ഊർജം എല്ലാവർക്കുമായി ചെലവഴിക്കേണ്ട കാര്യമില്ല. ചില തർക്കങ്ങൾ തെറ്റിദ്ധാരണയല്ല. അവ നിങ്ങളെ തളർത്തിക്കളയാനുള്ള ക്ഷണമാണ്. അത്തരം ക്ഷണങ്ങളെ ചിരിച്ചുതള്ളി, എന്റെ മനഃസമാധാനം നിലനിർത്തുകയും ചെയ്യുന്നു”, എന്നാണ് ഇവാങ്ക ഈ റീലിൽ പറയുന്നത്.

ഇതിന് പിന്നാലെ പ്രണയത്തെപ്പറ്റിയും തൃഷ ഒരു ഇൻസ്റ്റഗ്രാം സ്റ്റോറി ഇട്ടിരുന്നു. “പ്രണയം പരമമല്ല. എന്നാൽ, പ്രണയമില്ലാത്തത് എല്ലാം അർഥശൂന്യമാണ്” എന്നൊരു ഉദ്ധരണിയാണ് ‘ഫാക്ട്’ എന്ന കുറിപ്പോടെ പങ്കുവച്ചത്.

വിജയ്‌യുമായി നടി പ്രണയത്തിലാണെന്ന തരത്തിൽ വലിയ ചർച്ചയാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. വിജയ്‌‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹ മോചനത്തിന് അപേക്ഷ നൽകിയതിന് പിന്നാലെയാണ് ഇത്തരം ഊഹാപോഹങ്ങൾ ശക്തമായത്. വിജയ്‌ക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സംഗീത വിവാഹമോചനം ആവശ്യപ്പെട്ടത്. ഈ നടി തൃഷയാണെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണമാണ് നടക്കുന്നത്. വിവാഹമോചന വാർത്തകൾ നിറഞ്ഞു നിൽക്കുമ്പോൾ തൃഷയും വിജയ്‌യും ഒരുമിച്ച് ഒരു വിവാഹച്ചടങ്ങിൽ എത്തിയതും ചർച്ചയായിരുന്നു.

അതേസമയം, സൂര്യ നായകനായ ‘കറുപ്പ്’ ആണ് തൃഷ കൃഷ്ണന്റെ ഏറ്റവും പുതിയ ചിത്രം. ആര്‍ജെ ബാലാജി ആണ് സംവിധാനം. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും ഒന്നിക്കുന്ന ചിത്രമാണിത്. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താരനിരയാണ് ‘കറുപ്പി’ലുള്ളത്.

Hot this week

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന്...

‘KSRTCയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, ടിക്കറ്റ് ചാർജ് സർക്കാർ നൽകണം, ഒരു മാസം 80 കോടിയുടെ കുറവുണ്ടാകും’; തോമസ് ഐസക്

വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ...

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ്...

Topics

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനും ‘ദിൽ സെ’യും കൈകോർക്കുന്നു

കളിമൈതാനങ്ങളിൽ നാളെയുടെ കായികപ്രതിഭകൾക്ക് പൂർണ്ണ സുരക്ഷയും മികച്ച മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന...

വി. ഡി. സതീശൻ്റെ നേതൃത്വം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം; ആശംസകളുമായി മാർത്തോമ്മാ മെത്രാപ്പോലിത്ത

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ...

സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ

 അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ...
spot_img

Related Articles

Popular Categories

spot_img