എഐ സ്റ്റാർട്ടപ്പായ മനുസിനെ ഏറ്റെടുക്കുന്നതിൽ നിന്നും മെറ്റയെ വിലക്കി ചൈന

എഐ സ്റ്റാർട്ടപ്പായ മനുസിനെ ഏറ്റെടുക്കുന്നതിൽ നിന്നും മെറ്റയെ തടഞ്ഞ് ചൈന. കഴിഞ്ഞ ഡിസംബറിലാണ് 2 ബില്യൺ ഡോളർ മൂല്യം വരുന്ന എഐ മാനുസ് ഏറ്റെടുക്കുന്നതായി മെറ്റ പ്രഖ്യാപിച്ചത്. എന്നാൽ തിങ്കളാഴ്ച പുറത്തുവന്ന റിപ്പോർട്ട് അനുസരിച്ച് ബീജിങ്ങിലെ നാഷണൽ ഡെവലപ്പ്മെൻ്റ് ആൻഡ് റിഫോം കമ്മീഷൻ ഏറ്റെടുക്കൽ സംബന്ധിച്ച വിദേശ നിക്ഷേപം വിലക്കിയതായും ഇടപാടുകാർ പിൻവാങ്ങണം എന്ന് ആവശ്യപ്പെട്ടതായും അറിയിച്ചു. നിയമപരമായാണ് ഇടപാടുകൾ നടന്നതെന്നും അന്വേഷണത്തിനൊടുവിൽ ഉചിതമായ പരിഹാരം കണ്ടെത്താനാവുമെന്ന് കരുതുന്നതായും മെറ്റ വക്താവ് അറിയിച്ചു.

മാസങ്ങൾ നീണ്ട വിശദമായ പരിശോധനയ്ക്ക് ഒടുവിലാണ് മനുസ് ഏറ്റെടുക്കുവാനുള്ള മെറ്റയുടെ തീരുമാനം ചൈനീസ് റെഗുലേറ്ററുകൾ തടഞ്ഞത്. മറ്റു എഐ ഡെവലപ്പർമാരിൽ നിന്നും വ്യത്യസ്തമായി സ്വയം ഭരണാധികാരമുള്ള ഏജൻ്റായി നിലനിൽക്കുമെന്ന് മനുസ് പ്രഖ്യാപിച്ചിരുന്നു. ഉപഭോക്താവിനു ആവശ്യമായ മറുപടി ലഭിക്കുന്നതിന് ആവർത്തിച്ചു ചോദ്യങ്ങൾ ചോദിക്കേണ്ടി വരുന്ന മറ്റു ചാറ്റ്ബോട്ടുകളിൽ നിന്നും വ്യത്യസ്തമായി നിർദേശങ്ങൾ അനുസരിച്ച് സ്വതന്ത്രമായി സേവനങ്ങൾ പ്ലാൻ ചെയ്യാനും നടപ്പിലാക്കാനും പൂർത്തിയാക്കാനും മനുസിന് സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

സിംഗപ്പൂർ ആസ്ഥാനമായുള്ള കമ്പനി സ്ഥാപിച്ചതും നേരത്തെ കേന്ദ്രീകരിച്ചിരുന്നതും ചൈനയിലായിരുന്നു. അതുകൊണ്ട് തന്നെ ഇത് ചൈനീസ് നിയമത്തിൻ്റെ നിയന്ത്രണത്തിന് കീഴിലാണ് വരുന്നത്. വിദേശ കമ്പനികളിലേക്കുള്ള കയറ്റുമതിയും വിൽപ്പനയുമടക്കം കനത്ത നിയമങ്ങളും നിയന്ത്രണങ്ങളുമാണ് ടെക് മേഖലയിൽ ചൈനയ്ക്കുള്ളത്. മാതൃ കമ്പനിയായ ബൈറ്റ്ഡാൻസിൻ്റെ വിൽപ്പനയ്ക്ക് ശേഷവും യു എസിൽ ടിക്ക് ടോക്ക് ലഭ്യമാക്കാനുള്ള ട്രംപിൻ്റെ ഡീലിന് ബീജിങിൻ്റെ അനുമതി വേണ്ടി വന്നത് അതുകൊണ്ടാണ്. മെറ്റയുടെ ഏറ്റെടുപ്പിൻ്റെ പുനഃപരിശോധന സമയത്ത് മനുസിൻ്റെ രണ്ട് സഹസ്ഥാപരെ രാജ്യം വിട്ടു പോകുന്നതിൽ നിന്നും ചൈന വിലക്കിയിരുന്നു.

Hot this week

ഇന്ധന വിലവർധനവ്; ഓട്ടോ ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്, വ്യാഴാഴ്ച മുതൽ ഡൽഹിയിൽ പണിമുടക്ക്

ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഓട്ടോ ടാക്സി ഡ്രൈവർമാർ പണിമുടക്കിലേക്ക്. വ്യാഴാഴ്ച...

അമേരിക്കൻ ഗായകൻ ഗ്രേഡി ലോങ്ങിന്റെ അനുസ്മരണ സമ്മേളനം ഡാളസിൽ 

അടുത്തിടെ അന്തരിച്ച പ്രശസ്ത അമേരിക്കൻ ഗായകൻ ഗ്രേഡി ലോങ്ങിന്റെ അനുസ്മരണ സമ്മേളനം...

യു.എസിൽ അഭയാർത്ഥിയെ വെടിവെച്ച കേസ്: ഐ.സി.ഇ ഏജന്റിനെതിരെ രാജ്യവ്യാപക അറസ്റ്റ് വാറണ്ട്

അമേരിക്കയിലെ  മിനിയാപൊളിസിൽ വെനിസ്വേലൻ അഭയാർത്ഥിയെ വെടിവെച്ച പരിക്കേൽപ്പിക്കുകയും, തുടർന്ന് വ്യാജ പരാതി...

ലോകകപ്പ് ഫുട്ബോൾ: ടിക്കറ്റ് വിലയിൽ വൻ ഇടിവ്

2026 ഫിഫ ലോകകപ്പ് കിക്ക്ഓഫിന് ഒരു മാസത്തിൽ താഴെ മാത്രം ബാക്കിനിൽക്കെ,...

അമേരിക്കൻ മണ്ണിൽ തൃശ്ശൂർ പൂരാവേശം! വെടിക്കെട്ടും ആനയും അമ്പാരിയും ഹൂസ്റ്റണിൽ പെയ്തിറങ്ങി; ജനപങ്കാളിത്തത്താൽ ചരിത്രമായി

ഇലഞ്ഞിത്തറ മേളത്തിന്റെ പ്രകമ്പനവും കുടമാറ്റത്തിന്റെ വർണ്ണവിസ്മയവും വെടിമരുന്നിന്റെ ഗന്ധവും ആവാഹിച്ചുകൊണ്ട് അമേരിക്കൻ...

Topics

ഗാസയിൽ പട്ടിണി രൂക്ഷം; മനുഷ്യാവകാശ സംഘടനകൾ ഗുരുതര മുന്നറിയിപ്പ് നൽകി

ഗാസ സ്ട്രിപ്പ് – മെയ് 18 ന് മനുഷ്യാവകാശ സംഘടനകളും മാധ്യമപ്രവർത്തകരും...

ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്റെ ചാരിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റ് ജൂണ്‍ 7-ന്

 അമേരിക്കന്‍  അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ (AAEIO) നാലാമത്...

30 വർഷത്തെ സേവനം പൂർത്തിയാക്കി ജോസഫ് ചാണ്ടിയുടെഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് : നാളിതുവരെ  ധനസഹായം നൽകിയത്  15.5 കോടിയിലധികം രൂപ

 ദരിദ്ര കുടുംബങ്ങൾക്ക് ജാതി-മത ഭേദമന്യേ തണലായി വർത്തിക്കുന്ന കോട്ടയം ആസ്ഥാനമായുള്ള ഇന്ത്യൻ...
spot_img

Related Articles

Popular Categories

spot_img