ചാന്ദ്ര സ്വപ്നത്തിന്റെ കണക്ക്; ആര്‍ട്ടെമിസ് ദൗത്യത്തിന്റെ മൊത്തം ബജറ്റ് 8.63 ലക്ഷം കോടി രൂപ

1972 ലെ അപ്പോളോ 17 ദൗത്യം കഴിഞ്ഞ് 54 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് മറ്റൊരു ചാന്ദ്രദൗത്യത്തിനായി മനുഷ്യനെ നാസ അയച്ചത്. എന്തുകൊണ്ടാണ് ദീര്‍ഘകാലം മനുഷ്യന്‍ ചന്ദ്രനിലേക്ക് പോകാതിരുന്നത് എന്നുള്ള ചോദ്യത്തിന് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത് ദൗത്യത്തിന് വേണ്ടി വരുന്ന സാമ്പത്തിക ചെലവും മനുഷ്യര്‍ ഉള്‍പ്പെടുന്ന ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ കടുത്ത സുരക്ഷാ നിയന്ത്രണങ്ങളുമാണ്.

1969-ലെ ചരിത്രപ്രസിദ്ധമായ അപ്പോളോ 11 ദൗത്യമാണ് മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ, ലോകം അതിശയത്തോടെ വീക്ഷിച്ച ചരിത്ര ദൗത്യം. ഏകദേശം 35.5 കോടി ഡോളര്‍ ആണ് ദൗത്യത്തിനായി അക്കാലത്ത് ചെലവായത്. ഇതുള്‍പ്പെടെ 1960 മുതല്‍ 1973 വരെ 17 അപ്പോളോ ദൗത്യങ്ങളാണ് നാസ നടത്തിയത്. പ്രൊജക്ട് അപ്പോളോയ്ക്ക് 13 വര്‍ഷത്തിനിടെ ചെലവായത് ഏകദേശം 2,540 കോടി ഡോളര്‍ളാണ്. നാണയപ്പെരുപ്പം കൂടി കണക്കിലെടുക്കുകയാണെങ്കില്‍, മുഴുവന്‍ അപ്പോളോ പദ്ധതിയുടെയും ഇന്നത്തെ മൂല്യം ഏകദേശം 25,700 കോടി ഡോളറിന് അടുത്ത് വരും. അതായത് 24 ലക്ഷം കോടി രൂപ. ഈ ഭീമമായ തുക അക്കാലത്തെ അമേരിക്കയുടെ മൊത്തം ജിഡിപിയുടെ ഏകദേശം 2.5 ശതമാനം ആയിരുന്നു.

54 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന ആര്‍ട്ടെമിസ് 2 വിക്ഷേപണത്തിന് മാത്രം ചെലവായത് 400 കോടി ഡോളറാണ്. ഏകദേശം 34,000 കോടി രൂപ. റോക്കറ്റും ഓറിയോണ്‍ പേടകവും വികസിപ്പിക്കുന്നതിനായി 4400 കോടി ഡോളറിലധികം നാസയ്ക്ക് ചെലവായി. ചന്ദ്രനിലേക്കുള്ള നാസയുടെ ആര്‍ട്ടെമിസ് പര്യവേക്ഷണ പരിപാടിയുടെ മൊത്തം ബജറ്റ് 9300 കോടി ഡോളറാണ്. ഏകദേശം 8.63 ലക്ഷം കോടി രൂപ. അതായത് ആര്‍ട്ടെമിസ് പര്യവേക്ഷണ ദൗത്യത്തിന്റെ ചെലവിന്റെ മൂന്നിരട്ടിയാണ് 1960-70 കാലഘട്ടത്തില്‍ പ്രൊജക്ട് അപ്പോളോക്കായി അമേരിക്ക ചെലവഴിച്ചത്.ഇത്രയും വലിയ തുക ചെലവഴിച്ചുള്ള പദ്ധതികള്‍ക്ക് തിരികെ വരുമാനം ലഭിക്കില്ല എന്നുള്ളതും രാഷ്ട്രീയപരമായി നേരിട്ട എതിര്‍പ്പുമാണ് ചാന്ദ്ര ദൗത്യത്തില്‍ നിന്ന് അമേരിക്ക പിന്മാറാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ ചന്ദ്രനിലേക്കുള്ള കുടിയേറ്റത്തെ കുറിച്ച് മനുഷ്യന്‍ വീണ്ടും സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങിയതോടെയാണ് വീണ്ടും നാസയുടെ ചാന്ദ്രദൗത്യങ്ങള്‍ക്ക് ജീവന്‍ വച്ചത്. അപ്പോളോയില്‍ നിന്ന് ആര്‍ട്ടെമിസിലേക്ക് എത്തുമ്പോള്‍ സാങ്കേതിക വിദ്യയില്‍ വന്ന മാറ്റവും ചാന്ദ്രദൗത്യങ്ങള്‍ക്ക് കരുത്തേകുകയാണ്.

Hot this week

കള്ളപ്പണ ഇടപാട് കേസ്; സഞ്ജീവ് അറോറയെ അറസ്റ്റ് ചെയ്ത് ഇ ഡി

കള്ളപ്പണ ഇടപാട് കേസിൽ ആം ആദ്മി പാർട്ടി മുതിർന്ന നേതാവും രാജ്യസഭാ...

ആറന്മുളയിൽ വിമാനത്താവളം വരുന്നത് സംബന്ധിച്ച് ചർച്ച ഉണ്ടാകും, ഒരു പ്രദേശത്തിൻ്റെ നന്മയാണ് ആവശ്യം; അബിൻ വർക്കി

ആറന്മുളയിൽ വിമാനത്താവളം വരുന്നതിൽ തെറ്റില്ലെന്ന് അബിൻ വർക്കി എംഎൽഎ. പത്തനംതിട്ട പ്രസ്...

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് സാങ്കേതിക സഹായം നൽകി’; വെളിപ്പെടുത്തി ചൈന

ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്ഥാന് സാങ്കേതിക സഹായം നൽകിയതായി സമ്മതിച്ച് ചൈന....

സർക്കാരിന് ജനകീയ മുഖം ഉണ്ടായിരുന്നില്ല; CPIM ക്രോസ് വോട്ട് ചെയ്തു; ജോസ് കെ മാണി

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എൽഡിഎഫിൽ പൊട്ടിത്തെറി. സിപിഐയ്ക്ക് പിന്നാലെ സിപിഐഎമ്മിനെ രൂക്ഷമായി...

അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ഉടന്‍ നടന്നേക്കും

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന. ലോക് ഭവനിലാവും...

Topics

മുഖ്യമന്ത്രി ചര്‍ച്ച; നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചക്കായി നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി. വിഡി സതീശനും...

മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍ ആക്രമിച്ചതായി ട്രംപ്; പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം

പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം. മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍...

ഫിഫ വേൾഡ് കപ്പിനുള്ള ഔദ്യോഗിക ഗാനത്തിൻ്റെ ടീസർ പുറത്തിറക്കി ഷക്കീറ, വീഡിയോ

2026 ഫിഫ വേൾഡ് കപ്പിനുള്ള ഔദ്യോഗിക ഗാനത്തിൻ്റെ ടീസർ പുറത്തിറക്കി. കൊളംബിയൻ...
spot_img

Related Articles

Popular Categories

spot_img