നിര്‍ണായക പ്രഖ്യാപനം; ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നതായി ഇറാന്‍; സ്ഥിരീകരിച്ച് ട്രംപും

ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നതായി ഇറാന്‍. ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ് അരഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. 10 ദിവസത്തെ വെടിനിര്‍ത്തല്‍ കാലയളവില്‍ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എല്ലാ വാണിജ്യ കപ്പലുകളുടെ ഗതാഗതവും അനുവദിക്കുമെന്നാണ് അരഗ്ചി അറിയിച്ചത്.

ഇറാനിയന്‍ കടലിടുക്ക് പൂര്‍ണമായും തുറന്നിരിക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണല്‍ഡ് ട്രംപും അറിയിച്ചു. ഹോര്‍മുസ് പൂര്‍ണ്ണമായ ഗതാഗതത്തിന് തയാറാണെന്ന് ഇറാന്റെ പ്രഖ്യാപിച്ചതിന് നന്ദിയെന്നാണ് ട്രംപ് അറിയിച്ചത്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രതികരണം.

ഹോര്‍മുസ് കടലിടുക്ക് തുറന്നുവെന്ന ഇറാന്റെ പ്രഖ്യാപനത്തിന് പിന്നാലെ ക്രൂഡ് ഓയില്‍ വില കുറഞ്ഞു. ബ്രെന്റ് ക്രൂഡ് ഓയില്‍ വിലയാണ് 10% കുറഞ്ഞത്. എണ്ണവില കൂടുതല്‍ ഇടിഞ്ഞേക്കുമെന്നാണ് വിവരം. ഊര്‍ജ്ജ വിതരണം പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ലോകവിപണി. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 90 ഡോളറില്‍ താഴെയായെന്നും റിപ്പോര്‍ട്ടുണ്ട്.ഹോര്‍മുസ് കടലിടുക്ക് തുറന്നാലും നാവിക ഉപരോധം തുടരുമെന്ന് ട്രംപ്. ഇറാനുമായി കരാറിലെത്തുന്നതുവരെ അമേരിക്കയുടെ നാവിക ഉപരോധം നിലനില്‍ക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. മിക്ക വിഷയങ്ങളിലും ചര്‍ച്ചകള്‍ പൂര്‍ത്തിയായി. സമാധാന ചര്‍ച്ചകള്‍ വളരെ വേഗത്തില്‍ നടക്കണമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ വ്യക്തമാക്കി.

Hot this week

ഇന്റർനാഷണൽ പ്രയർ ലൈൻ പ്രാർത്ഥനാ യോഗം ഏപ്രിൽ  21-ന് ,റവ. ജെയിംസ് കെ. ജോൺ  മുഖ്യ പ്രഭാഷകൻ

623-ാമതു  ഇന്റർനാഷണൽ പ്രയർ ലൈൻ സെഷൻ 2026 ഏപ്രിൽ  21, ചൊവ്വാഴ്ച...

ട്രംപ് – മാർപ്പാപ്പ പോര്: കത്തോലിക്കാ സന്നദ്ധ സംഘടനയുടെ ഫണ്ട് വെട്ടിക്കുറച്ചു

ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് ലിയോ പതിനാലാമൻ മാർപ്പാപ്പയുമായുള്ള വാഗ്വാദം മുറുകുന്നതിനിടെ, കത്തോലിക്കാ...

“ഡി മലയാളി”ഓൺലൈൻ മീഡിയ വാർഷികാഘോഷം ഏപ്രിൽ 26 നു, ഡോ. മാണി സ്കറിയ ഉദ്ഘാടനം ചെയ്യും; പി.പി. ജെയിംസ് മുഖ്യാതിഥി

 പ്രവാസി മലയാളികൾക്കിടയിലെ ശ്രദ്ധേയ മാധ്യമ സാന്നിധ്യമായ 'ഡി മലയാളി ഓൺലൈൻ മീഡിയ'യുടെ...

മർകസ് വിഭാവനം ചെയ്യുന്നത് സർവ്വതല സ്പർശിയായ സാമൂഹ്യ പുരോഗതി: സി. മുഹമ്മദ് ഫൈസി

മർകസ് സംവിധാനങ്ങൾ രാഷ്ട്രനിർമ്മാണത്തിൽ നിർണ്ണായകമായ ഇടപെടലുകൾ നടത്തിക്കൊണ്ട് സമൂഹത്തിൻ്റെ സർവ്വ തലങ്ങളെയും...

Topics

സൗരോർജ്ജത്തിൽനിന്നും പാചകം; ഓഫ് ഗ്രിഡ് സോളാർ കുക്കിംഗ് ടെക്നോളജി അവതരിപ്പിച്ച് സ്വെലക്റ്റ് 

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ പാചകവാതക പ്രതിസന്ധിക്കിടയിൽ ഒരു ആശ്വാസവാർത്ത. പൂർണമായും സൗരോർജ്ജത്തിൽനിന്നും...

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിനുള്ള സമ്മാനത്തുക വര്‍ധിപ്പിച്ച് സംഘാടകര്‍

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ആകെ സമ്മാനത്തുക 9.5 ശതമാനം വര്‍ധിപ്പിച്ച്...
spot_img

Related Articles

Popular Categories

spot_img