എൽപിജി വിതരണം ശക്തിപ്പെടുത്തി എച്ച്പിസിഎൽ; ഒരു മാസത്തിനുള്ളിൽ വിതരണം ചെയ്തത് 4 കോടിയിലധികം സിലിണ്ടറുകൾ

പാചകവാതക വിതരണം കാര്യക്ഷമമാക്കാൻ വിതരണ ശൃംഖല ശക്തിപ്പെടുത്തി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) ഏപ്രിൽ 1 മുതൽ മെയ് 2 വരെയുള്ള കാലയളവിൽ രാജ്യവ്യാപമായി 4 കോടിയിലധികം എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്തതായി കമ്പനി അറിയിച്ചു. മെയ് 12ന് മാത്രം 12.3 ലക്ഷം സിലിണ്ടറുകളാണ് വിതരണം ചെയ്തത്. പെട്രോൾ പമ്പുകൾ, സൂപ്പർ മാർക്കറ്റുകൾ, പ്രാദേശിക സ്റ്റോറുകൾ എന്നിവയിലൂടെയുള്ള ചെറു സിലിണ്ടറുകളുടെ വിതരണവും ശക്തിപ്പെടുത്തി. 5 കിലോയുടെ 8,27,039 സിലിണ്ടറുകളും 2 കിലോയുടെ 27,298 സിലിണ്ടറുകളുമാണ് വിതരണം ചെയ്തത്. വിതരണത്തിലെ അച്ചടക്കവും നിരീക്ഷണ സംവിധാനങ്ങളുടെ കുറ്റമറ്റ പ്രവർത്തനവുമാണ് ഉപഭോക്താക്കൾക്ക് യഥാസമയം പാചകവാതകം ഉറപ്പാക്കാൻ സഹായിക്കുന്നതെന്ന് കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.

രാജ്യമെമ്പാടുമുള്ള ഉപഭോക്താക്കളിൽ 99.5 ശതമാനവും സിലിണ്ടർ ബുക്ക് ചെയ്യുന്നത് ഓൺലൈൻ മുഖേനയാണ്. വിതരണത്തിലെ ക്രമക്കേടുകൾ തടയുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനായി നിരീക്ഷണ സംവിധാനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തുടനീളം ഇക്കാലയളവിൽ നടന്ന 6424 പരിശോധനകളിൽ ക്രമക്കേട് കണ്ടെത്തിയ 177 വിതരണക്കാർക്കെതിരെ നടപടിയെടുത്തു. 34 വിതരണ ഏജൻസികളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. അനധികൃതമായി വിതരണത്തിനെത്തിച്ച 4155 സിലിണ്ടറുകൾ പിടിച്ചെടുത്തു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img