ഇന്ത്യയിലെ ആദ്യ കോംപ്ലെക്സ് എയർവേ സിംപോസിയം അമൃതയിൽ ശ്രദ്ധേയമായി

ശ്വാസനാള സംബന്ധമായ രോഗങ്ങളുടെ നവീന ചികിത്സാരീതികൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഇന്ത്യയിൽ ആദ്യമായി സംഘടിപ്പിച്ച അമൃത കോംപ്ലെക്സ് എയർവേ സിംപോസിയം കൊച്ചി അമൃത ആശുപത്രിയിൽ ശ്രദ്ധേയമായി. വിവിധ സ്പെഷ്യാലിറ്റികളിലെ പ്രമുഖ വിദഗ്ധർ പങ്കെടുത്ത സമ്മേളനത്തിൽ സങ്കീർണ്ണ എയർവേ രോഗങ്ങളുടെ മാനേജ്മെന്റിനെക്കുറിച്ചുള്ള പുതിയ സമീപനങ്ങൾ ചർച്ചയായി.

ശ്വാസനാളത്തിലുണ്ടാകുന്ന തടസ്സങ്ങൾ, എക്മോയുടെ (ECMO) സഹായത്തോടെയുള്ള ശ്വസനപ്രക്രിയ, നവജാതശിശുക്കളിലെ ശ്വാസനാളിയിലെ വൈകല്യങ്ങൾ തുടങ്ങിയ അതീവ ഗുരുതരമായ സാഹചര്യങ്ങളെ എങ്ങനെ ഫലപ്രദമായി നേരിടാം എന്നതിലൂന്നിയായിരുന്നു സിംപോസിയം സംഘടിപ്പിച്ചത്. ഓക്സിജനേഷൻ, വെന്റിലേഷൻ, അനസ്‌തീഷ്യ എന്നീ മേഖലകളിൽ സുരക്ഷിതവും പ്രായോഗികവുമായ മാർഗ്ഗനിർദേശങ്ങൾ വിദഗ്ധർ പങ്കുവെച്ചു.

ത്രീഡി പ്രിന്റിംഗ്, വെർച്വൽ റിയാലിറ്റി (VR), വെർച്വൽ ബ്രോങ്കോസ്കോപ്പി തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ശ്വാസനാളത്തിലെ സങ്കീർണ്ണതകൾ മനസ്സിലാക്കുന്ന രീതിയും സിമ്പോസിയത്തിൽ പ്രദർശിപ്പിച്ചു. ഇതിനുപുറമെ, വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ ബ്രോങ്കോസ്കോപ്പിയിലും മറ്റ് അത്യാധുനിക എയർവേ മാനേജ്‌മെന്റ് ഉപകരണങ്ങളിലും ഡോക്ടർമാർക്ക് പ്രായോഗിക പരിശീലനം നൽകുന്ന സിമുലേഷൻ സെഷനുകളും സംഘടിപ്പിച്ചു. സങ്കീർണ്ണമായ ശ്വസന പ്രശ്നങ്ങളുള്ള രോഗികൾക്ക് ശസ്ത്രക്രിയയ്ക്കിടയിലും അല്ലാതെയും എങ്ങനെ സുരക്ഷിതമായി ഓക്സിജനും അനസ്തേഷ്യയും നൽകാം എന്നതിനെക്കുറിച്ച് കൃത്യമായ മാർഗ്ഗരേഖകൾ സിംപോസിയം മുന്നോട്ടുവെച്ചു. അക്കാദമിക് രംഗത്തെ മികച്ച നിലവാരവും നൂതനമായ ചികിത്സാ രീതികളും പരിഗണിച്ച് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഈ സിമ്പോസിയത്തിന് രണ്ട് ക്രെഡിറ്റ് പോയിന്റുകൾ അനുവദിച്ചു. ശ്വാസനാള ചികിത്സാ രംഗത്ത് ആധുനിക അറിവുകളും സഹകരണവും വർദ്ധിപ്പിക്കുന്നതിൽ ഈ സംരംഭം വലിയൊരു ചുവടുവെപ്പാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

സ്വാമിനി കരുണാമൃത പ്രാണയുടെ പ്രാർത്ഥനയോടെ സിംപോസിയം ഉദ്ഘാടനം ചെയ്തു. അമൃത ആശുപത്രി അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.വി.ബീന, കാർഡിയാക് അനസ്‌തീഷ്യ വിഭാഗം മേധാവി ഡോ. തുഷാര മഠത്തിൽ, പീഡിയാട്രിക് കാർഡിയാക് അനസ്‌തീഷ്യ സ്പെഷ്യലിസ്റ്റ് ഡോ. ശ്രീലക്ഷ്മി, പ്രശസ്ത സീനിയർ കാർഡിയാക് അനസ്‌തീഷ്യോളജിസ്റ്റും ഇന്ത്യൻ അസോസിയേഷൻ ഓഫ് കാർഡിയോവാസ്കുലർ തോരാസിക് അനസ്‌തീഷ്യോളജിസ്റ്റ്സ് (IACTA) മുൻ പ്രസിഡന്റും അന്നൽസ് ഓഫ് കാർഡിയാക് അനസ്‌തീഷ്യ മുൻ എഡിറ്റർ-ഇൻ-ചീഫുമായ ഡോ. പ്രവീൺ കുമാർ നീമ, സീനിയർ പീഡിയാട്രിക് കാർഡിയാക് അനസ്‌തീഷ്യോളജിസ്റ്റും നിരവധി യുവ ഡോക്ടർമാരുടെ മെന്ററുമായ ഡോ. രാഖി ബി., സീനിയർ ഡിഫിക്കൽട്ട് എയർവേ സ്പെഷ്യലിസ്റ്റ് ഡോ. ജെറി പോൾ, സോളിഡ് ഓർഗൻ ട്രാൻസ്‌പ്ലാന്റ് അനസ്‌തീഷ്യോളജിസ്റ്റ് ഡോ. രേഖ എന്നിവർ പങ്കെടുത്തു.

പാനൽ ചർച്ചകളിൽ ഇന്റർവെൻഷണൽ പൾമണോളജിസ്റ്റുകൾ, അനസ്‌തീഷ്യോളജിസ്റ്റുകൾ, കാർഡിയോതോറാസിക് അനസ്‌തീഷ്യോളജിസ്റ്റുകൾ, ഇ.എൻ.ടി ശസ്ത്രക്രിയ വിദഗ്ധർ, പീഡിയാട്രിക് കാർഡിയാക് സർജൻമാർ, ക്രിറ്റിക്കൽ കെയർ വിദഗ്ധർ എന്നിവർ നിർണായക നിർദ്ദേശങ്ങൾ പങ്കുവച്ചു.

Hot this week

‘പുതിയ യു​ഗം ഇവിടെ തുടങ്ങുന്നു; വാ​ഗ്ദാനങ്ങൾ നൽകി വഞ്ചിക്കില്ല, പറഞ്ഞ കാര്യങ്ങൾ എല്ലാം നടപ്പാക്കും’; മുഖ്യമന്ത്രി വിജയ്

മുഖ്യമന്ത്രിയായുള്ള ആദ്യ പ്രസംഗത്തിൽ ഡിഎംകെ സർക്കാരിനെ വിമർശിച്ച് വിജയ്. ഖജനാവ് കാലിയെന്നും...

വേനല്‍ മഴ ശക്തമാകുന്നു; ഇന്നും 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും. ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതചുഴി ന്യൂനമര്‍ദമാകാന്‍...

അസമിലെ കോൺ​ഗ്രസ് പരാജയം: പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഗൗരവ് ഗൊഗോയ്

അസമിലെ തിരഞ്ഞെടുപ്പ് പരാജയത്തിൽ ആഭ്യന്തര അവലോകനം ആരംഭിച്ച് കോൺഗ്രസ്‌. പരാജയത്തിന്റെ പൂർണ്ണ...

ആരാകും പ്രതിപക്ഷ നേതാവ്? നിർണായക തീരുമാനം ഇന്ന്, CPIM പൊളിറ്റ് ബ്യൂറോ യോഗം ചേരും

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമോ എന്നതിൽ നിർണായക തീരുമാനം ഇന്ന്. നിയമസഭാ...

The Name Is Thalapathy! തമിഴകത്തെ നയിക്കാൻ TVK; മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ,...

Topics

കള്ളപ്പണ ഇടപാട് കേസ്; സഞ്ജീവ് അറോറയെ അറസ്റ്റ് ചെയ്ത് ഇ ഡി

കള്ളപ്പണ ഇടപാട് കേസിൽ ആം ആദ്മി പാർട്ടി മുതിർന്ന നേതാവും രാജ്യസഭാ...

ആറന്മുളയിൽ വിമാനത്താവളം വരുന്നത് സംബന്ധിച്ച് ചർച്ച ഉണ്ടാകും, ഒരു പ്രദേശത്തിൻ്റെ നന്മയാണ് ആവശ്യം; അബിൻ വർക്കി

ആറന്മുളയിൽ വിമാനത്താവളം വരുന്നതിൽ തെറ്റില്ലെന്ന് അബിൻ വർക്കി എംഎൽഎ. പത്തനംതിട്ട പ്രസ്...

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് സാങ്കേതിക സഹായം നൽകി’; വെളിപ്പെടുത്തി ചൈന

ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്ഥാന് സാങ്കേതിക സഹായം നൽകിയതായി സമ്മതിച്ച് ചൈന....
spot_img

Related Articles

Popular Categories

spot_img