വൈദ്യുതി പ്രതിസന്ധി: റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയ വ്യവസ്ഥ പ്രകാരം വൈദ്യുതി വാങ്ങാന്‍ ആകില്ലെന്ന് കെഎസ്ഇബി

റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയ വ്യവസ്ഥ പ്രകാരം വൈദ്യുതി വാങ്ങാന്‍ ആകില്ലെന്ന് കെഎസ്ഇബി. ‘DAY AHEAD MARKET”വ്യവസ്ഥയില്‍ വൈദ്യുതി ലഭ്യമല്ലെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. പ്രതിസന്ധി പരിഹരിക്കാന്‍ മൂന്ന് സ്വകാര്യ വൈദ്യുതി ഉത്പാദകരെ സമീപിക്കാന്‍ കെഎസ്ഇബി നീക്കം നടത്തുകയാണ്. കേന്ദ്രത്തില്‍നിന്ന് 150 മെഗാ വാട്ട് വൈദ്യുതി ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് ബോര്‍ഡ്. പ്രതിസന്ധിയില്‍ കോര്‍ കമ്മിറ്റി ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് തീരുമാനം.

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം പ്രതിദിനം കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് കോര്‍കമ്മിറ്റി ചേര്‍ന്ന് പ്രതിസന്ധിയുടെ നിലവിലെ സ്ഥിതി വിലയിരുത്തിയത്. നാളെയും ഉന്നതതല യോഗം ചേരും. വൈദ്യുതി വാങ്ങുന്നതിലേക്കായി മൂന്ന് സ്വകാര്യ വൈദ്യുതി ഉത്പാദകരെ കെഎസ്ഇബി കണ്ടെത്തിയിട്ടുണ്ട്. റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച പത്തു രൂപയില്‍ താഴെ നിരക്കില്‍ ഇവരില്‍നിന്ന് വൈദ്യുതി ലഭ്യമാക്കാന്‍ ആകുമോ എന്നതാണ് കെഎസ്ഇബി പരിശോധിക്കുന്നത്. കേന്ദ്രത്തില്‍നിന്ന് 150 മെഗാ വാട്ട് വൈദ്യുതി ലഭിക്കുമെനും കെഎസ്ഇബി പ്രതീക്ഷിക്കുന്നു. വേനല്‍ മഴ ലഭിച്ചാല്‍ പ്രതിസന്ധി ഒഴിവാക്കാന്‍ ആകും എന്ന് വിലയിരുത്തലിലാണ് കെഎസ്ഇബി.

പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിത വൈദ്യുതി നിയന്ത്രണവുംകെഎസ്ഇബിയുടെ ആലോചനയിലുണ്ട്. പീക്ക് ലോഡ് മാനേജ്‌മെന്റ് ‘എന്ന പേരില്‍ ഉപഭോക്താക്കളെ എസ്എംഎസ് മുഖേന മുന്‍കൂട്ടി അറിയിച്ച് 15 മിനിറ്റ് മുതല്‍ അരമണിക്കൂര്‍വരെയുള്ള നിയന്ത്രണമാണ് കെഎസ്ഇബി തീരുമാനിച്ചിരിക്കുന്നത്.

Hot this week

മെലനിക്കിരിക്കട്ടെ മെലഡി; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലനിക്ക് മെലഡി മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന്...

‘KSRTCയിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര, ടിക്കറ്റ് ചാർജ് സർക്കാർ നൽകണം, ഒരു മാസം 80 കോടിയുടെ കുറവുണ്ടാകും’; തോമസ് ഐസക്

വി ഡി സതീശൻ സർക്കാരിന് കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ...

മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ്...

Topics

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷനും ‘ദിൽ സെ’യും കൈകോർക്കുന്നു

കളിമൈതാനങ്ങളിൽ നാളെയുടെ കായികപ്രതിഭകൾക്ക് പൂർണ്ണ സുരക്ഷയും മികച്ച മാനസികാരോഗ്യവും ഉറപ്പാക്കുക എന്ന...

വി. ഡി. സതീശൻ്റെ നേതൃത്വം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം; ആശംസകളുമായി മാർത്തോമ്മാ മെത്രാപ്പോലിത്ത

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ...

സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ

 അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ...
spot_img

Related Articles

Popular Categories

spot_img