വിരൽ തൊടുമ്പോൾ തന്നെ ടച്ച് സ്ക്രീനുകൾ വേഗത്തിൽ പ്രവർത്തിക്കുന്നു; എങ്ങനെ?

സോഷ്യൽ മീഡിയയിലൂടെ സ്ക്രോൾ ചെയ്യുന്നത് മുതൽ ഫോൺ അൺലോക്ക് ചെയ്യുന്നത് വരെ,ടച്ച്‌സ്‌ക്രീനുകൾ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമായി മാറിയിരിക്കുകയാണ്. വിരൽ തൊടുമ്പോൾ ടച്ച് സ്ക്രീനുകൾ പ്രവർത്തിക്കുന്നതിൻ്റെ സാങ്കേതിക വിദ്യയാണ് ശാസ്ത്രലോകം വിശദീകരിക്കുന്നത്. ഇലക്ട്രിക്കൽ എഞ്ചിനിയറിങ്, മനുഷ്യശരീരത്തിൻ്റെ സ്വാഭാവിക ഗുണങ്ങൾ എന്നിവയുടെ സംയോജനത്തിലൂടെയാണ് ഇത് സാധ്യമാകുന്നതെന്നാണ് ശാസ്ത്രം പറയുന്നത്. സ്പർശനത്തിലൂടെ സ്‌ക്രീൻ സുഗമമായി പ്രതികരിക്കാൻ സഹായിക്കുന്ന സർക്യൂട്ടറി,സെൻസറി എന്നിവ ഫോണിലുണ്ട്. മിക്ക ആധുനിക സ്മാർട്ട്‌ഫോണുകളും ടാബ്‌ലെറ്റുകളും കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീൻ സാങ്കേതികവിദ്യ എന്നറിയപ്പെടുന്നതാണ് നിലവിൽ ഉപയോഗിക്കുന്നത്. ടച്ച്‌സ്‌ക്രീനുകൾ പ്രവർത്തിക്കുന്നതിൻ്റെ പിന്നിൽ കപ്പാസിറ്റൻസ് ആണ്. പഴയ സിസ്റ്റങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്നത്തെ സ്‌ക്രീനുകൾ ഡിസ്‌പ്ലേയിലെ നേർത്തതും സുതാര്യവുമായ പാളിയിൽ വ്യാപിച്ചിരിക്കുന്ന ചെറിയ വൈദ്യുത സിഗ്നലുകൾ ഉപയോഗിച്ച് സ്പർശനം കണ്ടെത്തുന്നു.

ഈ പാളി ഒരു ചെറിയ,സ്ഥിരമായ വൈദ്യുത ചാർജ് നിലനിർത്തുന്ന ഒരു ചാലക വസ്തു കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഒരു ഉപയോക്താവ് സ്‌ക്രീനിൽ വിരൽ വയ്ക്കുമ്പോൾ,അത് സമ്പർക്കം ഉണ്ടാക്കുക ആ പ്രത്യേക പോയിൻെറിലെ വൈദ്യുത മണ്ഡലത്തിൽ നിന്ന് പ്രതികരണം ഉണ്ടാവുകയും ചെയ്യുന്നു. ഇതിലൂടെയാണ് ടച്ച് സ്ക്രീൻ പ്രവർത്തനം സാധ്യമാകുന്നത്. മനുഷ്യശരീരം വൈദ്യുതിയുടെ ഒരു സ്വാഭാവിക ചാലകമാണ്.

സ്‌ക്രീനിലുടനീളം ഒരു ഗ്രിഡ് പോലുള്ള പാറ്റേണിൽ സ്ഥാപിച്ചിരിക്കുന്ന ഈ സെൻസറുകൾ,വൈദ്യുത മണ്ഡലത്തിലെ മാറ്റങ്ങൾ തുടർച്ചയായി നിരീക്ഷിക്കുന്നു. നിങ്ങളുടെ വിരൽ പ്രതലത്തിൽ സ്പർശിക്കുമ്പോൾ തന്നെ, സിസ്റ്റം കൃത്യമായ സ്ഥാനം തിരിച്ചറിയുകയും ആ വിവരങ്ങൾ ഉപകരണത്തിൻ്റെ പ്രോസസ്സറിലേക്ക് അയയ്ക്കുകയും ചെയ്യുന്നു. ഈ മുഴുവൻ പ്രക്രിയയും മില്ലിസെക്കൻഡുകൾക്കുള്ളിൽ നടക്കുന്നു, അതുകൊണ്ടാണ് ടച്ച്‌സ്‌ക്രീനുകൾ വളരെ വേഗതയുള്ളതും പ്രതികരണശേഷിയുള്ളതുമായി അനുഭവപ്പെടുന്നത്. എന്നാൽ കയ്യുറ ഉപയോഗിച്ചാണ് ടച്ച് സ്ക്രീൻ ഉപയോഗിക്കുന്നതെങ്കിൽ സാങ്കേതിക വിദ്യ സാവകാശത്തിലാവും പ്രവർത്തിക്കുക.

പ്ലാസ്റ്റിക് അല്ലെങ്കിൽ സ്റ്റാൻഡേർഡ് തുണിത്തരങ്ങൾ പോലുള്ള വസ്തുക്കൾ വൈദ്യുതി കടത്തിവിടുന്നില്ല, അതിനാൽ സ്‌ക്രീനിൻ്റെ വൈദ്യുതബന്ധം തടസപ്പെടുകയും പ്രവർത്തനം തടസപ്പെടുകയും ചെയ്യുന്നു. എന്നാൽ പ്രത്യേകം രൂപകൽപ്പന ചെയ്‌ത ടച്ച്‌സ്‌ക്രീൻ കയ്യുറ ഇട്ടാലും പ്രവർത്തിക്കും. ആധുനിക ടച്ച്‌സ്‌ക്രീനുകളുടെ പ്രധാന സവിശേഷത, ഒരേസമയം ഒന്നിലധികം ഇൻപുട്ടുകൾ കൈകാര്യം ചെയ്യാനുള്ള കഴിവാണ്. മൾട്ടി-ടച്ച് ഫംഗ്‌ഷണാലിറ്റി എന്നറിയപ്പെടുന്ന ഇത്, സൂം ചെയ്യാനും, പിഞ്ച് ചെയ്യാനും ഒരേസമയം നിരവധി വിരലുകൾ ഉപയോഗിക്കാൻ ഉപഭോക്താക്കൾക്ക് അവസരം നൽക്കുന്നു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img