‘പേരിനൊരു വനിതാ മന്ത്രി പോര, അർഹമായ പ്രാതിനിധ്യം വേണം’; മന്ത്രി സ്ഥാനത്തിൽ പരിഗണന പ്രതീക്ഷിച്ച് ഷാനി മോൾ ഉസ്മാൻ

മന്ത്രി സ്ഥാനത്തിലേക്ക് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അരൂരിലെ നിയുക്ത എം എൽ എ ഷാനിമോൾ ഉസ്മാൻ. UDF മാതൃക കാണിക്കുമെന്ന് കരുതുന്നു. ജയസാധ്യതയുള്ള സീറ്റുകൾ പോലും വനിതകൾക്ക് നൽകാതിരുന്ന കാലം UDF ൽ ഉണ്ടായിരുന്നു. പേരിനൊരു വനിതാ മന്ത്രി പോര, അർഹമായ പ്രാതിനിധ്യം വേണം ഷാനിമോൾ ഉസ്മാൻ.

കടുത്ത മത്സരമുണ്ടായിരുന്ന സീറ്റുകളിൽ നിന്ന് പോലും ജയിച്ചുവന്ന വനിതകൾ ഇത്തവണ ഉണ്ട്. എല്ലാവരും വളരെ സമ്മർദ്ധരായ സംഘടനാ പ്രവർത്തകരാണെന്നത് എടുത്തുപറയേണ്ട കാര്യമാണ്. മന്ത്രിസഭയിലും ഈ പ്രാതിനിധ്യം കൂടുതൽ വേണം എന്നാണ് അഭിപ്രായം. പേരിനായി ഒരാളെയോ രണ്ടാളുകളെയോ വെക്കുന്നതിന് പകരമായി മതിയായ പ്രാതിനിധ്യം കൊടുത്ത് യുഡിഎഫ് മാതൃക കാണിക്കണം. അരൂരിലെ മന്ത്രി ആകുമോ എന്നകാര്യമെല്ലാം പാർട്ടിയാണ് തീരുമാനിക്കേണ്ടത്. പക്ഷെ പാർട്ടിയുടെ സജീവ പരിഗണനയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തിനായി തർക്കമില്ല. ഏറെ പാരമ്പര്യമുള്ള കോൺഗ്രസ് പാർട്ടിയിൽ എല്ലാക്കാലത്തും ചർച്ചകൾ നടന്നിട്ടുണ്ട്. ഉചിതമായ തീരുമാനം ഉണ്ടാകും. തർക്കങ്ങളോ അഭിപ്രായവ്യത്യാസങ്ങളോ ഇല്ലാതെ കോൺഗ്രസിന്റെ മുഖ്യമന്ത്രിയും യുഡിഎഫ് സർക്കാരും അധികാരത്തിൽ വരും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.

അതേസമയം, ആലപ്പുഴയിലെ തോൽവിയിൽ സാമുദായിക ഇടപെടൽ ഉണ്ടായെന്ന് പി പി ചിത്തരഞ്ജൻ. ഒരു സമുദായത്തിലെ ചിലർ തനിക്കെതിരെ പ്രചരണം നടത്തി. തിഞ്ഞെടുപ്പ് വേദികളിൽ സമുദായം പറഞ്ഞു വോട്ടു നേടി.ഇതോടെ തീരദേശ വോട്ടുകൾ തനിക്ക് നഷ്ടമായി. സംഭവിച്ചത് രാഷ്ട്രീയ പരാജയമാണെന്നും പി പി ചിത്തരഞ്ജൻ പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥിയെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദിച്ചത് മുതലെടുത്തു. പള്ളിപ്പറമ്പിൽ വലിയ സ്‌ക്രീനിൽ അടി കൊള്ളുന്ന വിഡിയോ പ്രദർശിപ്പിച്ചു. ആ അടി കൊണ്ടത് മാത്രമാണ് UDF സ്ഥാനാർഥിയുടെ സംഘടനാ പ്രവർത്തനം. മണ്ഡലത്തിന് വേണ്ടി പുതിയ എംഎൽഎയുമായി സഹകരിക്കുമെന്നും പി പി ചിത്തരഞ്ജൻ പ്രതികരിച്ചു.

Hot this week

കേരളത്തിലെ പ്രതിപക്ഷ നേതൃസ്ഥാനം; പിണറായി വിജയനെതിരെ പൊളിറ്റ് ബ്യൂറോയില്‍ എതിര്‍പ്പുയര്‍ന്നു

പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള തീരുമാനം പൊളിറ്റ് ബ്യൂറോയിലെ എതിര്‍പ്പ് മറികടന്ന്....

രമേശ് ചെന്നിത്തലയുടെ സമ്മർദ്ദം ഫലം കണ്ടില്ല; എ.കെ ആന്റണി ഇടപ്പെട്ടു, ടി സിദ്ദിഖിന് മന്ത്രിസ്ഥാനം ഉറപ്പായി

ഐ സി ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്ന രമേശ് ചെന്നിത്തലയുടെ സമ്മർദ്ദം ഫലം കണ്ടില്ല....

നീറ്റ് പരീക്ഷാ ക്രമക്കേട്; എന്‍ടിഎയ്ക്ക് ഉള്ളില്‍ നിന്ന് രണ്ട് സെറ്റ് ചോദ്യ പേപ്പറുകള്‍ ചോര്‍ന്നു; സിബിഐ കണ്ടെത്തല്‍

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ എന്‍ടിഎയ്ക്ക് എതിരെ നിര്‍ണായക തെളിവുകള്‍. ചോദ്യ പേപ്പറുകള്‍...

യുഡിഎഫ് മന്ത്രിയഭയിലെ മന്ത്രിമാര്‍ ഇവര്‍; അവസാന നിമിഷങ്ങളില്‍ സര്‍പ്രൈസ് മന്ത്രിമാരായി രണ്ട് യുവമുഖങ്ങള്‍

യുഡിഎഫ് മന്ത്രിസഭയില്‍ അവസാന നിമിഷം രണ്ട് സര്‍പ്രൈസ് മന്ത്രിമാര്‍. രണ്ട് യുവമുഖങ്ങള്‍...

സത്യപ്രതിജ്ഞ ചടങ്ങ്; സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. സുരക്ഷ സംബന്ധിച്ച...

Topics

‘ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസ്‌, ഞങ്ങൾ പ്രവർത്തിച്ചത് ടീം യുഡിഎഫ് ആയി’; V D സതീശൻ

മുസ്ലിം ലീഗിനെ വീണ്ടും പുകഴ്ത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍....

മഴ മുന്നറിയിപ്പിൽ മാറ്റം, ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട്, കാലവർഷം തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ എത്തി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്....

‘ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസ്‌, ഞങ്ങൾ പ്രവർത്തിച്ചത് ടീം യുഡിഎഫ് ആയി’; V D സതീശൻ

മുസ്ലിം ലീഗിനെ വീണ്ടും പുകഴ്ത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍....
spot_img

Related Articles

Popular Categories

spot_img