‘വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സുരക്ഷ ഒരുക്കാൻ 32,000 ഓളം സുരക്ഷാ ഉദ്യോഗസ്ഥർ; പെരുമാറ്റ ലംഘനമുണ്ടായാൽ കർശന നടപടി’; CEO

പോലീസ്, കേന്ദ്ര സേന ഉൾപ്പെടെ 32,000 ഓളം സുരക്ഷാ ഉദ്യോഗസ്ഥർ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സുരക്ഷ ഒരുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു കേൽക്കർ. ഓരോ റൗണ്ട് പൂർത്തിയാകുമ്പോഴും ഫലം തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ ലഭ്യമാക്കും. 20,028 ആണ് മെയ് ഒന്ന് വരെയുള്ള സർവീസ് വോട്ടുകളുടെ എണ്ണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.

സർവീസ് വോട്ടുകൾ പൂർത്തിയാക്കുമ്പോഴാണ് ഫൈനൽ കൗണ്ട് വരികയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു. രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. തപാൽ വോട്ടുകൾ ആദ്യമെണ്ണും. ഓരോ റൗണ്ട് പൂർത്തിയാകുമ്പോഴും ഫലം തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ ലഭ്യമാക്കും. മെയ് ആറ് വരെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കും. വിജയാഘോഷം അതിരു കടന്നാൽ, ജില്ല ഭരണകൂടങ്ങൾക്കിടപ്പെടാം. രാഷ്ട്രീയ പാർട്ടികൾ സഹകരിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടു.

തപാൽ വോട്ടുകൾ എണ്ണി പൂർത്തിയാക്കിയതിനുശേഷം ആയിരിക്കും ഇവിഎം എണ്ണുക. ഏഴു മണിയോടെ സ്ട്രോങ് റൂം നിബന്ധനകളുടെ തുറക്കും. 8.30 യോടെ ആദ്യ ഫലസൂചനകൾ ലഭിച്ചു തുടങ്ങും. വോട്ടെണ്ണലിൻ്റെ രഹസ്യ സ്വഭാവം മാധ്യമങ്ങൾ പാലിക്കണം. വൈകുന്നേരം അഞ്ചു മണിയോടെ വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു കേൽക്കർ പറഞ്ഞു.വോട്ടെണ്ണൽ പരാതികൾ ഉണ്ടായാൽ പരിശോധിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. കോടതി മുമ്പാകെയുള്ള കേസുകളിൽ ഇടപെടാൻ സാധിക്കില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റ ലംഘനമുണ്ടായാൽ കർശനമായ നിയമ നടപടിയുണ്ടാകുമെന്ന് അദേഹം മുന്നറിയിപ്പ് നൽകി. വോട്ടെണ്ണലിന് ധൃതി ആവശ്യമില്ലെന്നും ഓരോ റൗണ്ടും കൃത്യമായി എണ്ണി പോകണമെന്നും നിർദേശം നൽകി. വീഴ്ച ഉണ്ടായാൽ നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

Hot this week

പശ്ചിമ ബംഗാളിലെ ഫാൽട്ടയിൽ വീണ്ടും തിരഞ്ഞെടുപ്പ്

പശ്ചിമ ബംഗാളിലെ ഫൾട്ട നിയമസഭാ മണ്ഡലത്തിൽ വീണ്ടും വോട്ടെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ്...

‘ഇറാനെതിരെ ആക്രമണം പുനരാരംഭിച്ചേക്കും; സമാധാന പദ്ധതി നിർദ്ദേശങ്ങൾ ഉടൻ പരിശോധിക്കും’; ട്രംപ്

യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാൻ സമർപ്പിച്ച പുതിയ നിർദ്ദേശങ്ങൾ പരിശോധിച്ചുവരികയാണെന്ന് അമേരിക്കൻ പ്രസിഡന്റ്...

ഡൽഹി വിവേക് വിഹാറിലുണ്ടായ തീപിടുത്തം: മരണം 9

ഡൽഹി വിവേക് വിഹാറിലുണ്ടായ തീപിടുത്തത്തിൽ 9 മരണം. 12ലധികം പേർക്ക് പരിക്ക്....

പാചകവാതക വില വര്‍ധന; ഹോട്ടലുകളില്‍ പ്രതിസന്ധി തുടരുന്നു; വിലകുറയ്ക്കാതെ നിവര്‍ത്തിയില്ലെന്ന നിലപാടില്‍ ഉടമകള്‍

പാചകവാതകത്തിന് വില കൂട്ടിയതോടെ സംസ്ഥാനത്ത് ഹോട്ടലുകളില്‍ പ്രതിസന്ധി തുടരുന്നു. വിലകുറക്കാതെ മുന്നോട്ടുപോകാന്‍...

രാജ്യത്ത് അടിയന്തര മുന്നറിയിപ്പ് സംവിധാനം പരീക്ഷിച്ചു; പരിഭ്രാന്തരാകേണ്ടതില്ലെന്ന് അറിയിപ്പ്

രാജ്യത്ത് അടിയന്തര സാഹചര്യം ഉണ്ടാകുമ്പോൾ സന്ദേശം എങ്ങനെ എല്ലാവരിലേക്ക് കൈമാറാമെന്നത് സംബന്ധിച്ചുള്ള...

Topics

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും കുറഞ്ഞു; ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് 17 ദശലക്ഷം യൂണിറ്റ്

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും കുറഞ്ഞതായി റിപ്പോർട്ട്. പല ജില്ലകളിലും വേനൽ...

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട! രക്തസമ്മര്‍ദം പോലെ അമിത വണ്ണത്തെ പരിഗണിക്കാത്തത് എന്തുകൊണ്ട്?

പ്രായ വ്യത്യാസമില്ലാതെ തന്നെ രക്തസമ്മര്‍ദം നമ്മളെ വലയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ അമിത...

ഡിസപ്പിയറിങ് മെസേജ് ഫീച്ചർ ഓൺ ആണെങ്കിലും ഇനി നിങ്ങൾക്കു വേണ്ട വിവരങ്ങൾ മിസ്സാവില്ല; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

വാട്സ്ആപ്പിൻ്റെ ഏറ്റവും ഉപയോഗപ്രദമായ ഫീച്ചറുകളിലൊന്നാണ് ഡിസപ്പിയറിങ് മെസ്സേജുകൾ. സ്ഥിരമായ ചാറ്റുകൾ അവശേഷിക്കാതെ...
spot_img

Related Articles

Popular Categories

spot_img