ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം പുകയുന്നു; ദക്ഷിണ കൊറിയന്‍ കപ്പലിന് നേരെ ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് ട്രംപ്

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം പുകയുന്നു. ദക്ഷിണ കൊറിയന്‍ കപ്പലിന് നേരെ ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് ട്രംപ് ആരോപിച്ചു. അതിനിടെ ഇറാന്റെ ആക്രമണത്തെ അതിജീവിച്ച് യുഎസ് നാവിക സേന കപ്പലുകള്‍ ഹോര്‍മുസ് കടന്നു.

ഹോര്‍മുസ് കടലിടുക്കില്‍ തിങ്കളാഴ്ച വൈകീട്ടാണ് ദക്ഷിണ കൊറിയന്‍ കപ്പലിന് നേരെ ആക്രമണം നടന്നത്. ദുബായിലേക്ക് പോകുകയായിരുന്ന കപ്പലിന് നേരെയായിരുന്നു ആക്രമണം. പിന്നാലെ ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് ആരോപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ യുഎസിന്റെ രണ്ട് യുദ്ധക്കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് കടന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നു. ഇറാനിയന്‍ ആക്രമണത്തെ അതിജീവിച്ചാണ് യുഎസ്എസ് ട്രക്സ്റ്റണ്‍, യുഎസ്എസ് മേസണ്‍ എന്നീ നാവിക കപ്പലുകള്‍ ഗള്‍ഫിലേക്ക് പ്രവേശിച്ചത്. കപ്പലുകള്‍ക്കെതിരെ ഇറാന്‍ വന്‍ ആക്രമണം നടത്തിയെങ്കിലും യുഎസ് നാവിക സേന ഫലപ്രദമായി പ്രതിരോധിച്ചു.

അതിനിടെ, ഹോര്‍മുസില്‍ യുഎസ് സൈനിക വിന്യാസം ആരംഭിച്ചു. ഇറാന്റെ ആക്രമണ ബോട്ടുകള്‍ക്കെതിരെ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ വിന്യസിച്ചുവെന്നും ആറ് ഇറാനിയന്‍ ബോട്ടുകളെ ലക്ഷ്യമിട്ടുവെന്നും യുഎസ് CENTCOM അറിയിച്ചു. പ്രൊജക്ട് ഫ്രീഡത്തിന്റെ ഭാഗമായി ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ സ്ഥാപിച്ച കടല്‍ മൈനുകള്‍ നീക്കം ചെയ്ത് വാണിജ്യ കപ്പലുകള്‍ക്കായി സുരക്ഷിത പാതയൊരുക്കുമെന്നും യുഎസ് സൈന്യം അറിയിച്ചു.

അതിനിടെ, യുഎഇയില്‍ ഫുജൈറയില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ആക്രമണം നടത്തിയത് ഇറാനല്ലെന്നും സൈനിക നേതൃത്വം അറിയിച്ചു. യുദ്ധം 2027 ലേക്ക് നീണ്ടുനിന്നാല്‍ ആഗോള സമ്പദ്വ്യവസ്ഥയെ വളരെ മോശമായി ബാധിക്കുമെന്നാണ് ഐഎംഎഫിന്റെ മുന്നറിയിപ്പ്. ഹോര്‍മുസ് സംഘര്‍ഷം തുടരുന്നതിനിടെ ആഗോള വിപണിയില്‍ എണ്ണ വില കുത്തനെ ഉയര്‍ന്നു. തിങ്കളാഴ്ച ബ്രെന്റ് ക്രൂഡ് വില 6 ശതമാനം ഉയര്‍ന്ന് ബാരലിന് 114.44 ഡോളറിലെത്തി.

Hot this week

കള്ളപ്പണ ഇടപാട് കേസ്; സഞ്ജീവ് അറോറയെ അറസ്റ്റ് ചെയ്ത് ഇ ഡി

കള്ളപ്പണ ഇടപാട് കേസിൽ ആം ആദ്മി പാർട്ടി മുതിർന്ന നേതാവും രാജ്യസഭാ...

ആറന്മുളയിൽ വിമാനത്താവളം വരുന്നത് സംബന്ധിച്ച് ചർച്ച ഉണ്ടാകും, ഒരു പ്രദേശത്തിൻ്റെ നന്മയാണ് ആവശ്യം; അബിൻ വർക്കി

ആറന്മുളയിൽ വിമാനത്താവളം വരുന്നതിൽ തെറ്റില്ലെന്ന് അബിൻ വർക്കി എംഎൽഎ. പത്തനംതിട്ട പ്രസ്...

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് സാങ്കേതിക സഹായം നൽകി’; വെളിപ്പെടുത്തി ചൈന

ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്ഥാന് സാങ്കേതിക സഹായം നൽകിയതായി സമ്മതിച്ച് ചൈന....

സർക്കാരിന് ജനകീയ മുഖം ഉണ്ടായിരുന്നില്ല; CPIM ക്രോസ് വോട്ട് ചെയ്തു; ജോസ് കെ മാണി

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എൽഡിഎഫിൽ പൊട്ടിത്തെറി. സിപിഐയ്ക്ക് പിന്നാലെ സിപിഐഎമ്മിനെ രൂക്ഷമായി...

അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ഉടന്‍ നടന്നേക്കും

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന. ലോക് ഭവനിലാവും...

Topics

മുഖ്യമന്ത്രി ചര്‍ച്ച; നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചക്കായി നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി. വിഡി സതീശനും...

മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍ ആക്രമിച്ചതായി ട്രംപ്; പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം

പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം. മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍...

ഫിഫ വേൾഡ് കപ്പിനുള്ള ഔദ്യോഗിക ഗാനത്തിൻ്റെ ടീസർ പുറത്തിറക്കി ഷക്കീറ, വീഡിയോ

2026 ഫിഫ വേൾഡ് കപ്പിനുള്ള ഔദ്യോഗിക ഗാനത്തിൻ്റെ ടീസർ പുറത്തിറക്കി. കൊളംബിയൻ...
spot_img

Related Articles

Popular Categories

spot_img