ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് അതിവേഗം കടക്കും; ആരാകും മുഖ്യമന്ത്രി എന്നതില്‍ ആകാംഷ

ബംഗാളില്‍ ചരിത്രത്തില്‍ ആദ്യമായി അധികാരം പിടിച്ച ബിജെപി, സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് അതിവേഗം കടക്കും. ആരാകും മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് പല പേരുകളാണ് സാധ്യതാ ലിസ്റ്റില്‍. വനിതാ മുഖ്യമന്ത്രിയെ ബിജെപി പരിഗണിച്ചേക്കുമെന്നാണ് സൂചന.

തനി ബംഗാളിയാവും മുഖ്യമന്ത്രിയെന്ന് അമിത് ഷാ പ്രചാരണകാലം പലവട്ടം പറഞ്ഞിരുന്നു. മുഖ്യമന്ത്രി മാംസാഹാരിയാവുമെന്ന് കേന്ദ്ര മന്ത്രി സുകന്ദ മജുംന്ദാറും പറഞ്ഞിരുന്നു. ബിജെപി പുറത്ത് നിന്നുള്ള പാര്‍ട്ടിയാണെന്നും മാംസവും മത്സ്യവുമെല്ലാം നിരോധിക്കുമെന്ന തൃണമൂല്‍ പ്രചാരണത്തെ തടയാനായിരുന്നു അത്. എല്ലാം ഒത്തിണങ്ങിയ ഒന്നിലേറെ പേരുകളാണ് ബിജെപി ഇപ്പോള്‍ പരിഗണിക്കുന്നത്.

മമതയെ ഭവാനിപ്പൂരില്‍ തോല്‍പിച്ച സുവേന്ദു അധികാരി പാര്‍ട്ടിയിലെ കരുത്തനാണ്. 2021ല്‍ നന്ദിഗ്രാമിലും മമതയെ തോല്‍പിച്ചു. പക്ഷെ, അഴിമതിയുടെ കറയാണ് പ്രധാന തടസം. നാരദാ ഒളിക്യാമറാ ഓപ്പറേഷനിലൂടെ സുവേന്ദു കൈക്കൂലി വാങ്ങുന്നത് ലോകം കണ്ടതാണ്. പാര്‍ട്ടി അധ്യക്ഷനെന് നിലയ്ക്ക് സാമിക് ഭട്ടാചാര്യയും പരിഗണിക്കപ്പെടും.

വനിതാ സംവരണ ബില്‍ അടക്കം ചര്‍ച്ചയാവുന്ന കാലത്ത് വനിതാ മുഖ്യമന്ത്രിയെ തീരുമാനിച്ചാല്‍ അതിന് സാധ്യതയുള്ള ഒരാള്‍ രൂപാ ഗാംഗുലിയാണ്. ബിആര്‍ ചോപ്രയുടെ മഹാഭാരതത്തില്‍ ദൗപദിയുടെ വേഷം ചെയ്ത് പ്രശസ്തയാണ്. അഗ്നിമിത്ര പോള്‍ മറ്റൊരു പേര്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്. മഹിളാ മോര്‍ച്ച മുന്‍ അധ്യക്ഷ. അസന്‍സോള്‍ സീറ്റ് ഇത്തവണ നിലനിര്‍ത്തി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷും പട്ടികയില്‍ ഉണ്ട്. ബിജെപിയെ മുഖ്യപ്രതിപക്ഷമാക്കി മാറ്റിയ 2021ലെ ജയത്തിന് നേതൃത്വം നല്‍കിയ ആളാണ് ഇദ്ദേഹം. ബംഗാളില്‍ നല്ല സ്വാധീനമുള്ള നേതാവുമാണ് ദീലീപ് ഘോഷ്.

.

Hot this week

കള്ളപ്പണ ഇടപാട് കേസ്; സഞ്ജീവ് അറോറയെ അറസ്റ്റ് ചെയ്ത് ഇ ഡി

കള്ളപ്പണ ഇടപാട് കേസിൽ ആം ആദ്മി പാർട്ടി മുതിർന്ന നേതാവും രാജ്യസഭാ...

ആറന്മുളയിൽ വിമാനത്താവളം വരുന്നത് സംബന്ധിച്ച് ചർച്ച ഉണ്ടാകും, ഒരു പ്രദേശത്തിൻ്റെ നന്മയാണ് ആവശ്യം; അബിൻ വർക്കി

ആറന്മുളയിൽ വിമാനത്താവളം വരുന്നതിൽ തെറ്റില്ലെന്ന് അബിൻ വർക്കി എംഎൽഎ. പത്തനംതിട്ട പ്രസ്...

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് സാങ്കേതിക സഹായം നൽകി’; വെളിപ്പെടുത്തി ചൈന

ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്ഥാന് സാങ്കേതിക സഹായം നൽകിയതായി സമ്മതിച്ച് ചൈന....

സർക്കാരിന് ജനകീയ മുഖം ഉണ്ടായിരുന്നില്ല; CPIM ക്രോസ് വോട്ട് ചെയ്തു; ജോസ് കെ മാണി

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എൽഡിഎഫിൽ പൊട്ടിത്തെറി. സിപിഐയ്ക്ക് പിന്നാലെ സിപിഐഎമ്മിനെ രൂക്ഷമായി...

അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ഉടന്‍ നടന്നേക്കും

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന. ലോക് ഭവനിലാവും...

Topics

മുഖ്യമന്ത്രി ചര്‍ച്ച; നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചക്കായി നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി. വിഡി സതീശനും...

മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍ ആക്രമിച്ചതായി ട്രംപ്; പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം

പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം. മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍...

ഫിഫ വേൾഡ് കപ്പിനുള്ള ഔദ്യോഗിക ഗാനത്തിൻ്റെ ടീസർ പുറത്തിറക്കി ഷക്കീറ, വീഡിയോ

2026 ഫിഫ വേൾഡ് കപ്പിനുള്ള ഔദ്യോഗിക ഗാനത്തിൻ്റെ ടീസർ പുറത്തിറക്കി. കൊളംബിയൻ...
spot_img

Related Articles

Popular Categories

spot_img