തോന്നിയ സമയത്ത് ഭക്ഷണം കഴിച്ചാൽ മതിയോ? പിന്നെ കൂടെ കൂടുന്നത് ഇവരൊക്കെയാകും….

ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ പലരും പലവിധമാണ്. വിഭവങ്ങൾ ഇഷ്ടപ്പെടുന്ന കാര്യം മുതൽ കഴിക്കുന്ന സമയം വരെ ഓരോ ആളുകളുടേയും താൽപ്പര്യവും, ജോലിയുമെല്ലാം ആശ്രയിച്ചിരിക്കും. പ്രാതൽ ഒഴിവാക്കുക. രാത്രി വൈകിയുള്ള അത്താഴം, തിരക്കിട്ട് കഴിക്കുന്ന ഉച്ചഭക്ഷണം ഇതൊക്കെയാകും ഏറെപ്പേരും പിന്തുടരുന്നത്. അത് ശരിയാണോ എന്ന് ചോദിച്ചാൽ അല്ല എന്ന് തന്നെയാണ് ഉത്തരം.

സമയനിഷ്ടയില്ലാത്ത ഭക്ഷണക്രമം ശരീരത്തിന് ഏറെ ദോഷകരമാണ്. രക്തത്തിലെ പഞ്ചസാരയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, കരളിന്റെ അമിതമായ പ്രവർത്തനം, ശരീരഭാരം കൂടുക തുടങ്ങി ശരീരത്തിലെ സന്തുലാതാവസ്ഥ തന്നെ തെറ്റിക്കുന്ന തരത്തിലാണ് സമയനിഷ്ഠയില്ലാത്ത ഭക്ഷണക്രമം നിങ്ങളെ ബാധിക്കുക. ആരോഗ്യ സംരക്ഷണത്തിന് കഴിക്കുന്ന ഭക്ഷണത്തില്‍ മാത്രം ശ്രദ്ധിച്ചാൽ മതിയാകില്ല. കഴിക്കുന്ന സമയം കൂടി ക്രമീകരിക്കേണ്ടതുണ്ട്.

ക്രമമില്ലാത്ത ഭക്ഷണ സമയം ഇന്‍സുലിന്‍ സംവേദനക്ഷമതയെ തടസപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് അസ്ഥിരമാക്കുകയും ചെയ്യും. കാലക്രമേണ, ഇത് പ്രീ ഡയബറ്റിസ്, ഫാറ്റി ലിവര്‍, അനാവശ്യ ശരീരഭാരം എന്നിവ പോലുള്ള അവസ്ഥകള്‍ക്ക് കാരണമാകും. അമിതമായി പഞ്ചസാര അകത്ത് ചെല്ലുന്നത് മാത്രമല്ല ശരിയായ സമയത്ത് ഭക്ഷണം കഴിക്കാത്തതും രക്തത്തിലെ പഞ്ചസാരയുടെ അളവ് അസ്ഥിരമാക്കും.

രാത്രി വൈകി ഭക്ഷണം കഴിച്ചാൽ ഉള്ളിലെത്തുന്ന പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ശരീരം ഏറെ പരിശ്രമിക്കേണ്ടതായി വരുന്നു. രാത്രി വൈകിയുള്ള ഭക്ഷണം, വിശ്രമം ആവശ്യമുള്ള സമയത്ത് പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ കരളിനെ നിര്‍ബന്ധിതമാക്കുന്നു. കാലക്രമേണ, മദ്യം കഴിക്കാത്ത ആളുകളില്‍ പോലും ഇത് കൊഴുപ്പ് അടിഞ്ഞുകൂടാന്‍ ഇടയാക്കും. ആരോഗ്യകരമായ ഭക്ഷണം കഴിച്ചിട്ടും ഫാറ്റിലിവര്‍ പോലുള്ള അസുഖങ്ങൾ വരാൻ കാരണം ഇതാണ്.

കരളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ശരീരം പ്രകടിപ്പിക്കാൻ ഏറെ സമയമെടുക്കും അതുകൊണ്ടു തന്നെ അസുഖം വന്നതിന് ശേഷം ഭക്ഷണരീതി ക്രമീകരിച്ച് മാറ്റിയെടുക്കുന്നത് ശ്രമകരമാണ്. നേരത്തെ ഭക്ഷണം കഴിക്കുന്നത് ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ഗ്ലൂക്കോസ് അളവ് കുറയ്ക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. ആരോഗ്യകരമായ ഭക്ഷണവും കൃത്യമായ ഭക്ഷണക്രമവുമാണ് ആവശ്യം.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img