‘വലിയ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെയാണ് വധശ്രമം ഉണ്ടാകാറുള്ളത്; സീക്രട്ട് സര്‍വീസിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല’; ഡോണള്‍ഡ് ട്രംപ്

താന്‍ പങ്കെടുത്ത പരിപാടിയില്‍ വെടിവെപ്പ് നടന്നതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ഡോണള്‍ഡ് ട്രംപ്. കാലിഫോര്‍ണിയയില്‍ നിന്നുള്ള 31-കാരനായ കോള്‍ ടോമസ് അലന്‍ ആണ് അക്രമിയെന്ന് ട്രംപ് സ്ഥിരീകരിച്ചു. അക്രമി 45 മീറ്റര്‍ അകലെയാണ് വെടിയുതിര്‍ത്തതെന്നും അത്താഴ വിരുന്ന് നടന്ന ഹാളില്‍ നിന്നും ഏറെ അകലെയായിരുന്നുവെന്നും ട്രംപ് പറഞ്ഞു.

വിരുന്നു നടന്ന സ്ഥലത്തേക്ക് ആയുധവുമായി അക്രമിയെത്തിയത് എങ്ങനെയെന്ന് വ്യക്തമല്ലെന്നാണ് ട്രംപ് പറയുന്നത്. സീക്രട്ട് സര്‍വീസിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. വേദിയില്‍ നിന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ എല്ലാവരേയും അതിവേഗം ഒഴിപ്പിച്ചു – ട്രംപ് വ്യക്തമാക്കി.വലിയ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെയാണ് വധശ്രമം ഉണ്ടാകാറുള്ളതെന്നും ട്രംപ് പറഞ്ഞു. ആരെയും നിയമം കൈയിലെടുക്കാന്‍ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.വൈറ്റ്ഹൗസ് കറസ്പോണ്ടന്‍സിന്റെ അത്താഴ വിരുന്നിടെ, വാഷിങ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലിന്റെ ബാള്‍റൂമിന് പുറത്താണ് വെടിവെപ്പ് ഉണ്ടായത്.ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരുക്കേറ്റു. പിന്നാലെ ട്രംപിനെ സുരക്ഷിതയിടത്തേക്ക് മാറ്റി. തോക്കുധാരി സുരക്ഷാപരിശോധന മറികടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിവച്ചയാള്‍ കസ്റ്റഡിയിലെന്ന് എഫ്ബിഐ വ്യക്തമാക്കി. പ്രഥമവനിതയും കാബിനറ്റ് അംഗങ്ങളും സുരക്ഷിതരെന്നും ട്രംപ് പറയുന്നു.അക്രമി ഹില്‍ട്ടണ്‍ ഹോട്ടലില്‍ മുറിയെടുത്തിരുന്നുവെന്ന് വാഷിങ്ടണ്‍ ഡി സി പൊലീസ് മേധാവി ജെഫ്രി കരോള്‍ പറഞ്ഞു. അക്രമി താമസിച്ച മുറി സീല്‍ ചെയ്തുവെന്നും അകത്ത് എന്തെല്ലാം ഉണ്ടെന്ന് പരിശോധിക്കുമെന്നും പൊലീസ് മേധാവി വ്യക്തമാക്കി. അക്രമിക്കൊപ്പം മറ്റാരും ഉണ്ടായിരുന്നില്ലെന്നും ജെഫ്രി കരോള്‍ വ്യക്തമാക്കി.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img