മൊജ്തബ ഖമനേയിയുടെ മുഖത്തും ചുണ്ടിനും ഗുരുതര പരിക്ക്, കൃത്രിമ കാൽ വയ്ക്കാൻ നീക്കമെന്ന് സൂചന; റിപ്പോർട്ട് പുറത്തു വിട്ട് അന്താരാഷ്ട്ര മാധ്യമങ്ങൾ

ഫെബ്രുവരി 28-ന് ടെഹ്‌റാനിലെ പരമോന്നത നേതാവിന്‍റെ കോമ്പൗണ്ടിൽ നടന്ന വ്യോമാക്രമണത്തിൽ മൊജ്തബ ഖമനേയി മരിച്ചിട്ടില്ലെന്നും എന്നാൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുകൾ. ന്യൂയോർക്ക് ടൈംസ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തിന്‍റെ മുഖത്തിനും ചുണ്ടിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അതിനാൽ, അദ്ദേഹത്തിന് പ്ലാസ്റ്റിക് സർജറി ആവശ്യമായി വരുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇതിന് പുറമേ, മൊജ്തബ ഖമനേയിയുടെ കൈകൾക്കും കാലുകൾക്കും ഗുരുതരമായ പരിക്കുകൾ സംഭവിച്ചിട്ടുള്ളതായും റിപ്പോർട്ടുകളുണ്ട്. ഒരു കാലിൽ മൂന്ന് തവണ ശസ്ത്രക്രിയ നടത്തിയതായും ഇപ്പോൾ കൃത്രിമ കാൽ വെച്ചുപിടിപ്പിക്കാൻ കാത്തിരിക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ ഒരു കൈക്കും ശസ്ത്രക്രിയ നടത്തിയിരുന്നു.

അതേസമയം, ഗുരുതരമായ പരിക്കുകൾക്കിടയിലും അദ്ദേഹം ബോധവാനായി തുടരുകയും ഭരണ കാര്യങ്ങളിൽ കൃത്യമായ ഇടപെടലുകൾ നടത്തുന്നതായും നിലവിൽ സുരക്ഷാ കാരണങ്ങളാലാണ് പൊതുവേദികളിൽ നിന്നും അദ്ദേഹം വിട്ടുനിൽക്കുന്നെന്നും ഇറാനിലെ മുതിർന്ന ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് വ്യക്തമാക്കിയതായും റിപ്പോർട്ടിലുണ്ട്.

മൊജ്തബയ്ക്കുള്ള സന്ദേശങ്ങൾ കവറുകളിലാക്കി പല ആളുകൾ കൈമാറിയാണ് ലക്ഷ്യ സ്ഥാനത്തെത്തുന്നത്. പ്രതികരണങ്ങൾ തിരിച്ചും ഇത്തരത്തിൽ തന്നെയാണ് കൈമാറുന്നത്. സുരക്ഷ ഭീഷണി ഭയന്ന് മുതിർന്ന ഉദ്യോഗസ്ഥർ പോലും മൊജ്തബയുമായി അകലം പാലിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. അതുകൊണ്ടു തന്നെ, നിലവിൽ കേന്ദ്രീകൃത സംവിധാനത്തിൽ നിന്നും മാറി ഇപ്പോൾ സൈനിക കമാൻഡർമാരാണ് നയതന്ത്രം, ദേശീയ സുരക്ഷ, സൈനിക നീക്കങ്ങൾ എന്നിവയിൽ നിർണായക തീരുമാനങ്ങളെടുക്കുന്നത്.

അതേസമയം, പുതിയ സൈനിക കമാൻഡർമാരുടെ കടന്നു വരവ് ഇറാനിലെ രാഷ്ട്രീയ ശ്രേണിയേയും മാറ്റിയിട്ടുണ്ട്. മസൂദ് പെസഷ്കിയാനും അബ്ബാസ് അരഗ്ച്ചിയുമടക്കമുള്ള നേതാക്കൾ നയതന്ത്ര വിഷയങ്ങളിൽ നിന്നും മാറ്റി നിർത്തപ്പെടുന്നതായും വിവരമുണ്ട്. ഹോർമുസിൽ യുഎസ് ഉപരോധം തുടരുന്നതിനിടെ യുഎസുമായുള്ള ചർച്ചകളിൽ നിന്നും സൈനിക എതിർപ്പിനെ തുടർന്ന് ഇറാൻ പിന്‍മാറിയതോടെ ചർച്ച പരാജയപ്പെട്ടിരുന്നു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img