പ്രതിസന്ധിക്ക് കാരണം കാലാവസ്ഥാ മാറ്റവും വൈദ്യുതി വാഹനങ്ങൾ കൂടിയതും; കെ.കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങില്ലെന്ന് ആവർത്തിച്ച് വൈദ്യുത മന്ത്രി കെ.കൃഷ്ണൻകുട്ടി. സംസ്ഥാനത്ത് ഓവർലോഡ് വരുമ്പോഴുള്ള പ്രതിസന്ധിയാണ് നിലവിലുള്ളത്. വീടുകളിൽ വൈദ്യുതി ഉപയോഗം വൻതോതിൽ വർധിച്ചിട്ടുണ്ട്. വീടുകളിൽ പാതക വാതക ലഭ്യത കുറഞ്ഞതും വൈദ്യുതി വാഹനങ്ങൾ കേരളത്തിൽ കൂടിയതും തിരിച്ചടിയായെന്നും മന്ത്രി പറഞ്ഞു.

സർക്കാർ എല്ലാം കൃത്യമായി ചെയ്തിട്ടുണ്ട്. ഉഷ്ണതരംഗം പ്രതീക്ഷിക്കാതെ എത്തിയത് പ്രതിസന്ധിക്ക് കാരണമായി. കാലവർഷം അനുകൂലമായാൽ നിലവിലെ പ്രതിസന്ധിയുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് വൈദ്യുതി ഉൽപാദനം കൂട്ടിയിട്ടുള്ളതായും മന്ത്രി പറഞ്ഞു.

ഇന്നു മുതൽ ട്രിപ്പിങ് ഉണ്ടാവില്ല. പുറത്തു നിന്നും വൈദ്യുതി ലഭിച്ചു തുടങ്ങിയിട്ടുണ്ട്. പുറത്തു നിന്നും വൈദ്യുതി വാങ്ങുന്ന നടപടി കമ്മീഷൻ വൈകിപ്പിച്ചുവെന്ന വിഷയത്തിൽ പെട്ടെന്ന് തീരുമാനമെടുക്കാനുള്ള ഉത്തരവാദിത്തം കമ്മീഷനുണ്ട്. എന്തുകൊണ്ട് വൈകി എന്നത് പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു. കമ്മീഷന് എതിരായ കാര്യങ്ങൾ പറയേണ്ട രീതിയിൽ പറയുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം , നടപടി വൈകിയത് സംബന്ധിച്ച ചോദ്യങ്ങൾ റെഗുലേറ്ററി കമ്മീഷനോട് ചോദിക്കണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കെഎസ്ഇബിയും റെഗുലേറ്ററി കമ്മീഷനും തമ്മിൽ തർക്കം നിലനിൽക്കുന്നതിനിടെ ഇന്ന് മന്ത്രി കമ്മീഷൻ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പുറത്തു നിന്നും 250 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. കഴിഞ്ഞ എട്ടിന് ഇതുമായി ബന്ധപ്പെട്ട് കെഎസ്ഇബി പെറ്റീഷൻ നൽകിയിരുന്നുവെങ്കിലും 24നാണ് കമ്മീഷൻ ഇതുമായി ബന്ധപ്പെട്ട ഹിയറിങ് നടത്തിയത്. അന്നും അനുമതി ലഭിക്കാതിരുന്നതിനെ തുടർന്ന് മന്ത്രിയുടെ ഓഫീസ് പ്രതിഷേധം അറിയിച്ചപ്പോഴാണ് പിന്നീട് അനുമതി ലഭിച്ചത്. അപ്പോഴേക്കും വൈദ്യുതി ലഭ്യമല്ലായിരുന്നു. ഇതിനെ തുടർന്നാണ് പ്രതിസന്ധി രൂക്ഷമായതെന്നും കെഎസ്ഇബി ആരോപിച്ചിരുന്നു.

Hot this week

കള്ളപ്പണ ഇടപാട് കേസ്; സഞ്ജീവ് അറോറയെ അറസ്റ്റ് ചെയ്ത് ഇ ഡി

കള്ളപ്പണ ഇടപാട് കേസിൽ ആം ആദ്മി പാർട്ടി മുതിർന്ന നേതാവും രാജ്യസഭാ...

ആറന്മുളയിൽ വിമാനത്താവളം വരുന്നത് സംബന്ധിച്ച് ചർച്ച ഉണ്ടാകും, ഒരു പ്രദേശത്തിൻ്റെ നന്മയാണ് ആവശ്യം; അബിൻ വർക്കി

ആറന്മുളയിൽ വിമാനത്താവളം വരുന്നതിൽ തെറ്റില്ലെന്ന് അബിൻ വർക്കി എംഎൽഎ. പത്തനംതിട്ട പ്രസ്...

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് സാങ്കേതിക സഹായം നൽകി’; വെളിപ്പെടുത്തി ചൈന

ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്ഥാന് സാങ്കേതിക സഹായം നൽകിയതായി സമ്മതിച്ച് ചൈന....

സർക്കാരിന് ജനകീയ മുഖം ഉണ്ടായിരുന്നില്ല; CPIM ക്രോസ് വോട്ട് ചെയ്തു; ജോസ് കെ മാണി

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എൽഡിഎഫിൽ പൊട്ടിത്തെറി. സിപിഐയ്ക്ക് പിന്നാലെ സിപിഐഎമ്മിനെ രൂക്ഷമായി...

അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ഉടന്‍ നടന്നേക്കും

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന. ലോക് ഭവനിലാവും...

Topics

മുഖ്യമന്ത്രി ചര്‍ച്ച; നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചക്കായി നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി. വിഡി സതീശനും...

മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍ ആക്രമിച്ചതായി ട്രംപ്; പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം

പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം. മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍...

ഫിഫ വേൾഡ് കപ്പിനുള്ള ഔദ്യോഗിക ഗാനത്തിൻ്റെ ടീസർ പുറത്തിറക്കി ഷക്കീറ, വീഡിയോ

2026 ഫിഫ വേൾഡ് കപ്പിനുള്ള ഔദ്യോഗിക ഗാനത്തിൻ്റെ ടീസർ പുറത്തിറക്കി. കൊളംബിയൻ...
spot_img

Related Articles

Popular Categories

spot_img