വെറും പോക്കറ്റ് മണി; ജി- പേയിലെ പുതിയ സിംബൽ ഇതാണ്

അടുത്തകാലത്തായി ഗൂഗിൾപേയിൽ പ്രത്യക്ഷപ്പെട്ട പുതിയ സിംബൽ കണ്ട് ആശങ്കപ്പെട്ടവർ ഏറെയാണ്. എന്താ ഏതാ എന്ന് തിരക്കാൻ ശ്രമിച്ചവരാകട്ടെ ക്ലിക്ക് ചെയ്താൽ പണം പോകും തരത്തിലുള്ള വാർത്തകൾ കേട്ട് പേടിച്ചു. എന്നാൽ യഥാർഥത്തിൽ ഇത് പോക്കറ്റ് മണി പോലുള്ള ഇടപാടുകൾ യുപിഐ വഴി നടത്താനുള്ള സൗകര്യം മാത്രമാണ്. റിസര്‍വ് ബാങ്കിന്റെ കീഴിലുള്ള നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ അവതചരിപ്പിച്ച ഈ ഫീച്ചറാണ് ഗൂഗിൾ പേയിൽ ഷേക്ക് ഹാൻഡ് സിംബലായി ഇരിക്കുന്നത്.

യുപിഐ സര്‍ക്കിള്‍ എന്ന ഫീച്ചറിന്റെ ഭാഗമാണിത്. ഗൂഗിള്‍ പേ ഓപ്പണ്‍ ചെയ്യുമ്പോള്‍ തന്നെ പോക്കറ്റ് മണി കാണാന്‍ കഴിയും. ബാങ്ക് അക്കൗണ്ട് ഇല്ലാത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും യുപിഐ പണമിടപാടുകള്‍ നടത്താന്‍ സഹായിക്കുന്നതാണ് ‘പോക്കറ്റ് മണി’.ഗൂഗിള്‍ പേ ഉപയോഗിക്കുന്ന നിലവിലെ ഉപയോക്താവ് ‘പ്രൈമറി യൂസര്‍’ ആയിരിക്കും. ഇവര്‍ക്ക് തങ്ങളുടെ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ജീവനക്കാരെയോ ‘സെക്കന്‍ഡറി യൂസര്‍’ ആയി ചേര്‍ക്കാം.

സെക്കന്‍ഡറി ഉപയോക്താക്കള്‍ക്ക് പണമിടപാടുകള്‍ നടത്താന്‍ ഇതിലൂടെ സാധിക്കും. കുട്ടികള്‍ക്ക് പോക്കറ്റ് മണി നല്‍കുന്നതിനും ആശ്രിതരെ സഹായിക്കുന്നതിനും ഇതുപയോഗിക്കാം. യുപിഐ സർക്കിളിലെ ഈ പരിഷ്കരിച്ച പതിപ്പ് ഉപയോഗിക്കുമ്പോൾ ഉറപ്പുവരുത്തേണ്ട ചില കാര്യങ്ങളുണ്ട്.

  • ഗൂഗിള്‍ പേയില്‍ സജീവമായ ഒരു ബാങ്ക് അക്കൗണ്ട് നിർബന്ധം
  • പരമാവധി 5 സെക്കന്‍ഡറി ഉപയോക്താക്കളെ വരെ ചേര്‍ക്കാം
  • ആഡ് ചെയ്യുന്നവരുടെ കോൺടാക്റ്റ് ഫോണിൽ ഉണ്ടാകണം
  • സെക്കന്‍ഡറി യൂസറുടെ ഫോണിലും ഗൂഗിള്‍ പേ ആപ്പ് , യുപിഐ ഐഡി (UPI ID) അല്ലെങ്കില്‍ യുപിഐ സര്‍ക്കിള്‍ ക്യുആര്‍ കോഡ് ഉണ്ടായിരിക്കണം.
  • കൃത്യമായ പരിധി നിശ്ചയിക്കാം. മാസം 15,000 രൂപ വരെ നൽകാം, അതിനകത്തുള്ള ഇടപാടുകളേ നടക്കൂ.
  • ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത ശേഷം അപ്രൂവല്‍ സെറ്റിങ്സ് ക്രമീകരിക്കുക
  • സെക്കന്‍ഡറി യൂസറുമായുള്ള ബന്ധം, ഗവണ്‍മെന്റ് ഐഡി നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കുക
  • ലിങ്ക് ചെയ്യേണ്ട ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുത്ത ശേഷം ഇന്‍വൈറ്റ് (Invite) നല്‍കുക
  • ഇന്‍വിറ്റേഷന്‍ അയക്കുന്നതിനായി UPI PIN നല്‍കേണ്ടതുണ്ട്

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img