സൗരോർജ്ജത്തിൽനിന്നും പാചകം; ഓഫ് ഗ്രിഡ് സോളാർ കുക്കിംഗ് ടെക്നോളജി അവതരിപ്പിച്ച് സ്വെലക്റ്റ് 

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ പാചകവാതക പ്രതിസന്ധിക്കിടയിൽ ഒരു ആശ്വാസവാർത്ത. പൂർണമായും സൗരോർജ്ജത്തിൽനിന്നും പാചകം സാധ്യമാകുന്ന ഓഫ് ഗ്രിഡ് സോളാർ കുക്കിംഗ് ടെക്നോളജി അവതരിപ്പിച്ച് സൗരോർജ മേഖലയിലെ പ്രമുഖരായ സ്വെലക്റ്റ് എനർജി സിസ്റ്റംസ് ലിമിറ്റഡ്. തമിഴ് പുതുവർഷമായ പുത്താണ്ടിനോടനുബന്ധിച്ചാണ് പുതിയ ടെക്നോളജി അവതരിപ്പിച്ചത്. പുരയിടങ്ങളിൽ സ്ഥാപിച്ച സോളാർ പാനലുകളിനിന്നും നേരിട്ട് ഊർജം ഉത്പാദിപ്പിച്ച് പാചകം നടത്താം. നിലവിൽ വിപണിയിൽ ലഭ്യമായ ഇൻഡക്ഷൻ സ്റ്റവുകളിൽ ടെക്നോളജി ഉപയോഗിക്കാമെന്നതാണ് പ്രത്യേകത. കാർബൺ ബഹിർഗമനം ഇല്ലാതാക്കുന്നതിനുപുറമെ ദീർഘകാല അടിസ്ഥാനത്തിൽ ഗ്യാസ്, വൈദ്യുതി ചാർജുകളിനിന്ന് രക്ഷനേടാനും ടെക്നോളജി സഹായിക്കും.

രാജ്യവ്യാപകമായി ക്ലീൻ എനർജി സാധ്യമാക്കുകയെന്ന കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഓഫ് ഗ്രിഡ് സോളാർ കുക്കിംഗ് ടെക്നോളജി അവതരിപ്പിക്കുന്നതെന്ന് സ്വെലക്റ്റ് എനർജി സിസ്റ്റംസ് ലിമിറ്റഡ് എംഡിയും സിഇഒയുമായ ഡോ. അരുൾകുമാർ ഷൺമുഖസുന്ദരം പറഞ്ഞു. കമ്പനിയുടെ ഗവേഷണ- വികസന വിഭാഗത്തിന്റെയും എഞ്ചിനീയർമാരുടെയും ശ്രമഫലമായാണ് കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച ടെക്നോളജി പുറത്തിറക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യഘട്ടത്തിൽ കുറഞ്ഞ യൂണിറ്റുകളാണ് വിപണിയിലെത്തിക്കുന്നത്. ഉത്പാദനശേഷി വർധിപ്പിക്കുന്നതോടെ വ്യവസായിക അടിസ്ഥാനത്തിൽ കൂടുതൽ യൂണിറ്റുകൾ പുറത്തിറക്കുമെന്നും കമ്പനി വ്യക്തമാക്കി.

Hot this week

‘പുതിയ യു​ഗം ഇവിടെ തുടങ്ങുന്നു; വാ​ഗ്ദാനങ്ങൾ നൽകി വഞ്ചിക്കില്ല, പറഞ്ഞ കാര്യങ്ങൾ എല്ലാം നടപ്പാക്കും’; മുഖ്യമന്ത്രി വിജയ്

മുഖ്യമന്ത്രിയായുള്ള ആദ്യ പ്രസംഗത്തിൽ ഡിഎംകെ സർക്കാരിനെ വിമർശിച്ച് വിജയ്. ഖജനാവ് കാലിയെന്നും...

വേനല്‍ മഴ ശക്തമാകുന്നു; ഇന്നും 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും. ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതചുഴി ന്യൂനമര്‍ദമാകാന്‍...

അസമിലെ കോൺ​ഗ്രസ് പരാജയം: പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഗൗരവ് ഗൊഗോയ്

അസമിലെ തിരഞ്ഞെടുപ്പ് പരാജയത്തിൽ ആഭ്യന്തര അവലോകനം ആരംഭിച്ച് കോൺഗ്രസ്‌. പരാജയത്തിന്റെ പൂർണ്ണ...

ആരാകും പ്രതിപക്ഷ നേതാവ്? നിർണായക തീരുമാനം ഇന്ന്, CPIM പൊളിറ്റ് ബ്യൂറോ യോഗം ചേരും

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമോ എന്നതിൽ നിർണായക തീരുമാനം ഇന്ന്. നിയമസഭാ...

The Name Is Thalapathy! തമിഴകത്തെ നയിക്കാൻ TVK; മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ,...

Topics

കള്ളപ്പണ ഇടപാട് കേസ്; സഞ്ജീവ് അറോറയെ അറസ്റ്റ് ചെയ്ത് ഇ ഡി

കള്ളപ്പണ ഇടപാട് കേസിൽ ആം ആദ്മി പാർട്ടി മുതിർന്ന നേതാവും രാജ്യസഭാ...

ആറന്മുളയിൽ വിമാനത്താവളം വരുന്നത് സംബന്ധിച്ച് ചർച്ച ഉണ്ടാകും, ഒരു പ്രദേശത്തിൻ്റെ നന്മയാണ് ആവശ്യം; അബിൻ വർക്കി

ആറന്മുളയിൽ വിമാനത്താവളം വരുന്നതിൽ തെറ്റില്ലെന്ന് അബിൻ വർക്കി എംഎൽഎ. പത്തനംതിട്ട പ്രസ്...

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് സാങ്കേതിക സഹായം നൽകി’; വെളിപ്പെടുത്തി ചൈന

ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്ഥാന് സാങ്കേതിക സഹായം നൽകിയതായി സമ്മതിച്ച് ചൈന....
spot_img

Related Articles

Popular Categories

spot_img