ഇത്തവണ വലിയ ഒരു ട്വിസ്റ്റുണ്ട്! ‘വാഴ 3’ പ്രഖ്യാപിച്ചു; സംവിധാനം വിശ്വൻ ശ്രീജിത്ത്

‘വാഴ’ സിനിമയുടെ മൂന്നാം ഭാഗം പ്രഖ്യാപിച്ചു. ഇത്തവണ പെൺകുട്ടികളുടെ കഥയുമായാണ് ‘വാഴ’ ഫ്രൈഞ്ചൈസി എത്തുന്നത്. സിനിമയുടെ നിർമാണ പങ്കാളിയായ സംവിധായകൻ വിപിൻ ദാസ് ആണ് സിനിമ ഔദ്യോഗികമായി അനൗൺസ് ചെയ്തത്. നവാഗതനായ വിശ്വൻ ശ്രീജിത്ത് ആണ് സംവിധാനം. അടുത്ത വർഷത്തോടെ ചിത്രീകരണം ആരംഭിക്കും.

വിപിന്‍ ദാസിന്റെ ഡയറക്റ്റോറിയല്‍ ടീമിന്റെ ഭാഗമാണ് സംവിധായകൻ വിശ്വൻ ശ്രീജിത്ത്. വിപിൻ ദാസ് ആണ് സിനിമയുടെ തിരക്കഥ തയ്യാറാക്കുന്നത്. വിപിന്‍ ദാസിനൊപ്പം ഹാരിസ് ദേശം, പി.ബി. അനീഷ്, സാഹു ഗരപതി, ആദര്‍‌ശ് നാരായണ്‍, ഐക്കണ്‍ സ്റ്റുഡിയോസ് എന്നിവര്‍‌ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍‌മാണം. അങ്കിത് മേനോൻ ആണ് മ്യൂസിക് സൂപ്പർവിഷൻ. പോസ്റ്റര്‍ ഡിസൈന്‍ സര്‍ക്കാസനം. ‘ബയോപിക് ഓഫ് എ ബില്യൺ ഗേൾസ്’ എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം എത്തുന്നത്.

ദീർഘമായ ഒരു കുറിപ്പിനൊപ്പമാണ് വിപിൻ ദാസ് സിനിമയുടെ പോസ്റ്റർ പങ്കുവച്ചത്. ” ‘വാഴ’ എന്ന ഈ ഫ്രാഞ്ചൈസി നമ്മൾ സങ്കൽപ്പിച്ചതിലും എത്രയോ വലിയ ഒന്നായി വളർന്നിരിക്കുന്നു. നിങ്ങൾ നൽകിയ സ്നേഹത്തിന് എല്ലാവർക്കും നന്ദി! പുതിയ പ്രതിഭകളെ സിനിമയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ ‘വാഴ’ ആരംഭിച്ചത്. വരാനിരിക്കുന്ന എല്ലാ ഭാഗങ്ങളിലും അങ്ങനെ മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

നിങ്ങൾക്ക് എഴുതാനോ, സംവിധാനം ചെയ്യാനോ, അഭിനയിക്കാനോ, സംഗീതം നൽകാനോ ആഗ്രഹമുണ്ടെങ്കിൽ, വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുന്ന ഏക ഫ്രാഞ്ചൈസി ഇതാണ്. സിനിമയിലെ അടുത്ത തലമുറ ആയിരിക്കും എപ്പോഴും ഈ ഫ്രാഞ്ചൈസിയുടെ ക്യാമറയ്ക്ക് മുന്നിലും പിന്നിലും. നിങ്ങളുടെ മികച്ച പ്രതികരണങ്ങളും നിർദേശങ്ങളും ഉൾക്കൊണ്ടുകൊണ്ട്, ഞങ്ങൾ ഏറെ ആവേശത്തോടെ പ്രഖ്യാപിക്കുന്നു: ‘വാഴ 3’ – ബയോപിക് ഓഫ് എ ബില്യൺ ഗേൾസ്.

എപ്പോഴും എന്നപോലെ, എന്റെ സംവിധാന ടീമിലെ നിർണായക പങ്കാളിയായ വിശ്വൻ ശ്രീജിത്തിലേക്ക് സംവിധാന ഉത്തരവാദിത്തം കൈമാറുന്നു. അടുത്ത വർഷത്തോടെ ചിത്രീകരണം ആരംഭിക്കും. ഇത് നീണ്ട കാത്തിരിപ്പായിരിക്കുമെന്ന് ഞങ്ങൾക്കറിയാം, എന്നാൽ തീർച്ചയായും അതൊരു മികച്ച അനുഭവമായിരിക്കുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു!,” എന്നാണ് വിപിൻ ദാസ് കുറിച്ചത്.

Hot this week

സച്ചിൻ്റേയും ഷഫാലി വർമയുടേയും ആ റെക്കോർഡുകൾ പഴങ്കഥയാകും; വൈഭവിന് പച്ചക്കൊടി കാട്ടാനൊരുങ്ങി ബിസിസിഐ

കേൾക്കുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ പതിനാറാം വയസിൽ ഇന്ത്യൻ...

ചെപ്പോക്കിൽ ജയം തുടരാൻ സഞ്ജുവും സംഘവും; ചേട്ടൻ്റെ അടുത്ത ലക്ഷ്യം ഓറഞ്ച് ക്യാപ്?

ഹോം ഗ്രൗണ്ടിൽ ജയം തുടരാൻ സഞ്ജുവും സംഘവും ഇന്ന് ഇറങ്ങും. ആവേശകരമായ...

“അവരുടെ കാത്തിരിപ്പ് ഇനിയും നീട്ടാനാകില്ല, വനിതാ സംവരണം കാലഘട്ടത്തിന്റെ ആവശ്യം”; സ്ത്രീകള്‍ക്ക് കത്തെഴുതി പ്രധാനമന്ത്രി

വനിതാ സംവരണ നിയമ ഭേദഗതി ബിൽ പാർലമെൻ്റ് പരിഗണിക്കാനിരിക്കെ രാജ്യത്തെ സ്ത്രീകൾക്ക്...

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തില്‍ റെക്കോര്‍ഡ്! കേരളം ഇന്നലെ ഉപയോഗിച്ചത് 112.16 ദശലക്ഷം യൂണിറ്റ്

സംസ്ഥാനത്ത് ചൂട് കനത്തതോടെ വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ് വർധന. 5933 മെഗാ...

വഴിയോരങ്ങളിൽ നിരനിരയായി ഉണ്ണിക്കണ്ണൻമാർ; വിഷുവിനെ വരവേൽക്കാൻ കൃഷ്ണ വിഗ്രഹങ്ങള്‍

വിഷുക്കാലത്തെ വരവേല്‍ക്കാന്‍ വഴിയോര കച്ചവടക്കാരും ഒരുങ്ങിക്കഴിഞ്ഞു. വിവിധ നിറത്തിലും വലിപ്പത്തിലുമുള്ള കൃഷ്ണ...

Topics

യുദ്ധ കെടുതികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ നഷ്ടപരിഹാരം നല്‍കണം: യുഎന്നില്‍ ആവശ്യവുമായി ഇറാന്‍

യുദ്ധ കെടുതികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറാന്‍. ബഹ്‌റൈന്‍, സൗദി...

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി.,ഡിപ്ലോമ പ്രവേശനം

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2026-2027 അദ്ധ്യയന വർഷത്തെ...
spot_img

Related Articles

Popular Categories

spot_img