സ്റ്റാൻഡേർഡ് ചാറ്റേർഡ് ബാങ്ക് ഇന്ത്യയുടെ ക്രെഡിറ്റ് കാർഡ് പോർട്ട്ഫോളിയോ  ഏറ്റെടുക്കാൻ ഫെഡറൽ ബാങ്ക്; റീട്ടെയ്ൽ ക്രെഡിറ്റ്  ശക്തിപ്പെടുത്തുക ലക്ഷ്യം

ആഗോള ബാങ്കിങ് രംഗത്തെ അതികായരായ സ്റ്റാൻഡേർഡ് ചാറ്റേർഡ് ബാങ്ക് ഇന്ത്യയുടെ ക്രെഡിറ്റ് കാർഡുകൾ ഏറ്റെടുക്കാനൊരുങ്ങി ഫെഡറൽ ബാങ്ക്. ഇതുസംബന്ധിച്ച കരാറിൽ ഏർപ്പെടുന്നതിന് ഫെഡറൽ ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. രാജ്യത്തെ മുൻനിര നഗരങ്ങളിൽ ഉൾപ്പെടെ, ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ബിസിനസ് ശക്തിപ്പെടുത്തുകയാണ് പരസ്പര സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്.  ഫെഡറൽ ബാങ്കിനെ സംബന്ധിച്ച്, ഇന്ത്യയിലെ സമ്പന്ന ഇടപാടുകാർക്കിടയിലുള്ള ബിസിനസ് വിപുലീകരണവും കരാറിലൂടെ സാധ്യമാകും.

നിലവിൽ, കോ- ബ്രാൻഡഡ് വിഭാഗത്തിൽ 13 ലക്ഷവും നോൺ കോ- ബ്രാൻഡഡ് വിഭാഗത്തിൽ 8 ലക്ഷവും ആയി 21 ലക്ഷം ക്രെഡിറ്റ് കാർഡുകളാണ് ഫെഡറൽ ബാങ്ക് ഇഷ്യൂ ചെയ്തിരിക്കുന്നത്. 4.50 ലക്ഷം ക്രെഡിറ്റ് കാർഡുകളാണ് സ്റ്റാൻഡേർഡ് ചാറ്റേർഡ് ബാങ്കിൽ നിന്ന് ഏറ്റെടുക്കുന്നത്. ഏറ്റെടുക്കുന്ന ക്രെഡിറ്റ് കാർഡിന്റെ 75 ശതമാനവും  രാജ്യത്തെ  സാമ്പത്തികമായി മുന്നിലുള്ള 8 നഗരങ്ങളിൽ ഇഷ്യൂ ചെയ്തതാണ്.  ഈ മേഖലയിലേക്കുള്ള ഫെഡറൽ ബാങ്കിന്റെ സാന്നിധ്യം വർധിപ്പിക്കാനും ഏറ്റെടുക്കൽ വഴി സാധ്യമാകും.

ഫെഡറൽ ബാങ്കിന്റെ റീട്ടെയ്ൽ ക്രെഡിറ്റ് വ്യാപാരം വർധിപ്പിക്കുന്നതിനുള്ള തന്ത്രപ്രധാനമായ സഹകരണമാണ് സ്റ്റാൻഡേർഡ് ചാറ്റേർഡ് ബാങ്കുമായി നടത്തുന്നതെന്ന് എംഡിയും സിഇഒയുമായ കെവിഎസ് മണിയൻ പറഞ്ഞു. വളരെ മികച്ച രീതിയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ഒരു വലിയ വിഭാഗം ഇടപാടുകാരെ ഇതിലൂടെ ബാങ്കിന് ലഭിക്കും. ക്രെഡിറ്റ് കാർഡ് ബിസിനസ് രംഗം ശക്തിപ്പെടുത്തുന്നതിനോടൊപ്പം പുതിയ ഇടപാടുകാരുടെ ദീർഘകാല ബന്ധം രൂപപ്പെടുത്തുന്നതിനും ഏറെ സഹായകരമാണ് സഹകരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റാൻഡേർഡ് ചാറ്റേർഡ് ബാങ്കിന്റെ ഇടപാടുകാരെ ഫെഡറൽ ബാങ്കിന്റെ നൂതന സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് സ്വാഗതം ചെയ്യുന്നതായി കൺസ്യൂമർ ബാങ്കിങ് വിഭാഗം നാഷണൽ ഹെഡ് വിരാട് ദിവാൻജി പറഞ്ഞു. ബാങ്കിന്റെ വൈവിധ്യമാർന്ന ഉത്പന്നങ്ങളും സേവനങ്ങളും തടസമില്ലാതെ ലഭ്യമാക്കുന്നതിന് ഫെഡറൽ ബാങ്ക് എക്കാലവും പ്രതിബദ്ധത പുലർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടപാടുകാരുമായി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ ഉദ്ദേശത്തിന്റെ ഭാഗമായാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ക്രെഡിറ്റ് കാർഡുകൾ ഞങ്ങളുടെ പ്രധാന ഉത്‌പന്നമായി തുടരും. അതിനൊപ്പം, വെൽത്  മാനേജ്മെന്റ് പ്ലാറ്റ്‌ഫോം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും മുൻനിര ഇടപാടുകാർക്കായുള്ള സേവന നിർദേശങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി അടുത്തിടെ ‘മെറ്റൽ ബിയോണ്ട്’ ക്രെഡിറ്റ് കാർഡ് ഞങ്ങൾ അവതരിപ്പിച്ചിരുന്നു. ഇടപാടുകാർക്ക് തടസ്സമില്ലാത്ത സേവനം നൽകിക്കൊണ്ടും കൂടുതൽ നിക്ഷേപം നടത്തിക്കൊണ്ടും സാന്നിധ്യം മെച്ചപ്പെടുത്തുന്നതിലൂടെ സ്റ്റാൻഡേഡ് ചാർട്ടേഡിന് ഒരു പ്രധാന വിപണിയായി ഇന്ത്യ  തുടരും.   ഇടപാടുകാർക്ക് സുഗമമായ മാറ്റം ഉറപ്പാക്കാൻ ഞങ്ങൾ  ഫെഡറൽ ബാങ്കുമായി സഹകരിച്ച് പ്രവർത്തിക്കുന്നതാണ്. സ്റ്റാൻഡേർഡ് ചാറ്റേർഡ് ബാങ്ക്   ഇന്ത്യ ആൻഡ് സൗത്ത്  ഏഷ്യ വെൽത്ത് ആൻഡ് റീട്ടെയ്ൽ ബാങ്കിങ് വിഭാഗം എംഡിയും ഹെഡുമായ ആദിത്യ മൻലോയ് പറഞ്ഞു.

2026 അവസാനത്തോടുകൂടി ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കുമെന്ന് ഫെഡറൽ ബാങ്ക് അറിയിച്ചു.

Hot this week

കള്ളപ്പണ ഇടപാട് കേസ്; സഞ്ജീവ് അറോറയെ അറസ്റ്റ് ചെയ്ത് ഇ ഡി

കള്ളപ്പണ ഇടപാട് കേസിൽ ആം ആദ്മി പാർട്ടി മുതിർന്ന നേതാവും രാജ്യസഭാ...

ആറന്മുളയിൽ വിമാനത്താവളം വരുന്നത് സംബന്ധിച്ച് ചർച്ച ഉണ്ടാകും, ഒരു പ്രദേശത്തിൻ്റെ നന്മയാണ് ആവശ്യം; അബിൻ വർക്കി

ആറന്മുളയിൽ വിമാനത്താവളം വരുന്നതിൽ തെറ്റില്ലെന്ന് അബിൻ വർക്കി എംഎൽഎ. പത്തനംതിട്ട പ്രസ്...

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് സാങ്കേതിക സഹായം നൽകി’; വെളിപ്പെടുത്തി ചൈന

ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്ഥാന് സാങ്കേതിക സഹായം നൽകിയതായി സമ്മതിച്ച് ചൈന....

സർക്കാരിന് ജനകീയ മുഖം ഉണ്ടായിരുന്നില്ല; CPIM ക്രോസ് വോട്ട് ചെയ്തു; ജോസ് കെ മാണി

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എൽഡിഎഫിൽ പൊട്ടിത്തെറി. സിപിഐയ്ക്ക് പിന്നാലെ സിപിഐഎമ്മിനെ രൂക്ഷമായി...

അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ഉടന്‍ നടന്നേക്കും

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന. ലോക് ഭവനിലാവും...

Topics

മുഖ്യമന്ത്രി ചര്‍ച്ച; നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചക്കായി നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി. വിഡി സതീശനും...

മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍ ആക്രമിച്ചതായി ട്രംപ്; പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം

പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം. മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍...

ഫിഫ വേൾഡ് കപ്പിനുള്ള ഔദ്യോഗിക ഗാനത്തിൻ്റെ ടീസർ പുറത്തിറക്കി ഷക്കീറ, വീഡിയോ

2026 ഫിഫ വേൾഡ് കപ്പിനുള്ള ഔദ്യോഗിക ഗാനത്തിൻ്റെ ടീസർ പുറത്തിറക്കി. കൊളംബിയൻ...
spot_img

Related Articles

Popular Categories

spot_img