പാന്‍ക്രിയാറ്റിക് കാന്‍സര്‍ കണ്ടെത്താന്‍ എഐ! ഡോക്ടര്‍മാര്‍ക്കും മുന്നേ രോഗനിര്‍ണയം; ‘റെഡ്‌മോഡു’മായി യുഎസ് ശാസ്ത്രജ്ഞര്‍

പാന്‍ക്രിയാറ്റിക് കാന്‍സര്‍ ഡോക്ടര്‍മാര്‍ കണ്ടെത്തുന്നതിനും മുമ്പേ കണ്ടെത്താന്‍ സാധിച്ചാലോ? അതിന് സഹായിക്കുന്ന പുതിയ എഐ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് യുഎസ് ശാസ്ത്രജ്ഞര്‍. അതിവേഗം പടരുന്ന ഏറ്റവും അപകടകാരിയായ കാന്‍സറുകളില്‍ ഒന്നായ പാന്‍ക്രിയാറ്റിക് കാന്‍സറിനെ തുടക്കത്തിലേ കണ്ടെത്താന്‍ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മായോ ക്ലിനിക്കും യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് എംഡി ആന്‍ഡേഴ്‌സന്‍ കാന്‍സര്‍ സെന്ററും ചേര്‍ന്നാണ് ‘റെഡ്‌മോഡ്’ എന്ന എഐ സംവിധാനം വികസിപ്പിച്ചത്. സാധാരണ സി ടി സ്‌കാനുകളില്‍ മനുഷ്യരുടെ കണ്ണില്‍ പെടാത്ത ചെറു മാറ്റങ്ങള്‍ പോലും ഈ എഐ കണ്ടെത്തും.

രോഗം സ്ഥിരീകരിക്കുന്നതിന് ശരാശരി 16 മാസം മുതല്‍ 3 വര്‍ഷം മുമ്പ് വരെ കാന്‍സറിന്റെ സൂചനകള്‍ എഐ കണ്ടെത്തിയതായി ഗവേഷകര്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 969 സിടി എന്ന സ്‌കാനുകള്‍ ഉപയോഗിച്ചാണ് എഐയെ പരിശീലിപ്പിച്ചത്. ഇതുപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളില്‍ എഐ രോഗ മുന്നറിയിപ്പ് നല്‍കിയ പലരിലും പിന്നീട് കാന്‍സര്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചില കേസുകളില്‍ വിദഗ്ധ ഡോക്ടര്‍മാരേക്കാളും കൃത്യമായി എഐ സൂചനകള്‍ ചൂണ്ടിക്കാട്ടിയതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

എഐ ഇപ്പോള്‍ ഗവേഷണ ഘട്ടത്തിലാണെന്നും കൂടുതല്‍ ആളുകളില്‍ പരീക്ഷിച്ചതിന് ശേഷം മാത്രമേ സാധാരണ ചികിത്സാ രംഗത്ത് ഉപയോഗിക്കാനാകുവെന്നും ശാസ്ത്രഞ്ജര്‍ പറഞ്ഞു. തുടക്കത്തില്‍ തന്നെ രോഗം കണ്ടെത്താനായാല്‍ ചികിത്സ വിജയകരമാക്കാനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

Hot this week

വിശ്രമജീവിതം ലളിതമായിട്ടോ അതോ… എന്താണ് നിങ്ങളുടെ ഫയർ സ്ട്രാറ്റജി?

നമ്മൾ മരണംവരെ ജോലിചെയ്ത് ടെൻഷനടിച്ച് ജീവിക്കണോ അതോ ഒരു പ്രായം വരെ...

ഫുൾ ചാർജിൽ 1200 കിലോമീറ്റർ; മൂന്നര ലക്ഷത്തിന് പുത്തൻ മൈക്രോ-ഇലക്ട്രിക് കാർ അവതരിപ്പിച്ച് ബെസ്റ്റ്യൂൺ

ഇന്ധനവില കത്തിക്കയറുന്ന കാലത്ത് ഒരു വാഹനം എടുക്കാൻ ആഗ്രഹിക്കുന്നർ ഒന്ന് പിന്നോട്ടടിക്കും....

“മുടി ചൂടാ മന്നൻ”; തമിഴകത്ത് വെന്നിക്കൊടി പാറിച്ച് വിജയ്

എംജിആറിനും ജയലളിതയ്ക്കും പിൻഗാമിയായി കന്നിയങ്കത്തിൽ തന്നെ വെന്നിക്കൊടി പാറിച്ച് മുന്നേറുകയാണ് വിജയ്....

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്

മർകസ് ഐടിഐയിൽ ഈ വർഷം പഠനം പൂർത്തീകരിച്ച വിദ്യാർഥികൾക്കായി നടത്തുന്ന പ്ലേസ്മെന്റ്...

യൂറോപ്യൻ വാഹനങ്ങൾക്ക് 25 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന് ട്രംപിന്റെ ഭീഷണി

യൂറോപ്യൻ യൂണിയനിൽ (EU) നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കും മറ്റ് വാഹന ഭാഗങ്ങൾക്കും...

Topics

മീനു ബത്രയെ മോചിപ്പിക്കാൻ അമേരിക്കൻ കോടതി ഉത്തരവിട്ടു

മുപ്പത് വർഷത്തിലേറെയായി അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ കോടതി വിവർത്തക മീനു...

നോർത്ത് അമേരിക്കൻ മാർത്തോമാ ഭദ്രാസനം 18-ാമത് സന്നദ്ധ സുവിശേഷ സംഘം കോൺഫറൻസ്: രജിസ്ട്രേഷൻ പുരോഗമിക്കുന്നു

സന്നദ്ധ സുവിശേഷ സംഘം നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ പതിനെട്ടാമത് കോൺഫറൻസിനുള്ള ഒരുക്കങ്ങൾ...

ഡാളസ് മോർണിംഗ് ന്യൂസ് തങ്ങളുടെ വാർഷിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ഡാളസ് മോർണിംഗ് ന്യൂസ് തങ്ങളുടെ വാർഷിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച മാധ്യമപ്രവർത്തനം...
spot_img

Related Articles

Popular Categories

spot_img