സത്യനായി ദിനേഷ് പ്രഭാകർ, രമ്യയായി കൃഷ്ണപ്രഭ; ‘ദൃഢം’ ക്യാരക്ടർ വീഡിയോകൾ പുറത്ത്

മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗം വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്ന ‘ദൃഢം’ സിനിമയിലെ പുതിയ ക്യാരക്ടർ വീഡിയോകൾ പുറത്ത്. ചിത്രത്തിൽ സത്യൻ എം എന്ന കഥാപാത്രമായെത്തുന്ന ദിനേഷ് പ്രഭാകറിന്റെയും രമ്യ സുരേന്ദ്രൻ എന്ന കഥാപാത്രമായെത്തുന്ന കൃഷ്ണപ്രഭയുടേയും വീഡിയോകളാണ് പുറത്തുവിട്ടിരിക്കുന്നത്. മെയ് ഏട്ടിനാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

കുഴിനിലം എന്നൊരു നാട്ടിൻപുറത്തെ പൊലീസ് സ്റ്റേഷനിൽ വിജയ് രാധാകൃഷ്ണൻ എന്ന പുതിയ എസ്ഐ ചാർജെടുക്കുന്നതും താൻ ഏറെ ആഗ്രഹിച്ച ജോലിയിൽ വലിയ ആത്മവിശ്വാസത്തോടെ പ്രവേശിക്കുന്ന അയാള്‍ സ്റ്റേഷനിൽ തീരെ പ്രതീക്ഷിക്കാത്ത ഒട്ടേറെ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നതും തുടര്‍ സംഭവങ്ങളുമാണ് നവാഗതനായ മാർട്ടിൻ ജോസഫ് ഒരുക്കുന്ന സിനിമയുടെ ഇതിവൃത്തം. അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ ട്രെയ്‌ലർ ശ്രദ്ധ നേടിയിരുന്നു.

‘കൊറോണ പേപ്പേഴ്സി’നും ‘വേല’യ്ക്കും ശേഷം വീണ്ടും വേറിട്ട ഒരു പൊലീസ് കഥാപാത്രമായി ഷെയ്ൻ എത്തുന്ന ചിത്രമാണിത്. എസ്ഐ വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രമായാണ് ഷെയ്ൻ എത്തുന്നത്. ഷോബി തിലകൻ, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗ്ഗീസ്, ജോജി കെ ജോൺ, ബിട്ടോ ഡേവിസ്, അഭിഷേക് രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഒരുമിക്കുന്നുണ്ട്.

ഇ ഫോർ എക്സ്പെരിമെന്റ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്നാണ് ചിത്രം പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നത്. മുകേഷ് ആർ മെഹ്ത, സി.വി. സാരഥി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ ചേർന്നാണ്. നവാഗതനായ മാർട്ടിൻ ജോസഫാണ് സംവിധാനം.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കറ്റീന ജീത്തു, ഛായാഗ്രഹണം: പി.എം. ഉണ്ണികൃഷ്ണൻ, എഡിറ്റർ: വിനായക്, സംഗീത സംവിധാനം: ശ്രീരാഗ് സജി, സൗണ്ട് ഡിസൈനർ: രാഹുൽ ജോസഫ്, സെത് എം ജേക്കബ്, സൗണ്ട് മിക്സ്: ജിതിൻ ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, അസിസ്റ്റന്‍റ് ഡയറക്ടർ: അധിര രഘുനാഥൻ, അസ്സോസിയേറ്റ് ഡയറക്ടർ: ക്യാത്തി ജീത്തു, അനൂപ് കെ.എസ്, ചീഫ് അസ്സോസിയേറ്റ് സിനിമാറ്റോഗ്രാഫർ: അരവിന്ദ് ബാബു, മേക്കപ്പ്: രതീഷ് വിജയൻ, ആക്ഷൻ ഡയറക്ടർ: മഹേഷ് മാത്യു, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, വിഎഫ്എക്സ് ഡയറക്ടർ: ടോണി മാഗ്മിത്ത്, ഡിഐ കളറിസ്റ്റ്: ലിജു പ്രഭാകർ, കോസ്റ്റ്യൂം ഡിസൈനർ: ലേഖ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അമരേഷ് കുമാർ, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻ: ടെൻ പോയിന്റ്, മാർക്കറ്റിങ്: ടിംഗ്, പിആർഒ: ആതിര ദിൽജിത്ത്.

Hot this week

വി. ഡി. സതീശൻ്റെ നേതൃത്വം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം; ആശംസകളുമായി മാർത്തോമ്മാ മെത്രാപ്പോലിത്ത

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ...

സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ

 അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ...

ഡാളസിൽ എസ്സൻസ് ഫെസ്റ്റ് യുഎസ്എ ’26 മെയ് 30-ന്; ശാസ്ത്ര-സ്വതന്ത്രചിന്താ സെമിനാറിനായി ഒരുക്കങ്ങൾ പൂർത്തിയായി

യുണൈറ്റഡ് സ്റ്റേറ്റ്സിലെ പ്രവാസി മലയാളി സ്വതന്ത്രചിന്തകരുടെ കൂട്ടായ്മയായ 'എസ്സൻസ് ഗ്ലോബൽ' സംഘടിപ്പിക്കുന്ന...

ഗ്രേപ്‌വൈൻ തടാകത്തിലേക്ക് സൈബർട്രക്ക് ഓടിച്ചു; ‘വേഡ് മോഡ്’ പരീക്ഷിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

ടെസ്ലയുടെ സൈബർട്രക്കിലെ “വേഡ് മോഡ്” ഫീച്ചർ പരീക്ഷിക്കാനെന്ന പേരിൽ വാഹനമെടുത്ത് തടാകത്തിലേക്ക്...

സാൻ ഡിയാഗോ മസ്ജിദ് വെടിവെപ്പ്: സുരക്ഷാ ഗാർഡ് കൊല്ലപ്പെട്ടു, ആക്രമണത്തിൽ നടുങ്ങി അമേരിക്ക

 മെയ് 18 ന് അമേരിക്കയിലെ ഇസ്ലാമിക് സെന്റർ ഓഫ് സാൻ ഡിയാഗോയിൽ...

Topics

വി. ഡി. സതീശൻ്റെ നേതൃത്വം കേരള ചരിത്രത്തിൽ പുതിയ അദ്ധ്യായം; ആശംസകളുമായി മാർത്തോമ്മാ മെത്രാപ്പോലിത്ത

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ...

സാൻ ഡിയാഗോയിലെ പള്ളിയിൽ കൂട്ടവെടിവെയ്പ്പ്: ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ നടപടി വേണമെന്ന് നിയമനിർമ്മാതാക്കൾ

 അമേരിക്കയിലെ സാൻ ഡിയാഗോയിലുള്ള ഏറ്റവും വലിയ  ഇസ്‌ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ...

ഡാളസിൽ എസ്സൻസ് ഫെസ്റ്റ് യുഎസ്എ ’26 മെയ് 30-ന്; ശാസ്ത്ര-സ്വതന്ത്രചിന്താ സെമിനാറിനായി ഒരുക്കങ്ങൾ പൂർത്തിയായി

യുണൈറ്റഡ് സ്റ്റേറ്റ്സിലെ പ്രവാസി മലയാളി സ്വതന്ത്രചിന്തകരുടെ കൂട്ടായ്മയായ 'എസ്സൻസ് ഗ്ലോബൽ' സംഘടിപ്പിക്കുന്ന...

ഗ്രേപ്‌വൈൻ തടാകത്തിലേക്ക് സൈബർട്രക്ക് ഓടിച്ചു; ‘വേഡ് മോഡ്’ പരീക്ഷിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

ടെസ്ലയുടെ സൈബർട്രക്കിലെ “വേഡ് മോഡ്” ഫീച്ചർ പരീക്ഷിക്കാനെന്ന പേരിൽ വാഹനമെടുത്ത് തടാകത്തിലേക്ക്...

വേളംകോട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ മൂറോൻ അഭിഷേക കൂദാശ മെയ് 21 മുതൽ

മലബാറിലെ കുടിയേറ്റ വിശ്വാസി സമൂഹത്തിന്റെ ആത്മീയ കേന്ദ്രമായ വേളംകോട് സെന്റ് മേരീസ്...

വയോജന വകുപ്പ് രൂപീകരിച്ച് സർക്കാർ; ഉത്തരവ് പുറത്തിറക്കി

വയോജന വകുപ്പ് രൂപീകരിച്ച് സർക്കാർ. ഉത്തരവ് പുറത്തിറക്കി. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭാ...
spot_img

Related Articles

Popular Categories

spot_img