വരിക്കാരുടെ എണ്ണത്തില്‍ വി തുടര്‍ച്ചയായ രണ്ടാം മാസവും വര്‍ധനവ് കൈവരിച്ചെന്ന് ട്രായ് കണക്കുകള്‍

വരിക്കാരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ രണ്ടാം മാസവും ടെലികോം സേവനദാതാക്കളായ വി വര്‍ധനവ് കൈവരിച്ചതായി ട്രായ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 

2026 മാര്‍ച്ചിലെ റിപ്പോര്‍ട്ട് പ്രകാരം വോഡഫോണ്‍ ഐഡിയ 1,02,899 വരിക്കാരെ കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ 21,927 വരിക്കാരുടെ വര്‍ദ്ധനവിന് പിന്നാലെയാണിത്. കമ്പനിയുടെ വരിക്കാരുടെ അടിത്തറ സ്ഥിരത കൈവരിക്കുന്നതിന്‍റെ പ്രാഥമിക സൂചനയായാണ് ഈ വളര്‍ച്ചയെ വിലയിരുത്തുന്നത്.

കമ്പനി മാര്‍ച്ച് മാസത്തില്‍ 1,92,211 ഗ്രാമീണ വരിക്കാരെ കൂട്ടിച്ചേര്‍ത്തു. 

കേരളത്തിലെ മാത്രം സ്ഥിതി പരിശോധിച്ചാല്‍  മാര്‍ച്ച് മാസത്തില്‍ 27,082 വരിക്കാരെയാണ് കൂട്ടിച്ചേര്‍ത്തത്. മറ്റ് 14 സര്‍ക്കിളുകളിലും മികച്ച രീതിയില്‍ ഉപഭോക്താക്കളെ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. വി ശൃംഖല വിപുലീകരണത്തിനായി നടത്തുന്ന നിക്ഷേപങ്ങളും മാറിക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ വളര്‍ത്തിയെടുക്കുന്ന  തന്ത്രങ്ങളുമാണ് ഈ വളര്‍ച്ചയ്ക്ക് കാരണം.   

പരിധിയില്ലാതെ 4ജി ഡാറ്റ ലഭ്യമാക്കുന്ന നോണ്സ്റ്റോപ് ഹീറോ, പകുതി ദിവസം പരിധിയില്ലാതെ 4ജി ലഭ്യമാക്കുന്ന സൂപ്പര്‍ ഹീറോ, നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന 5ജി വിന്യാസം തുടങ്ങിയവയ്ക്ക് ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിത്തുടങ്ങിയിട്ടുണ്ട്.

അടുത്തിടെ 90 നഗരങ്ങളിലേക്ക് കൂടി 5ജി വിപുലീകരിക്കുന്നതായി വി പ്രഖ്യാപിച്ചതോടെ മെയ് മാസത്തോടെ വിയുടെ 5ജി സേവനങ്ങള്‍ 133 നഗരങ്ങളിലെത്തും.

കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന വളര്‍ച്ചാ പ്രവണത അടിവരയിട്ടുകൊണ്ട് ഫെബ്രുവരിയില്‍ 15 സര്‍ക്കിളുകളിലായി വി വരിക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു.

വിശദമായ കണക്കുകള്‍ക്കായി ട്രായ് റിപ്പോര്‍ട്ട്: https://trai.gov.in/sites/default/files/2026-04/Press%20Release%20March%202026%20English%20signed.pdf

Hot this week

എബോള വൈറസ് വ്യാപനം; കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി, 24 മണിക്കൂർ നിരീക്ഷണം

എബോള വൈറസ് ബാധ വ്യാപനവുമായി ബന്ധപ്പെട്ട് കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ...

വർധിച്ച ഇന്ധന ആവശ്യകത; വിതരണ ശൃംഖല ശക്തിപ്പെടുത്തി ബിപിസിഎൽ

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ ചെറുകിട നഗരങ്ങളിലും പ്രാദേശിക...

വിദേശത്ത് ജനിച്ച് യുഎസ് പൗരത്വമെടുത്തവർക്ക് ജനപ്രതിനിധികളാകുന്നതിൽ വിലക്ക്; നിർദ്ദേശത്തിനെതിരെ ശക്തമായ പ്രതിഷേധം

അമേരിക്കയിൽ വിദേശത്ത് ജനിച്ച് പിന്നീട് പൗരത്വം നേടിയവർക്ക് കോൺഗ്രസ് അംഗങ്ങളോ ജഡ്ജിമാരോ...

മെമ്മോറിയൽ ഡേ വാരാന്ത്യം: ജലാശയങ്ങളിൽ ജാഗ്രത പാലിക്കാൻ സൗത്ത് ഫ്ലോറിഡ സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്

അമേരിക്കയിലെ മെമ്മോറിയൽ ഡേ നീണ്ട വാരാന്ത്യത്തോടനുബന്ധിച്ച് ബീച്ചുകളിലും മറ്റ് ജലാശയങ്ങളിലും ജനത്തിരക്ക്...

മരുന്ന് നൽകാൻ സിര കണ്ടെത്താനായില്ല; യുഎസിൽ പ്രതിയുടെ വധശിക്ഷ തടഞ്ഞു, ഒരു വർഷത്തേക്ക് ഇളവ്

അമേരിക്കയിലെ ടെന്നസിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ ശരീരത്തിൽ മരുന്ന് കുത്തിവെക്കാനുള്ള സിര...

Topics

യുഎസ് സർജൻ ജനറൽ സ്ഥാനാർത്ഥി നിക്കോൾ സഫിയർ നികുതി വെട്ടിപ്പ് വിവാദത്തിൽ; ‘വ്യാജ കർഷക’യെന്ന് ആക്ഷേപം

ഡൊണാൾഡ് ട്രംപിന്റെ സർജൻ ജനറൽ സ്ഥാനാർത്ഥിയായ ഡോ. നിക്കോൾ സഫിയർ കർഷകർക്കായുള്ള...

HPF കൺവൻഷൻ മേയ് 29, 30 തീയതികളിൽ

ഹൂസ്റ്റൺ പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ (HPF) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “HPF കൺവൻഷൻ” മേയ്...

കെ.എച്ച്.എൻ.എ വനിതാ ഫോറം

വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദു സമൂഹത്തിലെ വനിതകളെ കൂടുതൽ സജീവമായി സംഘടനാപ്രവർത്തനങ്ങളിലേക്ക്...
spot_img

Related Articles

Popular Categories

spot_img