‘ലോൺ എടുത്താലും കുഴപ്പമില്ലാ… കൂളാകണം’; സംസ്ഥാനത്ത് വേനലിൽ എ.സി വിൽപ്പനയിൽ വൻ വർധന

ചൂട് വർധിച്ചതോടെ സംസ്ഥാനത്ത് എസി വിൽപ്പനയിൽ വൻ വർധന. കഴിഞ്ഞ വർഷത്തെക്കാൾ 40 ശതമാനത്തിന് മുകളിലാണ് ഇത്തവണ വിൽപ്പന വർധിച്ചത്. കനത്ത ചൂടിൽ എസിയില്ലാതെ ജീവിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് സാധാരണക്കാർ പോലും എ.സി വാങ്ങിക്കാൻ നിർബന്ധിതനാകുന്നത്.

ഒരിക്കൽ ആഢംബരമായി കണ്ടിരുന്ന എയർ കണ്ടിഷനുകൾ ഇന്ന് മലയാളിക്ക് അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞിരിക്കുന്നു. പൊള്ളുന്ന ചൂടിൽ എസിയില്ലാതെ പറ്റില്ലെന്ന അവസ്ഥയാണ് ഓരോ മലയാളിക്കും. ഫാനും കൂളറുമൊന്നും ഇപ്പോഴത്തെ ചൂട് ശമിപ്പിക്കാൻ ഉതകുന്നില്ല. അതിനാൽ പണം ഇത്തിരി ചെലവായാലും ഒരു എസി വാങ്ങാൻ തന്നെയാണ് ഭൂരിഭാഗം ആളുകളുടെയും തീരുമാനം.

രാത്രി സമയത്തേക്കാണ് കൂടുതൽ പേരും എസി വാങ്ങുന്നത്. ഫാനിൻ്റെ ചൂട് കാറ്റ് സഹിക്കാനാകാതെ ഡൈനിങ് ഹാളിലും എന്തിന് വീടിൻ്റെ ടെറസിലും കിടന്നുറങ്ങുന്നവരുണ്ട്. കുട്ടികളെയടക്കം കരുതിയാണ് പലരും എ.സി വാങ്ങുന്നതും.

ലോൺ എടുത്തും ഇഎംഐ വഴിയും എസി വാങ്ങുന്നവരുമുണ്ട്. ബഡ്ജറ്റ് ഫ്രണ്ട്ലിയായുള്ള എസിക്കാണ് ആവശ്യക്കാർ ഏറെയും. ഇൻവെർട്ടർ എസി പോലുള്ള വൈദ്യുതി കൂടുതൽ ലാഭിക്കുന്ന എസികൾ വാങ്ങാനും ആളുകൾ താൽപ്പര്യപ്പെടുന്നുണ്ട്.

എസി സ്ഥാപിച്ച ഇന്ത്യൻ വീടുകളുടെ എണ്ണം 9 മടങ്ങായി വർധിച്ചേക്കുമെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. 2027നുള്ളിൽ രാജ്യത്തെ എസി വിപണിയിൽ 19 ശതമാനം വർധനയുണ്ടാകും. ഈ ചൂട് കാലത്ത് ലോണെടുത്തായാലും എസി വാങ്ങിക്കേണ്ട അവസ്ഥയിലാണ് ഓരോ മലയാളിയും.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img