ഹോർമുസിൽ ഇറാൻ ഏർപ്പെടുത്തിയ ടോൾ അനുവദിക്കില്ല, കടലിടുക്ക് ഉടൻ തുറക്കും; ഡൊണൾഡ് ട്രംപ്

ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ സഹായത്തോടെയോ അല്ലാതെയോ ആയിരിക്കും അത് സാധ്യമാക്കുക. മറ്റ് രാജ്യങ്ങൾ അതിന് സഹായിക്കുമെന്നും ട്രംപ് വ്യകത്മാക്കി. ഹോർമുസ് തുറക്കുന്നത് എളുപ്പമുള്ള കാര്യമാകില്ല.

ഹോർമുസിൽ ഇറാൻ ഏർപ്പെടുത്തിയ ടോൾ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനുമായുള്ള നിർണായക ചർച്ചകൾ ഇന്ന് പാക്കിസ്ഥാനിൽ നടക്കാനിരിക്കെയാണ് ട്രംപിന്റെ പ്രതികരണം. ഇന്നലെ രണ്ട് കപ്പലുകൾ മാത്രമേ കടലിടുക്ക് കടന്നുള്ളു.നിലവിൽ 325 എണ്ണ ടാങ്കറുകളടക്കം 600ൽ അധികം കപ്പലുകൾ ഹോർമുസ് കടക്കാനാകാതെ കുടുങ്ങിക്കിടക്കുകയാണ്.ഇക്കാര്യത്തിൽ വളരെ വേഗത്തിൽ നടപടിയെടുക്കുമെന്നും വൈകുകയാണെങ്കിൽ നിർണായകമായ തീരുമാനങ്ങൾ സ്വീകരിക്കാനുള്ള സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു.യുഎസ് സംഘത്തെ നയിക്കുന്നത് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസാണ്. യുഎസ് സംഘത്തിന് ആശംസകൾ നേരുന്നതായി ട്രംപ് പറഞ്ഞു. വാൻസിന് വലിയൊരു ദൗത്യമാണുള്ളത്. അവിടെ എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ വിലയിരുത്തും. ഇറാൻ സൈനികമായി പരാജയപ്പെട്ടുകഴിഞ്ഞു. ഞങ്ങൾ ഹോർമുസ് തുറക്കാൻ പോകുകയാണ്. യുഎസ് അവിടെയുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി.

Hot this week

‘രാജ്യത്ത് ഇന്ധനക്ഷാമം ഇല്ല; പരിഭ്രാന്തരായി വാങ്ങി കൂട്ടേണ്ട ആവശ്യമില്ല’; കേന്ദ്രസർക്കാർ

രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. ആവശ്യമായ ക്രൂഡോയിലും ഇന്ധനവും നിലവിൽ...

ഫൊക്കാന ടീം ഇന്റഗ്രിറ്റി അംഗങ്ങൾക്ക് വാഷിംഗ്ടണിൽ ഉജ്വല സ്വീകരണം

ഫൊക്കാനക്ക് പുതിയ കാഴ്‌ചപ്പാടും   മലയാളി സമൂഹത്തിൽ മാറ്റങ്ങൾക്ക്  കാരണമാകുന്ന മികച്ച...

ന്യൂ മെക്സിക്കോയിൽ അജ്ഞാത വസ്തു ശ്വസിച്ച് മൂന്ന് മരണം; 18 രക്ഷാപ്രവർത്തകർ നിരീക്ഷണത്തിൽ

അമേരിക്കയിലെ ന്യൂ മെക്സിക്കോയിലുള്ള ഒരു വീട്ടിൽ അജ്ഞാത രാസവസ്തുവുമായി സമ്പർക്കത്തിലായതിനെ തുടർന്ന്...

അഡ്വാൻസ്ഡ് AI മോഡലുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ട്രംപ് സർക്കാർ

നിർമ്മിത ബുദ്ധി (AI) മേഖലയിലെ അതിവേഗ വളർച്ചയും സുരക്ഷാ ഭീഷണികളും കണക്കിലെടുത്ത്,...

Topics

കാലിഫോർണിയയിൽ മൗണ്ടൻ ലയണുകൾ ജനങ്ങൾക്ക് ഭീഷണി: ജാഗ്രതാ നിർദ്ദേശം

വടക്കൻ കാലിഫോർണിയയിലെ ലാസ്സൻ കൗണ്ടിയിൽ  മൗണ്ടൻ ലയണുകളുടെ (ഒരു തരം കാട്ടുപൂച്ചകൾ/സിംഹങ്ങൾ)...

ജീവനക്കാരെ വെട്ടിക്കുറച്ച് മെറ്റ; ലോകവ്യാപകമായി 8,000 തൊഴിലുകൾക്ക് തിരിച്ചടി

മെയ് 20 – മെറ്റ കമ്പനിയിൽ ലോകവ്യാപകമായി ഏകദേശം 8,000 ജീവനക്കാരെ...

അമാനുഷ്യ ബ്രഹ്മാണ്ട കഥയിൽ ജമീന്ദാറായി നായക വേഷത്തിൽ റഹ്മാൻ 

' എവർഗ്രീൻ സ്റ്റാർ ' റഹ്മാൻ നായകനാവുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത തമിഴ് സിനിമയുടെ ഷൂട്ടിങ്...
spot_img

Related Articles

Popular Categories

spot_img