അമേരിക്ക -ഇറാന്‍ ചര്‍ച്ച പരാജയം; കരാറിലെത്താതെ മടങ്ങുകയാണെന്ന് ജെ ഡി വാന്‍സ്

സ്ഥിരം വെടിനിര്‍ത്തലുളള അമേരിക്ക -ഇറാന്‍ ചര്‍ച്ച പരാജയം. 21 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം കരാറിലെത്താതെ മടങ്ങുകയാണെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. അമേരിക്കയുടെ നിബന്ധനകള്‍ പലതും അംഗീകരിക്കാന്‍ ഇറാന്‍ തയാറായില്ലെന്നും വാന്‍സ് പറയുന്നു.

കരാറിലെത്താന്‍ ആകാത്തത് ഇറാനും അമേരിക്കയ്ക്കും മോശം വാര്‍ത്തയാണെന്നും വാന്‍സ്. മണിക്കൂറായി ഇറാനുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയാണെന്നും പാകിസ്താന്റെ മധ്യസ്ഥതയ്ക്ക് നന്ദി പറയുന്നുവെന്നും വാന്‍സ് പറഞ്ഞു. ചര്‍ച്ചയ്ക്കിടെ ആറോളം തവണ ട്രംപുമായി സംസാരിച്ചുവെന്നും വാന്‍സ് വ്യക്തമാക്കി.

കരാറിലെത്താന്‍ പരമാവധി ശ്രമിക്കണമെന്നാണ് ട്രംപ് പറഞ്ഞതെന്നും നിര്‍ഭാഗ്യവശാല്‍ അതിന് കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആണവായുധം നിര്‍മ്മിക്കില്ലെന്ന് ഇറാനില്‍ നിന്നും അമേരിക്കയ്ക്ക് ഉറപ്പ് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.അമേരിക്ക യുക്തിരഹിതമായ ആവശ്യങ്ങള്‍ ഉന്നയിക്കുന്നുവെന്നും അടിക്കടി നിലപാട് മാറ്റുവെന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതടക്കം നിരവധി തര്‍ക്കവിഷയങ്ങള്‍ ഇപ്പോഴും തുടരുന്നുവെന്നും ഇറാന്‍ പറയുന്നു. മധ്യസ്ഥരാജ്യമായ പാകിസ്താന്‍ അഭിപ്രായഭിന്നതകള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നുമാണ് ഇറാന്‍ വാര്‍ത്താ ഏജന്‍സിയുടെ ഭാഗത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍.യുദ്ധം വഴി നേടാന്‍ കഴിയാത്തതെല്ലാം അമേരിക്ക ചര്‍ച്ചകളിലൂടെ ആവശ്യപ്പെടുകയാണെന്നാണ് ഇറാന്‍ പറയുന്നത്. ഹോര്‍മുസ് കടലിടുക്കിന്റെ കാര്യത്തിലും സമാധാനപരമായ ആണവോര്‍ജത്തിന്റെ കാര്യത്തിലും മറ്റ് വിഷയങ്ങളിലും അമേരിക്കയുടെ നിബന്ധനകള്‍ അംഗീകരിക്കാന്‍ തയാറല്ലെന്ന് ഇറാന്‍ വ്യക്തമാക്കി.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img