അത്യാധുനിക നിർമാണ മികവിലേക്ക് എച്ച്എല്‍എല്‍; മൂന്ന്  ബൃഹത് പദ്ധതികൾക്കു തുടക്കമിട്ടു

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്‌ന പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ്  (എച്ച്എൽഎൽ) ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കാനും പ്രവര്‍ത്തന കാര്യക്ഷമത മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് മൂന്ന് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കമിട്ടു. കൊച്ചിയിലെ ഐരാപുരം യൂണിറ്റില്‍ ഏറ്റവും ആധുനികമായ 3-ഡിപ്പ് കോണ്ടം  നിര്‍മ്മാണ യന്ത്രം സ്ഥാപിച്ചു. അള്‍ട്രാ തിന്‍, മള്‍ട്ടി ടെക്‌സ്ചര്‍ ഉള്‍പ്പെടെയുള്ള പ്രത്യേക വകഭേദങ്ങള്‍ വലിയ തോതില്‍ നിര്‍മ്മിക്കാന്‍ ഈ സാങ്കേതികവിദ്യ സഹായകരമാകും.

വ്യക്തിഗത ലൂബ്രിക്കന്റ് ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനായി ‘ലൂബ് ഓഗ്മെന്റേഷന്‍’ പദ്ധതിയും നടപ്പിലാക്കി. ഇതിലൂടെ ഉല്‍പ്പാദന വേഗതയും വിതരണശേഷിയും കൂടുതല്‍ മെച്ചപ്പെടും.  സുസ്ഥിര ഊര്‍ജ്ജ പദ്ധതിയുടെ ഭാഗമായി ഫാക്ടറിയിലെ ബോയിലര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പരിസ്ഥിതി സൗഹൃദ ഇന്ധനം ഉപയോഗിക്കാനും തുടക്കമിട്ടു . മലിനീകരണം കുറയ്ക്കുന്നതിനും ഊര്‍ജ്ജ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ഇത് സഹായകരമാകും.

എച്ച്എല്‍എല്‍ ചെയര്‍പേഴ്‌സണ്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ അനിതാ തമ്പിയാണ് പദ്ധതികള്‍ ഉദ്ഘാടനം ചെയ്തത്. 1969 ഏപ്രില്‍ 5-ന് സ്ഥാപിതമായ പേരൂര്‍ക്കട ഫാക്ടറി എച്ച്എല്‍എല്ലിന്റെ ആദ്യ നിര്‍മ്മാണ യൂണിറ്റാണ്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കോണ്ടം നിര്‍മ്മാണ കേന്ദ്രങ്ങളില്‍ ഒന്നായി വളര്‍ന്നിരിക്കുന്ന ഈ യൂണിറ്റിന് വാര്‍ഷികമായി 1,246 മില്യണ്‍ യൂണിറ്റ് ഉല്‍പ്പാദന ശേഷിയുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ദേശീയ കുടുംബനിയന്ത്രണവും എച്ച്‌ഐവി/എയ്ഡ്‌സ് പ്രതിരോധ പദ്ധതികള്‍ക്കായി 100 കോടിയിലധികം കോണ്ടങ്ങൾ  കമ്പനി വിതരണം ചെയ്തിട്ടുണ്ട്.

Hot this week

കള്ളപ്പണ ഇടപാട് കേസ്; സഞ്ജീവ് അറോറയെ അറസ്റ്റ് ചെയ്ത് ഇ ഡി

കള്ളപ്പണ ഇടപാട് കേസിൽ ആം ആദ്മി പാർട്ടി മുതിർന്ന നേതാവും രാജ്യസഭാ...

ആറന്മുളയിൽ വിമാനത്താവളം വരുന്നത് സംബന്ധിച്ച് ചർച്ച ഉണ്ടാകും, ഒരു പ്രദേശത്തിൻ്റെ നന്മയാണ് ആവശ്യം; അബിൻ വർക്കി

ആറന്മുളയിൽ വിമാനത്താവളം വരുന്നതിൽ തെറ്റില്ലെന്ന് അബിൻ വർക്കി എംഎൽഎ. പത്തനംതിട്ട പ്രസ്...

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് സാങ്കേതിക സഹായം നൽകി’; വെളിപ്പെടുത്തി ചൈന

ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്ഥാന് സാങ്കേതിക സഹായം നൽകിയതായി സമ്മതിച്ച് ചൈന....

സർക്കാരിന് ജനകീയ മുഖം ഉണ്ടായിരുന്നില്ല; CPIM ക്രോസ് വോട്ട് ചെയ്തു; ജോസ് കെ മാണി

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എൽഡിഎഫിൽ പൊട്ടിത്തെറി. സിപിഐയ്ക്ക് പിന്നാലെ സിപിഐഎമ്മിനെ രൂക്ഷമായി...

അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ഉടന്‍ നടന്നേക്കും

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന. ലോക് ഭവനിലാവും...

Topics

മുഖ്യമന്ത്രി ചര്‍ച്ച; നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചക്കായി നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി. വിഡി സതീശനും...

മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍ ആക്രമിച്ചതായി ട്രംപ്; പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം

പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം. മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍...

ഫിഫ വേൾഡ് കപ്പിനുള്ള ഔദ്യോഗിക ഗാനത്തിൻ്റെ ടീസർ പുറത്തിറക്കി ഷക്കീറ, വീഡിയോ

2026 ഫിഫ വേൾഡ് കപ്പിനുള്ള ഔദ്യോഗിക ഗാനത്തിൻ്റെ ടീസർ പുറത്തിറക്കി. കൊളംബിയൻ...
spot_img

Related Articles

Popular Categories

spot_img