മികവുകൾ വ്യക്തിത്വത്തെ മിനുക്കുന്നതാവണം കാന്തപുരം

പഠന-ജീവിത കാലയളവിൽ ആർജിക്കുന്ന മികവുകളും നേട്ടങ്ങളും മനുഷ്യരുടെ വ്യക്തിത്വത്തെയും സ്വഭാവത്തെയും മിനുക്കുന്നതാവണമെന്ന് മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ നിന്ന് ഈ വർഷം പഠനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിരുദങ്ങളും സ്ഥാനങ്ങളും കരസ്ഥമാക്കുമ്പോൾ മനസ്സ് കൂടുതൽ വിശാലമാവുകയാണ് ചെയ്യണ്ടത്. മൂല്യങ്ങൾ കൈവിടാതെയാവണം എക്കാലവും ജീവിക്കേണ്ടത്. ചുറ്റുമുള്ളവരെ കാരുണ്യത്തോടെ നോക്കാനും മാതാപിതാക്കളെയും മുതിർന്നവരെയും ബഹുമാനിക്കാനും യോഗ്യതകൾ തടസ്സമാവരുതെന്നും അദ്ദേഹം പറഞ്ഞു.  

പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് സ്വാലിഹ് അധ്യക്ഷത വഹിച്ചു. സിവിൽ സർവീസ് റാങ്ക് ജേതാവ് മുഹമ്മദ് സുഹൈൽ മുഖ്യാതിഥിയായിരുന്നു. ബി.എ, ബി.ബി.എ, ബി.കോം, ബി.എസ്.സി കോഴ്സുകളിൽ പഠനം പൂർത്തിയാക്കിയ 217 വിദ്യാർഥികൾക്ക്  സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പുതിയ അക്കാദമിക് വർഷത്തെ ബ്രോഷർ പ്രകാശനവും ഡോക്യുമെന്ററി പ്രദർശനവും ചടങ്ങിന്റെ ഭാഗമായി നടന്നു.

പ്രൊഫ. സയ്യിദ് സാബൂർ ബാഹസൻ അവേലം, പ്രൊഫ. എ.കെ. അബ്ദുൽ ഹമീദ്, ഡോ. പി. രാഘവൻ, ഉനൈസ് മുഹമ്മദ്, വി.എം റഷീദ് സഖാഫി, അക്ബർ ബാദുഷ സഖാഫി, ഷമീം കെകെ സംസാരിച്ചു. കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുഹമ്മദ് അലി സഖാഫി വള്ളിയാട് സ്വാഗതവും അറബിക് ഡിപ്പാർട്മെന്റ് മേധാവി ഫാസിൽ നൂറാനി നന്ദിയും പറഞ്ഞു.

ഫോട്ടോ: മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജ് ബിരുദദാന ചടങ്ങ് ഉദ്‌ഘാടനം ചെയ്ത് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ സംസാരിക്കുന്നു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img