വിപണിയിൽ ആശ്വാസം; യുഎസ് ഇറാൻ വെടി നിർത്തലിന് പിറകേ കുത്തനെ ഇടിഞ്ഞ് എണ്ണവില

യുഎസ് – ഇറാൻ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ എണ്ണ വിപണിയിൽ ആശ്വാസമായി. ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും ഏകദേശം അഞ്ചിലൊരുഭാഗം കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഖ്യാപനം വന്നതിന് തൊട്ടു പിറകേ തന്നെ വിപണിയിൽ ചലനങ്ങളുണ്ടായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കത്തിക്കയറി നിന്നിരുന്ന എണ്ണവില കുത്തനെ ഇടിഞ്ഞു.

ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 109.77 ഡോളറില്‍ നിന്ന് 94.57 ഡോളറായി കുറഞ്ഞു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ഇന്ധനമാണ് ബ്രെന്‍ഡ് ക്രൂഡ്. വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിറകെ യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (WTI) ക്രൂഡ് ഓയില്‍ വിലയും ബാരലിന് ഏകദേശം 20 ഡോളറോളം താഴ്ന്നു. ആഴ്ചകളോളം നീണ്ടുനിന്ന തടസങ്ങള്‍ക്ക് ശേഷം നിലവിലെ സാഹചര്യത്തിൽ എണ്ണ വിതരണം സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍.

ഫെബ്രുവരി 28 മുതൽ ഇറാനെതിരായ യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾ ടെഹ്‌റാനെ ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ പ്രേരിപ്പിച്ചു. അതോടെ ടാങ്കറുകൾ ഈ വഴി ഒഴിവാക്കി. സ്ഥിരം പാതയിലൂടെയുള്ള ചരക്കുനീക്കം മാറ്റിയത് ഇൻഷുറൻസ് ചെലവുകൾ ഉൾപ്പെടെ കുതിച്ചുയരാൻ കാരണമായി. തുടർന്ന് മാർച്ചിൽ എണ്ണവില 50 ശതമാനത്തിലധികം ഉയർത്തുകയായിരുന്നു. വിപണിയിൽ സമീപകാലത്ത് രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രതിമാസ വർധനവാണ് കഴിഞ്ഞമാസം എണ്ണവിലയിലുണ്ടായത്.

Hot this week

കാത്തിരുന്ന്… കാത്തിരുന്ന്… മുഖ്യമന്ത്രിയെ കണ്ടെത്താൻ ചർച്ച തുടർന്ന് ഹൈക്കമാൻഡ്

കോൺഗ്രസ് മുഖ്യമന്ത്രിയെ കണ്ടെത്താൻ ചർച്ച തുടർന്ന് ഹൈക്കമാൻഡ്. ഡൽഹിയിലേക്ക് വിളിപ്പിച്ച മുൻ...

ശക്തിയും സൗന്ദര്യവും ഒന്നിക്കുന്നു; ഇതാണ് ഫെനോമെനോ കരുത്ത്

ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി അവരുടെ ഏറ്റവും ശക്തമായ ഓപ്പണ്‍-ടോപ്പ് പ്രൊഡക്ഷന്‍...

‘മോശം ഭാഷാ ഉപയോഗം’; ആർസിബി കോച്ച് ആൻഡി ഫ്ലവറിന് താക്കീതും പിഴയും

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായി ഞായറാഴ്ച്ച റായ്പൂരിൽ വെച്ച് നടന്ന മത്സരത്തിനിടയിൽ മോശം...

സാങ്കേതികവിദ്യയിലൂടെ സഹവര്‍ത്തിത്വത്തിൻ്റെ പുതിയ പാഠങ്ങള്‍ പകര്‍ന്ന് മള്‍ട്ടിസ്പീഷീസ് ഹാക്കത്തണ്‍

പ്രകൃതിയിലെ ജീവജാലങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കി മള്‍ട്ടിസ്പീഷീസ് ഹാക്കത്തണ്‍....

വര്‍ക്ക് ഫ്രം ഹോം തിരിച്ചു വരുമോ? പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ആശങ്ക

പശ്ചിമേഷ്യന്‍ പ്രതിസന്ധി തുടരുന്നതിനിടെ പ്രധാനമന്ത്രി മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ ആശങ്ക. സ്വര്‍ണം വാങ്ങുന്നത്...

Topics

സാങ്കേതിക തകരാർ; സംസ്ഥാനത്തെ ട്രഷറി ഇടപാടുകൾ സ്തംഭിച്ചു

സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്തൊട്ടാകെ ട്രഷറി ഇടപാടുകൾ തടസപ്പെട്ടു. ഡാറ്റാ സെൻ്ററിൽ...

ബാഫ്റ്റയിൽ തരംഗമായി ‘അഡോളസെൻസ്’; ചരിത്രമെഴുതി 16കാരൻ ഓവൻ കൂപ്പർ

ബ്രിട്ടീഷ് ടെലിവിഷൻ അവാർഡ്സിൽ (ബാഫ്റ്റ) ചരിത്രനേട്ടവുമായി നെറ്റ്‌ഫ്ലിക്സ് ലിമിറ്റഡ് ഡ്രാമ സീരീസ്...

മധുരമില്ലാത്ത മാമ്പഴക്കാലം; പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ വലഞ്ഞ് പാലക്കാട്ടെ കര്‍ഷകരും

പശ്ചിമേഷ്യയില്‍ യുദ്ധത്തില്‍ വലഞ്ഞ് പാലക്കാട് മുതലമടയിലെ കര്‍ഷകര്‍. യുദ്ധം കാരണം ഗള്‍ഫ്...
spot_img

Related Articles

Popular Categories

spot_img