അവർ ഒരുമിച്ചാൽ പിന്നെ പറയണോ! ‘പേട്രിയറ്റ്’ ട്രെയ്‌ലർ ട്രെൻഡിങ്; യൂട്യൂബിൽ ഏഴ് മില്യൺ കാഴ്ചക്കാർ

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മർട്ടിസ്റ്റാർ ചിത്രം ‘പേട്രിയറ്റി’ന്റെ ട്രെയ്‌ലർ യൂട്യൂബിൽ തരംഗമാകുന്നു. മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണിത്. റീലീസ് ആയി രണ്ട് ദിവസം പിന്നിടുമ്പോൾ ഏഴ് മില്യൺ കാഴ്ചക്കാരെയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ സ്വന്തമാക്കിയത്. മെയ് ഒന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ‘പേട്രിയറ്റ്’ പ്രദർശനത്തിനെത്തും.

ഡാറ്റ സെക്യൂരിറ്റിയുടെയും ഡിജിറ്റൽ കാലത്തെ സ്വകാര്യതാ ലംഘനങ്ങളുടെയും കഥയാണ് സിനിമ പറയുന്നതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ഡോ. ഡാനിയൽ ജെയിംസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. കേണൽ റഹിം നായിക് എന്ന വേഷത്തിലാണ് മോഹൻലാൽ എത്തുക. മോഹൻലാലിനും മമ്മൂട്ടിക്കും പുറമേ നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബന്‍, ദര്‍ശന രാജേന്ദ്രൻ, സെറിൻ ഷിഹാബ്, രേവതി, ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വൻ ബജറ്റിൽ എത്തുന്ന ചിത്രത്തിന്റെ നിർമാണം ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സംവിധായകന്‍ മഹേഷ് നാരായണനാണ്. രാഹുല്‍ രാധാകൃഷ്ണനും മഹേഷ് നാരായണനും ചേര്‍ന്നാണ് എഡിറ്റിങ്. മനുഷ് നന്ദനാണ് ക്യാമറ. സുഷിന്‍ ശ്യാമാണ് സംഗീത സംവിധാനം.

Hot this week

ഇനി വാട്ട്സ്ആപ്പിലൂടെയും മൊബൈൽ റീചാർജ് ചെയ്യാം; ഇപ്രകാരം ചെയ്യൂ

വാട്ട്സ്ആപ്പിലൂടെ മൊബൈൽ റീചാർജ് ചെയ്യാനുള്ള പുതിയ സംവിധാനം അവതരിപ്പിച്ച് വാട്ട്സ്ആപ്പ്. നെതർലൻഡ്‌സ്...

“ഗഡ്യേ… ഇനി അടുത്ത വർഷം കാണാ!”; തൃശൂർ പൂരത്തിന് കൊടിയിറങ്ങി

ഒരാണ്ടിൻ്റെ കാത്തിരിപ്പിന് സമയം കുറിച്ച് പൂരങ്ങളുടെ പൂരത്തിന് കൊടിയിറങ്ങി. പതിനായിരങ്ങളെ സാക്ഷിയാക്കി...

‘വാഴ 2’ തൂക്കി! മോഹൻലാൽ ചിത്രത്തിന്റെ ലൈഫ്‍ടൈം കളക്ഷൻ മറികടന്ന് ഹാഷിറും പിള്ളേരും

ബോക്സ് ഓഫീസിൽ വിജയഗാഥ തുടർന്ന് യുവതാരനിര അണിനിരന്ന 'വാഴ 2- ബയോപിക്ക്...

ചലച്ചിത്രമേളകളിൽ തിളങ്ങിയ ‘ഇരുനിറം’ ഒടിടിയിൽ; എവിടെ കാണാം?

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവായ ബാല താരം തന്മയ സോൾ പ്രധാന...

എം. പത്മകുമാറിന്റെ പൊലീസ് ത്രില്ലർ; നായകൻ റോഷൻ മാത്യു, ‘ഉയിർ’ ഫസ്റ്റ് ലുക്ക്

എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ്...

Topics

കുഞ്ചാക്കോ ബോബൻ – ലിജോമോൾ ജോസ് ചിത്രം ‘ഉന്മാദം’; ഓഗസ്റ്റ് ഏഴിന് റിലീസ്, ഫസ്റ്റ് ലുക്ക് പുറത്ത്

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാം...

പശ്ചിമ ബംഗാൾ രണ്ടാംഘട്ട പോളിങ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

 ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പിന് മുന്നോടിയായുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. അവസാനവട്ട വോട്ടുറപ്പിക്കാനുള്ള...

ഹിമാലയത്തിൽ മഞ്ഞുരുകുന്നു; ഏഷ്യൻ രാജ്യങ്ങൾ ജലപ്രതിസന്ധിയിലേയ്ക്ക്

ഏഷ്യയിലെ ജലത്തിൻ്റെ ഉറവിടമെന്ന് വിശേഷിപ്പിക്കുന്ന ഹിമാലയൻ മലനിരകൾ കടുത്ത വരൾച്ചയിലേക്കെന്ന് റിപ്പോർട്ട്....
spot_img

Related Articles

Popular Categories

spot_img