മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: പ്രദേശത്ത് കഡാവര്‍ നായ്ക്കളെ എത്തിച്ച് തിരച്ചില്‍; പരുക്കേറ്റ് ചികിത്സയിലുള്ള 10 പേരുടെ നില ഗുരുതരം

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്‌ഫോടനത്തില്‍, മരിച്ചവരില്‍ അഞ്ച് പേരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷമാണ് മൃതദേഹങ്ങള്‍ കൈമാറിയത്. പതിമൂന്ന് പേര്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. പരുക്കേറ്റവരില്‍ 13 പേരില്‍ പത്ത് പേരുടെ നില അതീവ ഗുരുതരമാണ്. രണ്ട് പേര്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. കാണാതായവര്‍ക്കുള്ള തിരച്ചില്‍ അല്‍പസമയത്തിനകം പുനരാരംഭിക്കും. കഡാവര്‍ നായ്ക്കളെ എത്തിച്ച് ഉള്‍പ്പടെ പരിശോധന നടത്തും. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തും.

മൃതദേഹ ഭാഗങ്ങളുടെ ഡിഎന്‍എ പരിശോധനയും ഇന്ന് നടക്കും. അപകടത്തില്‍ മജിസിറ്റീരിയല്‍ അന്വേണത്തിന് ഉത്തരവുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികളെടുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുമുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രം രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ ജില്ലാ ഭരണകൂടത്തിന് സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ അനുവദിച്ചു.

Hot this week

“അത് ചെയ്താല്‍, ഇറാനെ തകര്‍ക്കാതെ ഒരു കരാറിലെത്താന്‍ കഴിയില്ല”; പ്രകോപനപരമായ പരാമര്‍ശവുമായി ട്രംപ്

ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കാലാവധി നീട്ടിയതായി അറിയിച്ചതിനു പിന്നാലെ പ്രകോപനപരമായ ട്രൂത്ത് സോഷ്യല്‍...

പരിശുദ്ധാത്മാവിന്റെ അഭിഷേകം മറ്റുള്ളവരുടെ വേദനകളിൽ ഇടപെടാനും ലോകത്തിന് വെളിച്ചമായി മാറാനുമുള്ള ജീവിതശൈലിയാണെന്ന് റവ. ജെയിംസ് കെ. ജോൺ

പരിശുദ്ധാത്മാവിന്റെ അഭിഷേകം എന്നത് കേവലം ഒരു അനുഭവമല്ല, മറിച്ച് മറ്റുള്ളവരുടെ വേദനകളിൽ...

സാഹിത്യവും പൊതുസേവനവും കോർത്തിണക്കി ലഫ്. ഗവർണർ ഗസാല ഹാഷ്മിയുടെ ‘ലിറ്ററേച്ചർ & ഗവൺമെന്റ്’ പര്യടനത്തിന് തുടക്കം

വെർജീനിയ ലഫ്റ്റനന്റ് ഗവർണർ ഗസാല ഹാഷ്മിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ലിറ്ററേച്ചർ &...

വേൾഡ് മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ പ്രൊവിൻസ് നടത്തിയ “ടാലെന്റ്റ്സ് ഓഫ് ടെക്സാസ്”  ഷോ വൻ വിജയമായി

ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ധന ശേഖരണാർത്ഥം വേൾഡ് മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ പ്രൊവിൻസ്...

കാലാനുസൃത ഭരണപരിഷ്‌കരണങ്ങൾക്ക് കെ.എച്ച്.എൻ.എ ബൈലോ കമ്മിറ്റി രൂപീകരിച്ചു

വടക്കേ അമേരിക്കയിലെ ഹിന്ദു സമൂഹത്തിന്റെ സാംസ്‌കാരിക പൈതൃകവും സാമൂഹിക ഐക്യവും ശക്തിപ്പെടുത്തുന്നതിനായി...

Topics

“അത് ചെയ്താല്‍, ഇറാനെ തകര്‍ക്കാതെ ഒരു കരാറിലെത്താന്‍ കഴിയില്ല”; പ്രകോപനപരമായ പരാമര്‍ശവുമായി ട്രംപ്

ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കാലാവധി നീട്ടിയതായി അറിയിച്ചതിനു പിന്നാലെ പ്രകോപനപരമായ ട്രൂത്ത് സോഷ്യല്‍...

സാഹിത്യവും പൊതുസേവനവും കോർത്തിണക്കി ലഫ്. ഗവർണർ ഗസാല ഹാഷ്മിയുടെ ‘ലിറ്ററേച്ചർ & ഗവൺമെന്റ്’ പര്യടനത്തിന് തുടക്കം

വെർജീനിയ ലഫ്റ്റനന്റ് ഗവർണർ ഗസാല ഹാഷ്മിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ലിറ്ററേച്ചർ &...

വേൾഡ് മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ പ്രൊവിൻസ് നടത്തിയ “ടാലെന്റ്റ്സ് ഓഫ് ടെക്സാസ്”  ഷോ വൻ വിജയമായി

ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ധന ശേഖരണാർത്ഥം വേൾഡ് മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ പ്രൊവിൻസ്...

കാലാനുസൃത ഭരണപരിഷ്‌കരണങ്ങൾക്ക് കെ.എച്ച്.എൻ.എ ബൈലോ കമ്മിറ്റി രൂപീകരിച്ചു

വടക്കേ അമേരിക്കയിലെ ഹിന്ദു സമൂഹത്തിന്റെ സാംസ്‌കാരിക പൈതൃകവും സാമൂഹിക ഐക്യവും ശക്തിപ്പെടുത്തുന്നതിനായി...

സ്ഥിരനിക്ഷേപ പലിശ നിരക്കുകൾ പുതുക്കി ശ്രീറാം ഫിനാൻസ്

 ശ്രീറാം ഗ്രൂപ്പിന് കീഴിലുള്ള മുൻനിര ധനകാര്യ സ്ഥാപനമായ ശ്രീറാം ഫിനാൻസിന്റെ പുതുക്കിയ...

തൊഴിൽ ലക്ഷ്യമാക്കി ടെക് പരിശീലനം: ഐസിടാക്  ‘ഇൻഡസ്ട്രി റെഡിനെസ്സ് പ്രോഗ്രാമുകളിലേക്ക്’ ഇപ്പോൾ അപേക്ഷിക്കാം

കേരള സർക്കാർ പിന്തുണയോടെ ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിടാക് (ഐ.സി.ടി. അക്കാദമി...

‘വെടിനിര്‍ത്തല്‍ നീട്ടിയത് ഇറാനെതിരെ അപ്രതീക്ഷിത ആക്രമണം നടത്താനുള്ള അമേരിക്കന്‍ തന്ത്രത്തിന്റെ ഭാഗം’; നാവിക ഉപരോധത്തെ സൈനികമായി നേരിടുമെന്ന് ഇറാന്‍

ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കാലാവധി നീട്ടിയെന്ന അമേരിക്കയുടെ പ്രഖ്യാപനത്തെ അവിശ്വസിച്ച് ഇറാന്‍. വെടിനിര്‍ത്തല്‍...
spot_img

Related Articles

Popular Categories

spot_img