വിരൽത്തുമ്പിൽ ഇനി വീട്ടുജോലിക്കാരും! ട്രെൻഡായി വൺ ഡോളർ ഹൗസ് കീപ്പിങ്

 ഊബർ ടാക്സികൾ വിളിക്കുന്നതുപോലെ ഇനി വീട്ടുജോലിക്കാരെയും വിരൽത്തുമ്പിൽ ലഭിക്കുന്ന കാലം വരുന്നു. പ്രോൻ്റോ, സ്നാബിറ്റ് തുടങ്ങിയ സ്റ്റാർട്ട്‌അപ്പ് കമ്പനികളാണ് മണിക്കൂറിന് 99 രൂപയ്ക്ക് വീട്ടുജോലിക്കാരെ ലഭ്യമാക്കുന്ന സേവനത്തിന് തുടക്കമിട്ടത്.

ഡൽഹി, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിലാണ് ഈ പുതിയ ‘വൺ ഡോളർ ഹൗസ് കീപ്പിങ്’ ട്രെൻഡാകുന്നത്. മണിക്കൂറിന് 99 രൂപ നിരക്കിലാണ് പാചകത്തിനും ശുചീകരണത്തിനുമായി വീട്ടുജോലിക്കാരെ വീട്ടിലെത്തിക്കുന്നത്. മുമ്പ് മാസ ശമ്പളത്തിന് നിന്നിരുന്ന ജോലിക്കാർക്ക് പകരമായി, ആവശ്യമുള്ളപ്പോൾ മാത്രം ജോലിക്കാരെ ആപ്പ് വഴി വിളിക്കാം എന്നതാണ് ഇതിൻ്റെ പ്രത്യേകത.

ഒരു ദിവസം എട്ട് മണിക്കൂർ ജോലി ചെയ്താൽ വർഷം നാല് ലക്ഷം രൂപയിൽ അധികം സമ്പാദിക്കാൻ കഴിയുമെന്നത് സാധാരണക്കാരായ സ്ത്രീകൾക്ക് വലിയ പ്രതീക്ഷ നൽകുന്നു. പ്രതിദിനം 50,000-ത്തിലധികം ബുക്കിങ്ങുകളാണ് കമ്പനികൾക്ക് ലഭിക്കുന്നത്.

എന്നാൽ കടുത്ത സുരക്ഷാ ഭീഷണികളാണ് ഈ ജോലിയിലുള്ളത്. ആപ്പിലൂടെ ലോഗിൻ ചെയ്യുന്ന ഉപഭോക്താക്കളുടെ പശ്ചാത്തലം വേണ്ടത്ര പരിശോധിക്കപ്പെടുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അപരിചിതരുടെ വീടുകളിലേക്ക് ഒറ്റയ്ക്ക് പോയി മണിക്കൂറുകളോളം ജോലി ചെയ്യേണ്ടി വരുന്നത് സ്ത്രീകളുടെ സുരക്ഷയെ ബാധിക്കുമെന്ന് സാമൂഹ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

ഈ വെല്ലുവിളി നേരിടാൻ കമ്പനികൾ തങ്ങളുടെ ആപ്പുകളിൽ എസ്‍ഒഎസ് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. എന്തെങ്കിലും അപകടമുണ്ടായാൽ ഉടൻ തന്നെ സൂപ്പർവൈസർമാരെ വിവരം അറിയിക്കാൻ ഇതിലൂടെ സാധിക്കും. കൂടാതെ ജീവനക്കാർക്ക് സ്വയം പ്രതിരോധത്തിനുള്ള പരിശീലനവും നൽകുന്നുണ്ടെന്ന് കമ്പനി അറിയിച്ചു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img