നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് ശതമാനം; കൂട്ടിയും കിഴിച്ചും മുന്നണികൾ

നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനം വിധിയെഴുതിയതോടെ കൂട്ടിയും കിഴിച്ചും മുന്നണികൾ. 78.27 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഉയർന്ന പോളിങ് ശതമാനം തുണയ്ക്കുമെന്നാണ് മൂന്ന് മുന്നണികളുടെയും അവകാശവാദം. 1987 ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്ങാണ് 16-ാം കേരള നിയമസഭയിലേക്ക് നടന്നത്. പാലക്കാട്ടെ ചിറ്റൂരിലാണ് ഉയർന്ന പോളിങ്. കുറവ് പത്തനംതിട്ടയിലെ റാന്നിയിലാണ്.

പോളിംഗ് ശതമാനത്തിന്റെ അടിസ്ഥാനത്തിൽ വിജയ സാധ്യത പരിശോധിക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഞായറാഴ്ച ചേരും. മണ്ഡലം കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും നൽകുന്ന കണക്ക് പരിശോധിച്ച് നിഗമനങ്ങളിൽ എത്തിച്ചേരും. 80 സീറ്റിനു മുകളിൽ നേടി ഭരണ തുടർച്ച ഉണ്ടാകുമെന്ന പ്രാഥമിക വിലയിരുത്തലിലാണ് സിപിഐഎം സംസ്ഥാന നേതൃത്വം. ഉയർന്ന പോളിംഗ് ശതമാനം തിരിച്ചടി ഉണ്ടാക്കില്ലെന്നാണ് നേതാക്കൾ പങ്കുവെക്കുന്ന പ്രതീക്ഷ.

അന്തിമ കണക്കിനായി ഇനിയും കാത്തിരിക്കണം. സർവീസ് വോട്ടുകൾ, പോസ്റ്റൽ വോട്ടുകൾ, എന്നിവയുടെ കണക്കു കൂടി ചേർക്കപ്പെടുന്നതോടെ വോട്ടു ശതമാനത്തിൽ ചെറിയ വർധന വന്നേക്കാം. അതേസമയം, കേരളത്തോടൊപ്പം വോട്ടെടുപ്പ് നടന്ന അസമിലും പുതുച്ചേരിയിലും കനത്ത പോളിങാണ് രേഖപ്പെടുത്തിയത്. പുതുച്ചേരിയിൽ 89.87 ശതമാനമാണ് പോളിങ്,അസമിൽ 85.65% വോട്ടർമാരാണ് വിധിയെഴുതിയത്.

Hot this week

നിയമസഭാ സമ്മേളനം തുടങ്ങിയിട്ടും കക്ഷിനേതാവിനെ നിശ്ചിയിക്കാനായില്ല: ബിജെപിയിൽ ഭിന്നത

നിയമസഭാ കക്ഷി നേതാവിനെച്ചൊല്ലി ബിജെപിയിൽ ഭിന്നത. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും...

നിയമസഭയെ നയിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ; സ്പീക്കറായി തിരഞ്ഞെടുത്തു

നിയമസഭ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. പ്രോടെം സ്പീക്കർ ജി. സുധാകരന്റെ...

‘രാജ്യത്ത് ഇന്ധനക്ഷാമം ഇല്ല; പരിഭ്രാന്തരായി വാങ്ങി കൂട്ടേണ്ട ആവശ്യമില്ല’; കേന്ദ്രസർക്കാർ

രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. ആവശ്യമായ ക്രൂഡോയിലും ഇന്ധനവും നിലവിൽ...

ഫൊക്കാന ടീം ഇന്റഗ്രിറ്റി അംഗങ്ങൾക്ക് വാഷിംഗ്ടണിൽ ഉജ്വല സ്വീകരണം

ഫൊക്കാനക്ക് പുതിയ കാഴ്‌ചപ്പാടും   മലയാളി സമൂഹത്തിൽ മാറ്റങ്ങൾക്ക്  കാരണമാകുന്ന മികച്ച...

Topics

ന്യൂ മെക്സിക്കോയിൽ അജ്ഞാത വസ്തു ശ്വസിച്ച് മൂന്ന് മരണം; 18 രക്ഷാപ്രവർത്തകർ നിരീക്ഷണത്തിൽ

അമേരിക്കയിലെ ന്യൂ മെക്സിക്കോയിലുള്ള ഒരു വീട്ടിൽ അജ്ഞാത രാസവസ്തുവുമായി സമ്പർക്കത്തിലായതിനെ തുടർന്ന്...

അഡ്വാൻസ്ഡ് AI മോഡലുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ട്രംപ് സർക്കാർ

നിർമ്മിത ബുദ്ധി (AI) മേഖലയിലെ അതിവേഗ വളർച്ചയും സുരക്ഷാ ഭീഷണികളും കണക്കിലെടുത്ത്,...

കാലിഫോർണിയയിൽ മൗണ്ടൻ ലയണുകൾ ജനങ്ങൾക്ക് ഭീഷണി: ജാഗ്രതാ നിർദ്ദേശം

വടക്കൻ കാലിഫോർണിയയിലെ ലാസ്സൻ കൗണ്ടിയിൽ  മൗണ്ടൻ ലയണുകളുടെ (ഒരു തരം കാട്ടുപൂച്ചകൾ/സിംഹങ്ങൾ)...
spot_img

Related Articles

Popular Categories

spot_img