ഹിമാലയത്തിൽ മഞ്ഞുരുകുന്നു; ഏഷ്യൻ രാജ്യങ്ങൾ ജലപ്രതിസന്ധിയിലേയ്ക്ക്

ഏഷ്യയിലെ ജലത്തിൻ്റെ ഉറവിടമെന്ന് വിശേഷിപ്പിക്കുന്ന ഹിമാലയൻ മലനിരകൾ കടുത്ത വരൾച്ചയിലേക്കെന്ന് റിപ്പോർട്ട്. അഫ്ഗാനിസ്ഥാൻ മുതൽ മ്യാൻമർ വരെ നീളുന്ന ഹിന്ദുക്കുഷ് ഹിമാലയൻ മേഖലയിലെ മഞ്ഞുപാളികളുടെ അളവ് കഴിഞ്ഞ 23 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതായാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.

ഇത് ഏഷ്യയിലെ ഏകദേശം ഇരുനൂറ് കോടി ജനങ്ങളുടെ ജീവിതത്തെ ബാധിക്കുമെന്നും, ലോകം വലിയൊരു ജലപ്രതിസന്ധിക്ക് കാരണമായേക്കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. കാഠ്മണ്ഡു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻ്റർനാഷണൽ സെൻ്റർ ഫോർ ഇൻ്റർഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെൻ്റ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

2025 നവംബർ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ മഞ്ഞുപാളികളുടെ സാന്നിധ്യം ശരാശരിയേക്കാൾ 27.8 ശതമാനം കുറഞ്ഞതായാണ് കണ്ടെത്തൽ. ഹിന്ദുക്കുഷ് ഹിമാലയത്തിൽ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ ശൈത്യകാല മഞ്ഞ് രേഖപ്പെടുത്തി. മഞ്ഞുവീഴ്ചയുടെ നിലനിൽപ്പ് ശരാശരിയേക്കാൾ 27.8 ശതമാനം കുറഞ്ഞു. കാബൂൾ മുതൽ കൊൽക്കത്ത വരെയുള്ള നഗരങ്ങളിലെ കുടിവെള്ളത്തിനും കൃഷിക്കും ജലവൈദ്യുത പദ്ധതികൾക്കും ഈ ജലമാണ് പ്രധാന സ്രോതസ്സ്.

മെകോങ് നദീതടത്തിൽ 59.5 ശതമാനത്തിൻ്റെയും തിബറ്റൻ പീഠഭൂമിയിൽ 47.4 ശതമാനത്തിൻ്റെയും കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യെല്ലോ റിവർ, ആമു ദര്യ നദീതടങ്ങളിലും വലിയ തോതിൽ കുറവുണ്ടായി. എന്നാൽ ഇന്ത്യയ്ക്ക് നേരിയ ആശ്വാസമായി ഗംഗാ നദീതടത്തിൽ ഇത്തവണ മഞ്ഞുപാളികളുടെ സാന്നിധ്യം സാധാരണയേക്കാൾ 16.3 ശതമാനം അധികമാണ്.

ഇത് ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിൽ താൽക്കാലിക ആശ്വാസം നൽകിയേക്കും. ഇത് തുടർച്ചയായ നാലാം വർഷമാണ് ഹിമാലയത്തിൽ മഞ്ഞിൻ്റെ അളവ് ശരാശരിയേക്കാൾ താഴെയാകുന്നത്. 2003-ന് ശേഷം 14 ശൈത്യകാലങ്ങളിലും ഇതേ അവസ്ഥയുണ്ടായി.

Hot this week

‘രാജ്യത്ത് ഇന്ധനക്ഷാമം ഇല്ല; പരിഭ്രാന്തരായി വാങ്ങി കൂട്ടേണ്ട ആവശ്യമില്ല’; കേന്ദ്രസർക്കാർ

രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. ആവശ്യമായ ക്രൂഡോയിലും ഇന്ധനവും നിലവിൽ...

ഫൊക്കാന ടീം ഇന്റഗ്രിറ്റി അംഗങ്ങൾക്ക് വാഷിംഗ്ടണിൽ ഉജ്വല സ്വീകരണം

ഫൊക്കാനക്ക് പുതിയ കാഴ്‌ചപ്പാടും   മലയാളി സമൂഹത്തിൽ മാറ്റങ്ങൾക്ക്  കാരണമാകുന്ന മികച്ച...

ന്യൂ മെക്സിക്കോയിൽ അജ്ഞാത വസ്തു ശ്വസിച്ച് മൂന്ന് മരണം; 18 രക്ഷാപ്രവർത്തകർ നിരീക്ഷണത്തിൽ

അമേരിക്കയിലെ ന്യൂ മെക്സിക്കോയിലുള്ള ഒരു വീട്ടിൽ അജ്ഞാത രാസവസ്തുവുമായി സമ്പർക്കത്തിലായതിനെ തുടർന്ന്...

അഡ്വാൻസ്ഡ് AI മോഡലുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ട്രംപ് സർക്കാർ

നിർമ്മിത ബുദ്ധി (AI) മേഖലയിലെ അതിവേഗ വളർച്ചയും സുരക്ഷാ ഭീഷണികളും കണക്കിലെടുത്ത്,...

Topics

കാലിഫോർണിയയിൽ മൗണ്ടൻ ലയണുകൾ ജനങ്ങൾക്ക് ഭീഷണി: ജാഗ്രതാ നിർദ്ദേശം

വടക്കൻ കാലിഫോർണിയയിലെ ലാസ്സൻ കൗണ്ടിയിൽ  മൗണ്ടൻ ലയണുകളുടെ (ഒരു തരം കാട്ടുപൂച്ചകൾ/സിംഹങ്ങൾ)...

ജീവനക്കാരെ വെട്ടിക്കുറച്ച് മെറ്റ; ലോകവ്യാപകമായി 8,000 തൊഴിലുകൾക്ക് തിരിച്ചടി

മെയ് 20 – മെറ്റ കമ്പനിയിൽ ലോകവ്യാപകമായി ഏകദേശം 8,000 ജീവനക്കാരെ...

അമാനുഷ്യ ബ്രഹ്മാണ്ട കഥയിൽ ജമീന്ദാറായി നായക വേഷത്തിൽ റഹ്മാൻ 

' എവർഗ്രീൻ സ്റ്റാർ ' റഹ്മാൻ നായകനാവുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത തമിഴ് സിനിമയുടെ ഷൂട്ടിങ്...
spot_img

Related Articles

Popular Categories

spot_img