അമിതമായാൽ കുടിവെള്ളവും ആപത്തോ? എന്താണ് വാട്ടർ ഇൻടോക്‌സിക്കേഷൻ

കേരളത്തിൽ ദിനംപ്രതി ചൂട് വർധിക്കുകയാണ്. ഇടയ്ക്കിടെ വേനൽമഴ ഉണ്ടെങ്കിൽ കൂടിയും അതൊരു താൽക്കാലിക ആശ്വാസം മാത്രമാണ്. വേനൽ ആകുമ്പോൾ അല്ലെങ്കിൽ ചൂട് കനക്കുമ്പോൾ തന്നെ, ആദ്യം പറയുന്നത് വെള്ളം കുടിക്ക് എന്നതാണ്. വെള്ളം കുടിക്കാതിരുന്നാൽ ഉണ്ടാകുന്ന പ്രശ്നം ഗുരുതരമാണ്. അമിതമായി വെള്ളം കുടിച്ചാലുള്ള പ്രശ്നവും അതുപോലെ തന്നെയാണ്. ദാഹം തീർക്കാൻ വെള്ളം കുടിക്കുന്നത് ആരോഗ്യകരമാണെങ്കിലും, അമിതമായി കുടിക്കുന്നത് നമ്മെ ദോഷകരമായി ബാധിക്കും.

വൃക്കകളുടെ പ്രവർത്തനം

നമ്മുടെ വൃക്കകൾക്ക് ഒരു മണിക്കൂറിൽ ഏകദേശം ഒരു ലിറ്റർ വെള്ളം മാത്രമേ ശുദ്ധീകരിച്ച് നീക്കം ചെയ്യാൻ സാധിക്കൂ. വ്യക്തികളുടെ പ്രായം, ആരോഗ്യസ്ഥിതി എന്നിവ അനുസരിച്ച് ഇതിൽ വ്യത്യാസം സംഭവിക്കാം.

കൂടാതെ വ്യായാമം, കാലാവസ്ഥ തുടങ്ങിയ ഘടകങ്ങൾ ഇതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ശരീരത്തിന് ആവശ്യമായതിലും കൂടുതൽ വെള്ളം കുടിച്ചാൽ വൃക്കകൾക്ക് അത് കൃത്യമായി പ്രവർത്തിക്കാൻ കഴിയാതെ വരുന്നു. ഇത് വാട്ടര്‍ ഇന്‍ടോക്‌സിക്കേഷനിലേക്ക് വഴിവെക്കുന്നു.

സോഡിയത്തിൻ്റെ കുറവ്

അമിതമായി വെള്ളം കുടിക്കുന്നത് മൂലം രക്തത്തിലെ സോഡിയത്തിൻ്റെ അളവ് ഗണ്യമായി കുറയുന്നതിനെയാണ് ഹൈപ്പോനാട്രീമിയഎന്ന് വിളിക്കുന്നത്. അമിതമായി വെള്ളം കുടിക്കുന്നത് മൂലം ശരീരത്തിലെ സോഡിയത്തിൻ്റെ ബാലൻസ് തെറ്റുന്ന അവസ്ഥ ഉണ്ടാകുന്നു. ഇത് തലച്ചോറിലെ കോശങ്ങളെ വരെ ബാധിക്കുമെന്നും ആരോഗ്യവിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.

പ്രധാന ലക്ഷണങ്ങൾ

ഓക്കാനം, ഛർദി, ശക്തമായ തലവേദന, തലചുറ്റൽ, ആശയക്കുഴപ്പം, ക്ഷീണം, എന്നിവയാണ് വാട്ടര്‍ ഇന്‍ടോക്‌സിക്കേഷന്‍ പ്രധാന ലക്ഷണങ്ങൾ.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദാഹം മാത്രം വെള്ളം കുടിക്കുക. ഓരോരുത്തരുടെയും ശരീരഭാരം, കാലാവസ്ഥ, അധ്വാനം എന്നിവ അനുസരിച്ച് വെള്ളം കുടിക്കുന്നതിൽ മാറ്റം വരാം. മേൽ പറഞ്ഞ ലക്ഷണങ്ങൾ അവഗണിക്കരുത്, ഡോക്ടറെ കാണുന്നതിൽ വിമുഖതയും കാണിക്കരുത്. ശരിയായ അളവിൽ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്, പക്ഷേ അമിതമായത് എന്തോ അത് എല്ലായ്‌പ്പോഴും അപകടകരമാണ് എന്നതും മനസിലാക്കണം.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img