ദിവസവും ഒരു മണിക്കൂര്‍ ഓഫീസ് പിക്നിക്! ടീം വളര്‍ത്താന്‍ വേറിട്ട കൂട്ടായ്മ വൈറല്‍

ജോലി തിരക്കുകള്‍ക്കും ഡെഡ് ലൈനുകള്‍ക്കിടയിലും ഇടയില്‍പ്പെട്ട് സമ്മര്‍ദം താങ്ങാനാകുന്നില്ലേ? എങ്കില്‍ ഓഫീസില്‍ തന്നെ ദിവസവും ഒരു പിക്നിക് സംഘടിപ്പിച്ചാലോ? ഓഫീസില്‍ ‘1 മണിക്കൂര്‍ പിക്നിക്’ എന്ന വേറിട്ട രീതി നടപ്പിലാക്കിയ ഒരു ഇന്ത്യന്‍ സംരംഭക സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു.

‘കെകെ ക്രിയേറ്റ്’ സ്ഥാപകയായ കാവ്യ കര്‍ണാടക് ആണ് തന്റെ ടീമിന്റെ മാനസിക ഉല്ലാസത്തിനായി ഇത്തരമൊരു രീതി ഒരുക്കിയിരിക്കുന്നത്. എല്ലാ ദിവസവും ഉച്ചയ്ക്ക് 2 മണിക്ക് തന്റെ 40 അംഗങ്ങളുള്ള ടീം മുഴുവന്‍ ജോലി നിര്‍ത്തിവെച്ച് ഒന്നിച്ച് ഭക്ഷണം കഴിക്കുമെന്നും, ഇത് കമ്പനിയിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഒരുമ വളര്‍ത്താന്‍ സഹായിക്കുന്നുവെന്നും അവര്‍ ലിങ്ക്ഡ്ഇന്നില്‍ പങ്കുവെച്ചു.

‘എല്ലാ ദിവസവും ഞങ്ങളുടെ ഓഫീസില്‍ 1 മണിക്കൂര്‍ പിക്നിക് ഉണ്ടാകും! അതില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല. വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന, ഡെഡ്‌ലൈനുകളുടെയും തിരക്കുകളുടെയും ഇടയിലുള്ള 40 പേരാണ് ഞങ്ങള്‍. എന്നാല്‍ ക്ലോക്കില്‍ 2 അടിക്കുമ്പോള്‍ എല്ലാം മാറുന്നു, എല്ലാവരും ഹാളില്‍ ഒത്തുചേരുന്നു.’ കാവ്യ കുറിച്ചു.

ഭക്ഷണസമയത്തെ വേറിട്ട ക്രമീകരണങ്ങളും ശ്രദ്ധേയമാണ്. ‘ഔദ്യോഗികമായ ഇരിപ്പിടങ്ങള്‍ ഒന്നുമില്ലാതെ തന്നെ ജീവനക്കാര്‍ പരസ്പരം ഇടം കണ്ടെത്തുന്നു. കസേരകള്‍ അങ്ങുമിങ്ങും വലിച്ചിടും. ചിലര്‍ നില്‍ക്കുന്നു, ചിലര്‍ ഇടുങ്ങിയ ഇടങ്ങളില്‍ ഇരിക്കുന്നു. കാരണം, കെകെ ക്രിയേറ്റില്‍ ആരും ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നില്ല. അവിടെ തട്ടുകളോ പദവികളോ ഇല്ല. മാനേജര്‍മാരും പുതുതായി ചേര്‍ന്നവരും എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു.’

മാനേജര്‍മാരാണ് പലപ്പോഴും ഈ ലഞ്ച് ബ്രേക്കിന് മുന്‍കൈ എടുക്കുന്നതെന്നും, ഡെസ്‌കുകളില്‍ നിന്ന് മാറി എല്ലാവരും ഒന്നിച്ച് ഭക്ഷണം കഴിക്കാന്‍ ടീമിനെ പ്രോത്സാഹിപ്പിക്കാറുണ്ടെന്നും കാവ്യ വ്യക്തമാക്കി. ‘ഇത് ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കും, ചിലപ്പോള്‍ അതില്‍ കൂടുതലും. ആരെങ്കിലും വീട്ടിലുണ്ടാക്കിയ ഭക്ഷണം പങ്കുവെക്കും, ചിലര്‍ തമാശകള്‍ പറയും, മറ്റു ചിലര്‍ കളികളില്‍ ഏര്‍പ്പെടും. എല്ലാ ദിവസവും ഒരു പാര്‍ട്ടി പോലെയാണ് തോന്നാറുള്ളത്.’ അവര്‍ പറഞ്ഞു.

Hot this week

വയനാട് ടൗണ്‍ഷിപ്പിലെ 17 വീടുകള്‍ കൂടി ഇന്ന് കൈമാറും; മെയ് പകുതിയോടെ മുഴുവന്‍ കൈമാറാന്‍ കഴിയുമെന്ന് ഊരാളുങ്കല്‍

വയനാട് ടൗണ്‍ഷിപ്പിലെ 17 വീടുകള്‍ കൂടി ഇന്ന് കൈമാറും. ടൗണ്‍ഷിപ്പിലെ രണ്ട്...

വാല്‍പ്പാറ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

വാല്‍പ്പാറ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം....

‘ഇറാന്റെ ഒത്തുതീർപ്പ് നിർദേശങ്ങളിൽ ഞാൻ അതൃപ്തനാണ്; യുദ്ധത്തിന് താൽപ്പര്യപ്പെടുന്നില്ല’; ട്രംപ്

ഇറാന്റെ പുതിയ ഒത്തുതീർപ്പ് നിർദ്ദേശങ്ങൾ അംഗീകരിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്....

ഇന്ധന വില വർധനവ്: സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾ, തീരുമാനം ഒരാഴ്ചയ്ക്കകം?

ഇന്ധന വിലവർധനയിൽ പ്രതിഷേധം കനക്കുന്നതിടെ, വിലകൂട്ടാൻ സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾ....

നിയമസഭാ തിരഞ്ഞെടുപ്പ്: ഫലം കാത്ത് രാഷ്ട്രീയ കേരളം, ആത്മവിശ്വാസത്തിൽ മുന്നണികൾ

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി രണ്ട് ദിവസം മാത്രം. തിങ്കളാഴ്ച...

Topics

ഒപെക്കില്‍ നിന്നും പിന്മാറാനുള്ള യുഎഇയുടെ തീരുമാനം ഇന്ന്; വിപണിയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെന്തൊക്കെ?

പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കില്‍ നിന്നും പിന്മാറാനുള്ള യുഎഇയുടെ തീരുമാനം...

സമാധാന നൊബേല്‍ നോമിനികളുടെ പട്ടികയില്‍ ട്രംപും? റിപ്പോര്‍ട്ടുമായി റോയിട്ടേഴ്‌സ്

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നോബേല്‍ സമ്മാന നോമിനികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടേക്കുമെന്ന്...

‘പെട്രോൾ-ഡീസൽ വിലകൾ പരിഷ്കരിച്ചിട്ടില്ല; കടുത്ത പ്രതിസന്ധിയിലും ഇന്ത്യ ശക്തമായി നിലകൊള്ളുന്നു’; കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

പെട്രോൾ-ഡീസൽ വിലകൾ പരിഷ്കരിച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി....
spot_img

Related Articles

Popular Categories

spot_img