കമന്റുകൾ ഇനി എഡിറ്റ് ചെയ്യാം..! പുതിയ ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റ​ഗ്രാം

സമൂഹ മാധ്യമങ്ങളിൽ തന്നെ ഏറ്റവും ജനപ്രിയമായ ഒരു പ്ലാറ്റ്‌ഫോമാണ് ഇൻസ്റ്റ​ഗ്രാം. അതുകൊണ്ട് തന്നെ പ്ലാറ്റ്‌ഫോമിന്റെ ഓരോ അപ്ഡേറ്റുകൾക്കുമായി കാത്തിരിക്കുകയാണ് ഉപയോക്താക്കൾ. ഇപ്പോഴിതാ ഏറെ കാലമായി കാത്തിരുന്ന ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഇൻസ്റ്റ​ഗ്രാം. അതെ ഇനി മുതൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കമന്റുകൾ എഡിറ്റ് ചെയ്യാൻ സാധിക്കും. കഴിഞ്ഞ ദിവസമാണ് മെറ്റ പുതിയ പരിഷ്കാരം പ്രഖ്യാപിച്ചത്. നിലവിൽ ഫേസ്ബുക്കിലും വാട്സ്ആപ്പിലും ലഭ്യമായ എഡിറ്റ് ഫീച്ചറുകൾക്ക് സമാനമായാണ് ഇൻസ്റ്റഗ്രാമിലും ഈ മാറ്റം കൊണ്ടുവരുന്നത്.

ഒരു കമന്റ് പോസ്റ്റ് ചെയ്ത് 15 മിനിറ്റിനുള്ളിലാണ് അതിൽ തിരുത്തലുകൾ വരുത്താൻ ഉപയോക്താക്കൾക്ക് അവസരമുള്ളത്. ഈ സമയപരിധിക്കുള്ളിൽ എത്ര തവണ വേണമെങ്കിലും കമന്റ് എഡിറ്റ് ചെയ്യാൻ സാധിക്കും. മുൻപ് കമന്റുകളിൽ എന്തെങ്കിലും അക്ഷരപ്പിശകോ മറ്റോ വന്നാൽ അത് ഡിലീറ്റ് ചെയ്ത ശേഷം വീണ്ടും ടൈപ്പ് ചെയ്യേണ്ട അവസ്ഥയായിരുന്നു. പുതിയ മാറ്റം ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് വലിയ ആശ്വാസമാകും.

എങ്ങനെ കമന്റുകൾ എഡിറ്റ് ചെയ്യാം?

കമന്റ് എഡിറ്റ് ചെയ്യാൻ ആ കമന്റിൽ ലോങ് പ്രസ് ചെയ്യുക. അപ്പോൾ വരുന്ന ഓപ്ഷനുകളിൽ നിന്ന് ‘എഡിറ്റ്’ എന്നത് തിരഞ്ഞെടുക്കാം. കമന്റിൽ മാറ്റം വരുത്തിക്കഴിഞ്ഞാൽ അതിന് താഴെയായി ചാരനിറത്തിൽ ‘Edited’ എന്ന ലേബൽ ദൃശ്യമാകും. ഇത് സുതാര്യത ഉറപ്പുവരുത്താനാണ് ഇൻസ്റ്റഗ്രാം നൽകുന്നത്.

എന്നാൽ എഡിറ്റ് ചെയ്യുന്നതിന് മുൻപുള്ള യഥാർത്ഥ കമന്റ് എന്തായിരുന്നു എന്ന് മറ്റുള്ളവർക്ക് കാണാൻ സാധിക്കില്ല. കൂടാതെ, ടെക്സ്റ്റ് കമന്റുകൾ മാത്രമേ എഡിറ്റ് ചെയ്യാൻ സാധിക്കൂ. ചിത്രങ്ങൾക്കൊപ്പം നൽകുന്ന കമന്റുകളിൽ ടെക്സ്റ്റ് ഭാഗം മാത്രമേ തിരുത്താൻ കഴിയൂ എന്നും ഇൻസ്റ്റഗ്രാം വ്യക്തമാക്കിയിട്ടുണ്ട്.

വാട്സ്ആപ്പിലും സമാനമായ ഫീച്ചർ ലഭ്യമാണ്. വാട്സ്ആപ്പിൽ സന്ദേശങ്ങൾ അയച്ച് 15 മിനിറ്റിനുള്ളിൽ അവ എഡിറ്റ് ചെയ്യാൻ സാധിക്കും. എഡിറ്റ് ചെയ്ത സന്ദേശങ്ങൾക്ക് അടിയിൽ ‘Edited’ എന്ന് രേഖപ്പെടുത്താറുമുണ്ട്.

അടുത്തിടെ ഇന്ത്യയിൽ ‘ടീൻ അക്കൗണ്ടുകൾ’ (Teen Accounts) ഇൻസ്റ്റ​ഗ്രാം അവതരിപ്പിച്ചിരുന്നു. 13 വയസിന് മുകളിലുള്ള കുട്ടികൾക്ക് കൂടുതൽ സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുകയാണ് ഇതിന്റെ ലക്ഷ്യം. സെൻസിറ്റീവ് ആയ ഉള്ളടക്കങ്ങൾ കുട്ടികളുടെ ഫീഡിലും സെർച്ചിലും വരുന്നത് നിയന്ത്രിക്കാൻ ഇതിലൂടെ സാധിക്കും.

കൂടാതെ, രക്ഷിതാക്കൾക്ക് കുട്ടികളുടെ ഓൺലൈൻ ഇടപെടലുകൾ നിരീക്ഷിക്കാനായി ‘ലിമിറ്റഡ് കണ്ടന്റ്’ (Limited Content) എന്ന പുതിയ ക്രമീകരണവും ഇൻസ്റ്റാഗ്രാം ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളുമായുള്ള ഇടപെടലുകൾ കുറയ്ക്കാനും ഇതിലൂടെ സാധിക്കും.

Hot this week

‘രാജ്യത്ത് ഇന്ധനക്ഷാമം ഇല്ല; പരിഭ്രാന്തരായി വാങ്ങി കൂട്ടേണ്ട ആവശ്യമില്ല’; കേന്ദ്രസർക്കാർ

രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. ആവശ്യമായ ക്രൂഡോയിലും ഇന്ധനവും നിലവിൽ...

ഫൊക്കാന ടീം ഇന്റഗ്രിറ്റി അംഗങ്ങൾക്ക് വാഷിംഗ്ടണിൽ ഉജ്വല സ്വീകരണം

ഫൊക്കാനക്ക് പുതിയ കാഴ്‌ചപ്പാടും   മലയാളി സമൂഹത്തിൽ മാറ്റങ്ങൾക്ക്  കാരണമാകുന്ന മികച്ച...

ന്യൂ മെക്സിക്കോയിൽ അജ്ഞാത വസ്തു ശ്വസിച്ച് മൂന്ന് മരണം; 18 രക്ഷാപ്രവർത്തകർ നിരീക്ഷണത്തിൽ

അമേരിക്കയിലെ ന്യൂ മെക്സിക്കോയിലുള്ള ഒരു വീട്ടിൽ അജ്ഞാത രാസവസ്തുവുമായി സമ്പർക്കത്തിലായതിനെ തുടർന്ന്...

അഡ്വാൻസ്ഡ് AI മോഡലുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ട്രംപ് സർക്കാർ

നിർമ്മിത ബുദ്ധി (AI) മേഖലയിലെ അതിവേഗ വളർച്ചയും സുരക്ഷാ ഭീഷണികളും കണക്കിലെടുത്ത്,...

Topics

കാലിഫോർണിയയിൽ മൗണ്ടൻ ലയണുകൾ ജനങ്ങൾക്ക് ഭീഷണി: ജാഗ്രതാ നിർദ്ദേശം

വടക്കൻ കാലിഫോർണിയയിലെ ലാസ്സൻ കൗണ്ടിയിൽ  മൗണ്ടൻ ലയണുകളുടെ (ഒരു തരം കാട്ടുപൂച്ചകൾ/സിംഹങ്ങൾ)...

ജീവനക്കാരെ വെട്ടിക്കുറച്ച് മെറ്റ; ലോകവ്യാപകമായി 8,000 തൊഴിലുകൾക്ക് തിരിച്ചടി

മെയ് 20 – മെറ്റ കമ്പനിയിൽ ലോകവ്യാപകമായി ഏകദേശം 8,000 ജീവനക്കാരെ...

അമാനുഷ്യ ബ്രഹ്മാണ്ട കഥയിൽ ജമീന്ദാറായി നായക വേഷത്തിൽ റഹ്മാൻ 

' എവർഗ്രീൻ സ്റ്റാർ ' റഹ്മാൻ നായകനാവുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത തമിഴ് സിനിമയുടെ ഷൂട്ടിങ്...
spot_img

Related Articles

Popular Categories

spot_img