ഒറ്റ ദിവസം, ‘ഇന്ത്യ’ക്ക് നഷ്ടപ്പെട്ടത് മൂന്ന് മുഖങ്ങള്‍! പോരാട്ടത്തിന്റെ ഊര്‍ജം കുറയുമോ?

നാലു സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പൂര്‍ണമായും പുറത്തുവരുമ്പോള്‍ ഇന്ത്യ സഖ്യത്തിന് ഒറ്റ ദിവസം കൊണ്ട് നഷ്ടപ്പെട്ടത് മുഖങ്ങള്‍. ഇന്ത്യ സഖ്യത്തിലെ പ്രധാന നേതാക്കളായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിന്‍, കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ പതനമാണ് അടിസ്ഥാനപരമായി ഇന്ത്യ സഖ്യത്തിന്റെ നഷ്ടമായി മാറിയത്.

കേരളത്തില്‍ ഇടതുപക്ഷ മുന്നണിക്ക് പകരം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ എത്തുമെങ്കിലും ദേശിയ തലത്തില്‍ ഇനി ഇടതു നേതൃത്വത്തിലുള്ള ഒരു സര്‍ക്കാരുണ്ടാകില്ല. ഇന്ത്യ സഖ്യത്തിന് പേര് സമ്മാനിച്ച മമതയുടെ തോല്‍വിയും പ്രതിപക്ഷ സഖ്യത്തെ ദുര്‍ബലപ്പെടുത്തും. നിയമസഭയിലേക്ക് വിജയിക്കാന്‍ പോലും സാധിക്കാത്ത മമത പക്ഷേ തോല്‍വിക്കെതിരേ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരേ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ എന്നും മുന്‍പന്തിയിലായിരുന്നു എംകെ സ്റ്റാലിന്‍. വനിതാ സംവരണ ബില്‍ മണ്ഡല പുനര്‍നിര്‍ണയത്തോട് ചേര്‍ത്ത് അവതരിപ്പിച്ചപ്പോള്‍ കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധിക്കാന്‍ തമിഴ് ജനതയോട് ആഹ്വാനം ചെയ്തതാണ് ഒടുവിലായി ദേശീയ തലത്തില്‍ സ്റ്റാലിനെ ശ്രദ്ധേയനാക്കുന്നത്. രാഹുല്‍ ഗാന്ധിയുമായുള്ള അടുപ്പവും ഇന്ത്യ സഖ്യത്തിന്റെ കെട്ടുറപ്പിന് കാരണമായിരുന്നു. ഡിഎംകെയുമായുള്ള സഖ്യം ഉപേക്ഷിച്ച് വിജയ്ക്കൊപ്പം ചേരണമെന്ന് കോണ്‍ഗ്രസിന്റെ തമിഴ്നാട് ഘടകം ആവശ്യപ്പെട്ടിരുന്നു എങ്കിലും രാഹുലിന്റെ നിര്‍ബന്ധ പ്രകാരം സഖ്യം തുടരുകയായിരുന്നു.

മുഖ്യമന്ത്രി സ്ഥാനം നഷ്ടമായെങ്കിലും മമതയും സ്റ്റാലിനും സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായി തുടരും. ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്നുണ്ടെങ്കിലും അദ്ദേഹം തല്‍ക്കാലം പിന്മാറില്ലെന്ന സൂചനയാണ് നല്‍കുന്നത്. പിണറായി വിജയന്‍ എത്ര കണ്ട് സജീവമാകും എന്ന് ഇപ്പോള്‍ വ്യക്തമല്ല. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ അദ്ദേഹം തയാറാകുമോ എന്നതിനെ ആശ്രയിച്ചാകും ദേശീയ രാഷ്ട്രീയത്തിലും അദ്ദേഹത്തിന്റെ പ്രസക്തി. അല്ലാത്തപക്ഷം പുതിയൊരു നേതൃനിര ഉയര്‍ന്നു വരേണ്ടി വരും.

Hot this week

കള്ളപ്പണ ഇടപാട് കേസ്; സഞ്ജീവ് അറോറയെ അറസ്റ്റ് ചെയ്ത് ഇ ഡി

കള്ളപ്പണ ഇടപാട് കേസിൽ ആം ആദ്മി പാർട്ടി മുതിർന്ന നേതാവും രാജ്യസഭാ...

ആറന്മുളയിൽ വിമാനത്താവളം വരുന്നത് സംബന്ധിച്ച് ചർച്ച ഉണ്ടാകും, ഒരു പ്രദേശത്തിൻ്റെ നന്മയാണ് ആവശ്യം; അബിൻ വർക്കി

ആറന്മുളയിൽ വിമാനത്താവളം വരുന്നതിൽ തെറ്റില്ലെന്ന് അബിൻ വർക്കി എംഎൽഎ. പത്തനംതിട്ട പ്രസ്...

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് സാങ്കേതിക സഹായം നൽകി’; വെളിപ്പെടുത്തി ചൈന

ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്ഥാന് സാങ്കേതിക സഹായം നൽകിയതായി സമ്മതിച്ച് ചൈന....

സർക്കാരിന് ജനകീയ മുഖം ഉണ്ടായിരുന്നില്ല; CPIM ക്രോസ് വോട്ട് ചെയ്തു; ജോസ് കെ മാണി

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എൽഡിഎഫിൽ പൊട്ടിത്തെറി. സിപിഐയ്ക്ക് പിന്നാലെ സിപിഐഎമ്മിനെ രൂക്ഷമായി...

അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ഉടന്‍ നടന്നേക്കും

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന. ലോക് ഭവനിലാവും...

Topics

മുഖ്യമന്ത്രി ചര്‍ച്ച; നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചക്കായി നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി. വിഡി സതീശനും...

മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍ ആക്രമിച്ചതായി ട്രംപ്; പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം

പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം. മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍...

ഫിഫ വേൾഡ് കപ്പിനുള്ള ഔദ്യോഗിക ഗാനത്തിൻ്റെ ടീസർ പുറത്തിറക്കി ഷക്കീറ, വീഡിയോ

2026 ഫിഫ വേൾഡ് കപ്പിനുള്ള ഔദ്യോഗിക ഗാനത്തിൻ്റെ ടീസർ പുറത്തിറക്കി. കൊളംബിയൻ...
spot_img

Related Articles

Popular Categories

spot_img