ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ ഈ മാസം 18 മുതല്‍ സൗദിയിലെത്തും: ഇന്ത്യന്‍ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷന്‍

ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ ഈ മാസം 18 മുതല്‍ സൗദിയിലെത്തും. സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുള്ള തീര്‍ഥാടകരും 18ന് പുറപ്പെടുമെന്ന് ഇന്ത്യന്‍ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷന്‍ അറിയിച്ചു. മക്കയിലും മദീനയിലും മികച്ച സേവനം തീര്‍ഥാടകര്‍ക്ക് ഉറപ്പ് വരുത്തിയിട്ടുണ്ട്. 

1,75,025 തീര്‍ഥാടകരാണ് ഇത്തവണ ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തുന്നത്. ഇതില്‍ 1,22,518 തീര്‍ഥാടകര്‍ ഹജ്ജ് കമ്മിറ്റി വഴിയും 52,507 തീര്‍ഥാടകര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയും ഹജ്ജ് നിര്‍വഹിക്കും. ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസ് ഏപ്രില്‍ 18-നു ആരംഭിക്കും. ഹജ്ജ് കമ്മിറ്റി വഴിയുള്ള തീര്‍ഥാടകരുടെ ആദ്യ സംഘം മദീനയിലാണ് ഇറങ്ങുന്നത്. സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുള്ള ആദ്യ സംഘം ഏപ്രില്‍ 18-നു തന്നെ ജിദ്ദയിലേക്ക് പുറപ്പെടുമെന്ന് ഇന്ത്യന്‍ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം. എ അസീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് സ്വകാര്യ ഗ്രൂപ്പുകളില്‍ 10,000 ത്തോളം തീര്‍ഥാടകര്‍ക്ക് മാത്രമാണ് അവസരം ലഭിച്ചിരുന്നത്. ഇത്തവണ അര ലക്ഷത്തിലധികം തീര്‍ഥാടകര്‍ സ്വകാര്യ ഗ്രൂപ്പുകളില്‍ ഉണ്ടാകുമെന്നും ഇവര്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്നും എം. എ അസീസ് പറഞ്ഞു.

മക്കയിലും, മദീനയിലും, മിന, അറഫ തുടങ്ങിയ സ്ഥലങ്ങളിലും തീര്‍ഥാടകടര്‍ക്ക് കുറ്റമറ്റ സേവനം നല്‍കണം എന്നാണ് ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇതില്‍ വീഴ്ച വരുത്തിയാല്‍ സര്‍വീസ് കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

Hot this week

എബോള വൈറസ് വ്യാപനം; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി, 24 മണിക്കൂർ നിരീക്ഷണം

എബോള വൈറസ് ബാധ വ്യാപനവുമായി ബന്ധപ്പെട്ട് കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ...

വർധിച്ച ഇന്ധന ആവശ്യകത; വിതരണ ശൃംഖല ശക്തിപ്പെടുത്തി ബിപിസിഎൽ

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ ചെറുകിട നഗരങ്ങളിലും പ്രാദേശിക...

വിദേശത്ത് ജനിച്ച് യുഎസ് പൗരത്വമെടുത്തവർക്ക് ജനപ്രതിനിധികളാകുന്നതിൽ വിലക്ക്; നിർദ്ദേശത്തിനെതിരെ ശക്തമായ പ്രതിഷേധം

അമേരിക്കയിൽ വിദേശത്ത് ജനിച്ച് പിന്നീട് പൗരത്വം നേടിയവർക്ക് കോൺഗ്രസ് അംഗങ്ങളോ ജഡ്ജിമാരോ...

മെമ്മോറിയൽ ഡേ വാരാന്ത്യം: ജലാശയങ്ങളിൽ ജാഗ്രത പാലിക്കാൻ സൗത്ത് ഫ്ലോറിഡ സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്

അമേരിക്കയിലെ മെമ്മോറിയൽ ഡേ നീണ്ട വാരാന്ത്യത്തോടനുബന്ധിച്ച് ബീച്ചുകളിലും മറ്റ് ജലാശയങ്ങളിലും ജനത്തിരക്ക്...

മരുന്ന് നൽകാൻ സിര കണ്ടെത്താനായില്ല; യുഎസിൽ പ്രതിയുടെ വധശിക്ഷ തടഞ്ഞു, ഒരു വർഷത്തേക്ക് ഇളവ്

അമേരിക്കയിലെ ടെന്നസിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ ശരീരത്തിൽ മരുന്ന് കുത്തിവെക്കാനുള്ള സിര...

Topics

യുഎസ് സർജൻ ജനറൽ സ്ഥാനാർത്ഥി നിക്കോൾ സഫിയർ നികുതി വെട്ടിപ്പ് വിവാദത്തിൽ; ‘വ്യാജ കർഷക’യെന്ന് ആക്ഷേപം

ഡൊണാൾഡ് ട്രംപിന്റെ സർജൻ ജനറൽ സ്ഥാനാർത്ഥിയായ ഡോ. നിക്കോൾ സഫിയർ കർഷകർക്കായുള്ള...

HPF കൺവൻഷൻ മേയ് 29, 30 തീയതികളിൽ

ഹൂസ്റ്റൺ പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ (HPF) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “HPF കൺവൻഷൻ” മേയ്...

കെ.എച്ച്.എൻ.എ വനിതാ ഫോറം

വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദു സമൂഹത്തിലെ വനിതകളെ കൂടുതൽ സജീവമായി സംഘടനാപ്രവർത്തനങ്ങളിലേക്ക്...
spot_img

Related Articles

Popular Categories

spot_img