വിജയ് – സംഗീത വിവാഹമോചന കേസ് ക്ലൈമാക്സിലേക്കോ? ഹർജി ജൂൺ 15ലേക്ക് മാറ്റി; പുതിയ അപേക്ഷയുമായി ടിവികെ അധ്യക്ഷൻ

 വിജയ്‌യിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ സംഗീത സ്വർണലിംഗം നൽകിയ ഹർജി പരിഗണിക്കുന്നത് ജൂൺ 15ലേക്ക് മാറ്റി ചെങ്കൽപ്പെട്ട് കുടുംബ കോടതി. ഇരു കക്ഷികളും കോടതിയിൽ ഹാജരായി തങ്ങളുടെ വാദങ്ങൾ അവതരിപ്പിക്കണമെന്നാണ് നിർദേശം. എന്നാൽ, ജൂൺ 15ന് നടക്കുന്ന വിചാരണയിൽ വീഡിയോ കോൺഫറൻസ് വഴി ഹാജരാകാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് വിജയ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു.

വിജയ്‌‌ക്ക് മറ്റൊരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് 2021 ഏപ്രിലിൽ കണ്ടെത്തിയതായും ഇത് തന്നെ മാനസികമായി തളർത്തിയെന്നുമാണ് വിവാഹമോചന ഹർജിയിൽ സംഗീത പറയുന്നത്. ഈ ബന്ധം താൻ അറിഞ്ഞതോടെ അത് ഒഴിവാക്കാമെന്ന് ഉറപ്പു നൽകി. എന്നിട്ടും യാതൊരു പശ്ചാത്താപവും കൂടാതെ വിജയ് അത് തുടർന്നു. തുടർന്ന്, വിജയ് തന്നെ വൈകാരികമായും മാനസികമായും ശാരീരികമായും അവഗണിച്ചുവെന്നുമാണ് സംഗീതയുടെ ആരോപണം. ഈ വിഷയത്തിൽ വിജയ് ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല.

അതേസമയം, ഒരു വലിയ തുക സംഗീത ജീവനാംശമായി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികയിൽ വിജയ് വെളിപ്പെടുത്തിയ സ്വത്തുവിവരങ്ങളുടെ അടിസ്ഥാനത്തിൽ, പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനായി 250 കോടി രൂപ സെറ്റിൽമെന്റായി നൽകണമെന്നും, മകനും മകൾക്കും പ്രത്യേക സെറ്റിൽമെന്റ് തുക നൽകണമെന്നും സംഗീത ആവശ്യപ്പെട്ടതായാണ് വിവരം.

എന്നാൽ ഭാര്യക്ക് മാത്രമായി 35 കോടി രൂപ സെറ്റിൽമെന്റ് നൽകാമെന്നും, മകന്റെയും മകളുടെയും കാര്യങ്ങൾ താൻ നോക്കിക്കൊള്ളാമെന്നും വിജയ് സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ ഏകദേശ ധാരണയായെന്നും അടുത്ത വിചാരണ ദിനത്തിൽ ഇരുവരും ഇക്കാര്യം കോടതിയെ അറിയിക്കുമെന്നുമാണ് പുറത്തുവരുന്ന വിവരം.

1998 ജൂലൈ 10ന് ആയിരുന്നു വിജയ് – സംഗീത വിവാഹം. യുകെയിൽ ആയിരുന്നു വിവാഹം രജിസ്റ്റർ ചെയ്തത്. സംഗീത യുകെ പൗരത്വമുള്ള വ്യക്തി ആയതിനാലായിരുന്നുവിത്. പിന്നീട് 1999 ഓഗസ്റ്റ് 25ന് ചെന്നൈയിൽ ആചാരപ്രകാരമുള്ള വിവാഹം നടന്നു. ജേസൺ സഞ്ജയ്, ദിവ്യ സാക്ഷ എന്നിവരാണ് മക്കൾ.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img