മഴമുന്നറിയിപ്പിൽ മാറ്റം, അഞ്ച് ദിവസം കൂടി ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, തൃശൂർ, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. നേരത്തെ തൃശൂരും എറണാകുളത്തുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നത്.

മഴയ്‌ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. ശനിയാഴ്ച വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കേരളത്തിൽ അടുത്ത അഞ്ച് ദിവസം കൂടി വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നാളെ നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളത്തുമാണ് മുന്നറിയിപ്പുള്ളത്. എട്ടിന് ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലും, ഒൻപതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.

Hot this week

കള്ളപ്പണ ഇടപാട് കേസ്; സഞ്ജീവ് അറോറയെ അറസ്റ്റ് ചെയ്ത് ഇ ഡി

കള്ളപ്പണ ഇടപാട് കേസിൽ ആം ആദ്മി പാർട്ടി മുതിർന്ന നേതാവും രാജ്യസഭാ...

ആറന്മുളയിൽ വിമാനത്താവളം വരുന്നത് സംബന്ധിച്ച് ചർച്ച ഉണ്ടാകും, ഒരു പ്രദേശത്തിൻ്റെ നന്മയാണ് ആവശ്യം; അബിൻ വർക്കി

ആറന്മുളയിൽ വിമാനത്താവളം വരുന്നതിൽ തെറ്റില്ലെന്ന് അബിൻ വർക്കി എംഎൽഎ. പത്തനംതിട്ട പ്രസ്...

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് സാങ്കേതിക സഹായം നൽകി’; വെളിപ്പെടുത്തി ചൈന

ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്ഥാന് സാങ്കേതിക സഹായം നൽകിയതായി സമ്മതിച്ച് ചൈന....

സർക്കാരിന് ജനകീയ മുഖം ഉണ്ടായിരുന്നില്ല; CPIM ക്രോസ് വോട്ട് ചെയ്തു; ജോസ് കെ മാണി

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എൽഡിഎഫിൽ പൊട്ടിത്തെറി. സിപിഐയ്ക്ക് പിന്നാലെ സിപിഐഎമ്മിനെ രൂക്ഷമായി...

അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ഉടന്‍ നടന്നേക്കും

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന. ലോക് ഭവനിലാവും...

Topics

മുഖ്യമന്ത്രി ചര്‍ച്ച; നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചക്കായി നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി. വിഡി സതീശനും...

മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍ ആക്രമിച്ചതായി ട്രംപ്; പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം

പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം. മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍...

ഫിഫ വേൾഡ് കപ്പിനുള്ള ഔദ്യോഗിക ഗാനത്തിൻ്റെ ടീസർ പുറത്തിറക്കി ഷക്കീറ, വീഡിയോ

2026 ഫിഫ വേൾഡ് കപ്പിനുള്ള ഔദ്യോഗിക ഗാനത്തിൻ്റെ ടീസർ പുറത്തിറക്കി. കൊളംബിയൻ...
spot_img

Related Articles

Popular Categories

spot_img