ഒറ്റയ്ക്കാണ്, അൽപ്പനേരം കൂടെയിരിക്കാമോ? ഫുഡ് ഓർഡറിനൊപ്പം കാൻസർ ബാധിതയുടെ അപേക്ഷ; ഓടിയെത്തിയത് നിരവധിപ്പേർ

ഒറ്റയ്ക്കാകുക എന്നത് പലപ്പോഴും നല്ല അനുഭവമല്ല. പ്രത്യേകിച്ചും പ്രതിസന്ധി ഘട്ടങ്ങളിൽ. ജീവിതത്തിൽ വെല്ലുവിളികളെ നേരിടുമ്പോൾ, തളർന്ന് പോയാൽ ആശ്വസിപ്പിക്കാനും കൂട്ടിരിക്കാനുമൊക്കെ ആരെങ്കിലും ഉണ്ടാകുന്നത് ആശ്വാസവും ആത്മവിശ്വാസവും നൽകും. അത്തരത്തിൽ ഒരു ഒരു കൂട്ടിരുപ്പിന്റെ കഥയാണ് ചൈനയിൽ നിന്ന് പുറത്ത് വരുന്നത്. കാൻസർ ബാധിതയായ 24 -കാരിക്ക് കൂട്ടിരിക്കാൻ അപരിചിതരായ മനുഷ്യർ ഓടിയെത്തിയ കഥ.

ചൈനയിലെ ഫോഷാനിൽ നിന്നുള്ള ‘ലി’ എന്ന 24 -കാരിക്കാണ് തന്റെ രോഗാവസ്ഥയിലും മനോഹരമായ അനുഭവം ഉണ്ടായത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ലീ തനിച്ചായിരുന്നു. ചികിത്സയ്ക്കായി പണം കണ്ടെത്താൻ അവളുടെ അച്ഛൻ ദൂരസ്ഥലത്ത് ജോലിചെയ്യുകയാണ്. സഹോദരൻ പഠനാവശ്യവുമായി ബന്ധപ്പെട്ടും പോയിരിക്കുന്നു. നാലാം ഘട്ട കീമോതെറാപ്പിക്ക് ശേഷം അനുഭവപ്പെട്ട കഠിനമായ ഏകാന്തതയാണ് ലീ യെ ഒരു കൂട്ട് തേടാൻ പ്രരിപ്പിച്ചത്.

ആപ്പിലൂടെ ഫുഡ് ഓർഡർ ചെയ്തതിനൊപ്പം ലി ഒരു വിചിത്രമായ അഭ്യർത്ഥന നടത്തി. ‘രണ്ട് മണിക്കൂർ എന്റെ കട്ടിലിനരികിൽ ഒന്ന് വന്നിരിക്കാമോ’ എന്നാണ് ലീ തന്റെ ഡെലിവറി പാർട്ട്നറോട് ചോദിച്ചത്. ഡെലിവറി ബോയ് ആ അഭ്യർത്ഥന സ്വീകരിക്കുകയും ലിക്ക് കൂട്ടായി ഇരിക്കുകയും ചെയ്തു. എന്നാൽ കഥ അവിടെ അവസാനിച്ചില്ല. ഈ വിവരം അദ്ദേഹം പങ്കുവച്ചതോടെ നിരവധിപ്പേരാണ് ലീയെ കാണാൻ ആശുപത്രിയിലേക്ക് എത്തിയത്.

തങ്ങളുടെ ഷിഫ്റ്റുകൾക്ക് ശേഷം പല ഡെലിവറി ബോയ്സും ലിയെ സന്ദർശിക്കാനും അവർക്ക് പലഹാരങ്ങളും പുസ്തകങ്ങളും മറ്റും നൽകാനും സമയം കണ്ടെത്തി. അതിൽ അടുത്തുള്ളവരും ഏറെ ദൂരെ നിന്ന് യാത്ര ചെയ്ത് എത്തിയവരും ഉണ്ടായിരുന്നു. അറുപതുകളിൽ എത്തിയ ഒരു കാൻസർ സർവൈവറും പൂക്കളുമായി ലിയെ കാണാനെത്തി. ‘ഞാനിപ്പോൾ എത്ര ആരോഗ്യവതിയാണെന്ന് നോക്കൂ, നീയും കരുത്തോടെ മുന്നോട്ട് പോകണം’ എന്ന് അവർ ലിയെ ആശ്വസിപ്പിച്ചു.

“മുൻപ് എനിക്ക് ദാഹിച്ചപ്പോൾ വെള്ളം നൽകി സഹായിച്ച അപരിചിതരുണ്ട്, ആ കടപ്പാട് ഇപ്പോൾ മറ്റൊരാളെ സഹായിച്ച് വീട്ടുന്നു”. ലീയെ സന്ദർശിച്ച മറ്റൊരാൾ പറഞ്ഞു. ഇത്രയും മനുഷ്യരുടെ പിന്തുണ ലീയ്ക്ക് നൽകിയ ആശ്വാസം ചെറുതല്ല. ആരോഗ്യനില മെച്ചപ്പെട്ട അവൾ ആശുപത്രി വിട്ടു. ‘ഇത്രയധികം ആളുകൾ എനിക്കൊപ്പം നിൽക്കാനെത്തുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. അവരുടെ സ്നേഹം എന്നെ ആഴത്തിൽ സ്പർശിച്ചു’ ലീ പറഞ്ഞു.

Hot this week

കള്ളപ്പണ ഇടപാട് കേസ്; സഞ്ജീവ് അറോറയെ അറസ്റ്റ് ചെയ്ത് ഇ ഡി

കള്ളപ്പണ ഇടപാട് കേസിൽ ആം ആദ്മി പാർട്ടി മുതിർന്ന നേതാവും രാജ്യസഭാ...

ആറന്മുളയിൽ വിമാനത്താവളം വരുന്നത് സംബന്ധിച്ച് ചർച്ച ഉണ്ടാകും, ഒരു പ്രദേശത്തിൻ്റെ നന്മയാണ് ആവശ്യം; അബിൻ വർക്കി

ആറന്മുളയിൽ വിമാനത്താവളം വരുന്നതിൽ തെറ്റില്ലെന്ന് അബിൻ വർക്കി എംഎൽഎ. പത്തനംതിട്ട പ്രസ്...

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് സാങ്കേതിക സഹായം നൽകി’; വെളിപ്പെടുത്തി ചൈന

ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്ഥാന് സാങ്കേതിക സഹായം നൽകിയതായി സമ്മതിച്ച് ചൈന....

സർക്കാരിന് ജനകീയ മുഖം ഉണ്ടായിരുന്നില്ല; CPIM ക്രോസ് വോട്ട് ചെയ്തു; ജോസ് കെ മാണി

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എൽഡിഎഫിൽ പൊട്ടിത്തെറി. സിപിഐയ്ക്ക് പിന്നാലെ സിപിഐഎമ്മിനെ രൂക്ഷമായി...

അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം; വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ഉടന്‍ നടന്നേക്കും

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന. ലോക് ഭവനിലാവും...

Topics

മുഖ്യമന്ത്രി ചര്‍ച്ച; നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചക്കായി നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി. വിഡി സതീശനും...

മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍ ആക്രമിച്ചതായി ട്രംപ്; പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം

പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്കിടെ വീണ്ടും പ്രകോപനം. മൂന്ന് അമേരിക്കന്‍ പടക്കപ്പലുകള്‍ ഇറാന്‍...

ഫിഫ വേൾഡ് കപ്പിനുള്ള ഔദ്യോഗിക ഗാനത്തിൻ്റെ ടീസർ പുറത്തിറക്കി ഷക്കീറ, വീഡിയോ

2026 ഫിഫ വേൾഡ് കപ്പിനുള്ള ഔദ്യോഗിക ഗാനത്തിൻ്റെ ടീസർ പുറത്തിറക്കി. കൊളംബിയൻ...
spot_img

Related Articles

Popular Categories

spot_img